എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2011-12.

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

വർണ്ണ തോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയ മുറ്റം അലങ്കരിച്ചിരുന്നു.പിടിഎ പ്രതിനിധികളും വിദ്യാർത്ഥികളും കുട്ടികളെ സ്വീകരിക്കാൻ ഞാൻ വിദ്യാലയ മുറ്റത്ത് കാത്തുനിന്നു .നവാഗതരായ വിദ്യാർഥികളെ മറ്റു വിദ്യാർത്ഥികൾ ക്ലാസ് റൂം മുകളിലേക്ക് ആനയിച്ചു.ആദ്യദിനത്തിൽ വിദ്യാലയത്തിൽ എത്തുന്ന പതിവ് കരച്ചിലുകളോ ബഹളങ്ങളോ ഒട്ടും കേട്ടില്ല.കുട്ടികൾ വളരെ സന്തോഷവാൻ മാരായിരുന്നു.അലങ്കരിച്ച ക്ലാസ് റൂമുകളിലെ ബെഞ്ചിൽ സന്തോഷപൂർവ്വം തമാശകൾ പങ്കിട്ട കുട്ടികൾ പ്രവേശനോത്സവ പരിപാടികൾക്ക് കാത്തുനിന്നു.കളിപ്പാട്ടങ്ങളും മിഠായികളും നൽകി മോളി ടീച്ചർ ഒന്നാം ക്ലാസ് കുട്ടികളെ സന്തോഷിപ്പിച്ചു.തുടർന്ന് നടന്ന പ്രവേശനോത്സവ പരിപാടിയിൽ പിടി എ പ്രസിഡണ്ട് സന്തോഷ് അധ്യക്ഷതവഹിച്ചു.വാർഡ് മെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് വിതരണം വാർഡ് മെമ്പർ ടി.ഭാസ്കരൻ നിർവഹിച്ചു.പാഠപുസ്തക വിതരണം ഹെഡ്മിസ്ട്രസ്സ് പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്തു.പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ , രക്ഷിതാക്കൾ ,നാട്ടുകാർ, വിദ്യാർത്ഥികൾ, സന്തോഷത്തിൽ പങ്കു ചേർന്നു.

പച്ചക്കറിതോട്ടം വിളവെട‍ുപ്പ്

സ്കൂൾ പരിസരത്ത് അധ്യാപകരുടെ മേൽനോട്ടത്തിൽ ഇതിൽ കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറികൾ,പയറുവർഗ്ഗങ്ങൾ എന്നിവയുടെ വിളവെടുപ്പുത്സവമായി നടന്നു.സ്കൂൾ പ്രധാന അധ്യാപിക പ്രസന്ന ടീച്ചർ,പിടിഎ അംഗങ്ങൾ,അധ്യാപകർ അവർ എന്നിവർ നേതൃത്വം നൽകി.

വായനാദിനം

2011 12 അധ്യയനവർഷത്തെ വായന വാരാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പി എൻ പണിക്കർ അനുസ്മരണ പരിപാടികൾ,വായനാദിന അസംബ്ലി ,പോസ്റ്റർ നിർമ്മാണം ,പത്ര പ്രശ്നോത്തരി,വായനമത്സരം,കഥ പറയൽ,വായനക്കുറിപ്പ് മത്സരം,ലൈബ്രറി വിതരണം ഉദ്ഘാടനം തുടങ്ങി വിവിധ വിവിധ പരിപാടികൾ വ്യത്യസ്ത ദിവസങ്ങളിൽ ആയി നടന്നു.വിജയികൾക്ക് സമ്മാനങ്ങളും നൽകി.വായനാവാരത്തിന്റെ ഭാഗമായി വായനമത്സരം,മാഗസിൻ നിർമ്മാണം, സാഹിത്യ ക്വിസ്സ്, ആസ്വാദനക്കുറിപ്പ് മത്സരം..തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

