സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/JRC

09:49, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('2016-17 വര്‍ഷത്തില്‍ 8-ാം ക്ലാസ്സില്‍ നിന്ന് 20 പുതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2016-17 വര്‍ഷത്തില്‍ 8-ാം ക്ലാസ്സില്‍ നിന്ന് 20 പുതിയ അംഗങ്ങളെയും യൂണിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു. "ലോകപരിസ്ഥിതി ദിനം" സ്കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈകള്‍ നട്ട് ആചരിച്ചു. "സാന്ത്വനം" പദ്ധതിയുടെ ഭാഗമായി പ്രത്യേക സഹായ നിധി സ്വരൂപിച്ച് ഒരു കാന്‍സര്‍ രോഗിക്ക് സഹായം എത്തിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വൃദ്ധസദനം സഞ്ചരിച്ച് അവരോ‍ടൊപ്പം ഓണം ആഘോഷിച്ചു. "പ്ലാസ്റ്റിക് രഹിത കണ്ണൂര്‍" "നല്ല നാട് നല്ല മണ്ണ്" പദ്ധതിയോടനുബന്ധിച്ച് അംഗങ്ങള്‍ പ്ലാസ്റ്റിക് ശേഖരിക്കുകയും ഒപ്പം സ്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തു. സ്കൂളിലെ തന്നെ മറ്റു സംഘടനകളുമായി ചേര്‍ന്ന് കരുവന്‍ചാല്‍ ടൗണിലേയ്ക്ക് കാന്‍സര്‍ നിവാരണ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു.