എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2011-12.

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

വർണ്ണ തോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയ മുറ്റം അലങ്കരിച്ചിരുന്നു.പിടിഎ പ്രതിനിധികളും വിദ്യാർത്ഥികളും കുട്ടികളെ സ്വീകരിക്കാൻ ഞാൻ വിദ്യാലയ മുറ്റത്ത് കാത്തുനിന്നു .നവാഗതരായ വിദ്യാർഥികളെ മറ്റു വിദ്യാർത്ഥികൾ ക്ലാസ് റൂം മുകളിലേക്ക് ആനയിച്ചു.ആദ്യദിനത്തിൽ വിദ്യാലയത്തിൽ എത്തുന്ന പതിവ് കരച്ചിലുകളോ ബഹളങ്ങളോ ഒട്ടും കേട്ടില്ല.കുട്ടികൾ വളരെ സന്തോഷവാൻ മാരായിരുന്നു.അലങ്കരിച്ച ക്ലാസ് റൂമുകളിലെ ബെഞ്ചിൽ സന്തോഷപൂർവ്വം തമാശകൾ പങ്കിട്ട കുട്ടികൾ പ്രവേശനോത്സവ പരിപാടികൾക്ക് കാത്തുനിന്നു.കളിപ്പാട്ടങ്ങളും മിഠായികളും നൽകി മോളി ടീച്ചർ ഒന്നാം ക്ലാസ് കുട്ടികളെ സന്തോഷിപ്പിച്ചു.തുടർന്ന് നടന്ന പ്രവേശനോത്സവ പരിപാടിയിൽ പിടി എ പ്രസിഡണ്ട് സന്തോഷ് അധ്യക്ഷതവഹിച്ചു.വാർഡ് മെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് വിതരണം വാർഡ് മെമ്പർ ടി.ഭാസ്കരൻ നിർവഹിച്ചു.പാഠപുസ്തക വിതരണം ഹെഡ്മിസ്ട്രസ്സ് പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്തു.പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ , രക്ഷിതാക്കൾ ,നാട്ടുകാർ, വിദ്യാർത്ഥികൾ, സന്തോഷത്തിൽ പങ്കു ചേർന്നു.

പച്ചക്കറിതോട്ടം വിളവെട‍ുപ്പ്

വായനാദിനം

2011 12 അധ്യയനവർഷത്തെ വായന വാരാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പി എൻ പണിക്കർ അനുസ്മരണ പരിപാടികൾ,വായനാദിന അസംബ്ലി ,പോസ്റ്റർ നിർമ്മാണം ,പത്ര പ്രശ്നോത്തരി,വായനമത്സരം,കഥ പറയൽ,വായനക്കുറിപ്പ് മത്സരം,ലൈബ്രറി വിതരണം ഉദ്ഘാടനം തുടങ്ങി വിവിധ വിവിധ പരിപാടികൾ വ്യത്യസ്ത ദിവസങ്ങളിൽ ആയി നടന്നു.വിജയികൾക്ക് സമ്മാനങ്ങളും നൽകി.വായനാവാരത്തിന്റെ ഭാഗമായി വായനമത്സരം,മാഗസിൻ നിർമ്മാണം, സാഹിത്യ ക്വിസ്സ്, ആസ്വാദനക്കുറിപ്പ് മത്സരം..തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

സ്വാതന്ത്രൃദിനം

കോണോട്ട് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സമുചിതമായി ആഘോഷിച്ചു.കുട്ടികളുടെ വിവിധ മത്സരങ്ങളിൽവിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.വാസു മാസ്റ്റർ എൻഡോവ്മെൻറ് ജേതാവ് ഫസ് ന ഹെഡ്മിസ്ട്രസ് ടീച്ചറിൽ നിന്നും അവാർഡ് കൈപ്പറ്റി.പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ പൂർവവിദ്യാർത്ഥികൾ നാട്ടുകാർ രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വർണ്ണശബളമായ സ്വാതന്ത്ര്യ ദിന റാലി ഉണ്ടായിരുന്നു.

വാർഷികാഘോഷം

ബാലസഭ

ശിശ‍ുദിനം

ശ‍ുചിത്വ അസംബ്ലി

പഠനയാത്ര

Annual Day