സ്വാതന്ത്രൃദിനം

കോണോട്ട് എൽ പി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സമുചിതമായി ആഘോഷിച്ചു.കുട്ടികളുടെ വിവിധ മത്സരങ്ങളിൽവിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.വാസു മാസ്റ്റർ എൻഡോവ്മെൻറ് ജേതാവ് ഫസ് ന ഹെഡ്മിസ്ട്രസ് ടീച്ചറിൽ നിന്നും അവാർഡ് കൈപ്പറ്റി.പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ പൂർവവിദ്യാർത്ഥികൾ നാട്ടുകാർ രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വർണ്ണശബളമായ സ്വാതന്ത്ര്യ ദിന റാലി ഉണ്ടായിരുന്നു.

വാർഷികാഘോഷം

വൈവിധ്യമാർന്ന കലാപരിപാടികളോടെ 2011 12 അധ്യയനവർഷത്തെ അതെ സ്കൂൾ വാർഷികാഘോഷം ഗംഭീരമായി ആഘോഷിച്ചു.നാടോടി നൃത്തം,ഒപ്പന കോൽക്കളി കളി നാടകം നാടൻപാട്ട് പാട്ട് തുടങ്ങി വിവിധ പരിപാടികൾ വേദിയിൽ അരങ്ങേറി.വാർഷികാഘോഷം ഷം എംഎൽഎ ശ്രീ യുസി രാമൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ തൂമ്പാറ്റ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ മാഗസിൻ ഇതളുകൾ എംഎൽഎ പ്രകാശനം ചെയ്തു.

ബാലസഭ

കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും അരങ്ങ് എന്ന പേരിൽ ബാലസഭകൾ നടന്നുവരുന്നു.കുട്ടികൾ തന്നെയാണ് ആണ് ബാലസഭയുടെ സംഘാടകരും.ഓരോ ക്ലാസിലും പോയി പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് ശേഖരിക്കുകയും അത് ക്രോഡീകരിച്ച് മൂന്നുമണി മുതൽ നാലുമണി വരെയുള്ള സമയം വിവിധ കലാപരിപാടികൾ കൊണ്ട് ആകർഷകമാക്കുന്നു. KG മുതൽ 4 ക്ലാസ് വരെയുള്ള ഉള്ള വിദ്യാർത്ഥികൾ ഈ പരിപാടികളിൽ പങ്കെടുക്കുന്നു.ഓരോ ബാല സഭയിലും വിശിഷ്ടാതിഥികളായി പിടിഎ അംഗങ്ങൾ അധ്യാപകരോ പങ്കെടുക്കുന്നു.ഏറ്റവും നല്ല പരിപാടി അവതരിപ്പിച്ച കുട്ടിക്ക് പ്രത്യേക സമ്മാനവും നൽകും

ശിശ‍ുദിനം

ശിശുദിന ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശിശുദിന റാലി സംഘടിപ്പിച്ചു.കൊച്ചു കൊച്ചു നെഹ്റു വേഷധാരികൾ അണിനിരന്ന റാലി നാടിനെ കൗതുകം പകർന്നു .പിടിഎ ഭാരവാഹികൾ,അധ്യാപകർ റാലിക്ക് നേതൃത്വം നൽകി.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും പായസ വിതരണവും നടന്നു.വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.

ശ‍ുചിത്വ അസംബ്ലി

ശുചിത്വ സന്ദേശം വിളംബരം ചെയ്തു കൊണ്ട് കോണോട്ട് എൽപി സ്കൂളിൽ ശുചിത്വ അസംബ്ലി ചേർന്നു.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് സീന ടീച്ചർ കുട്ടികളോട് സംവദിച്ചു.

പഠനയാത്ര

ഈ വർഷത്തെ സ്കൂൾ പഠനയാത്രയിൽ വിവിധ വ്യവസായ ശാലകള‍ും സ്ഥാപനങ്ങളും സന്ദർശിച്ചു.പൂവാട്ടുപറമ്പ് സ്റ്റീൽ കോംപ്ലക്സ് ,ഹാപ്പി അച്ചാർ കമ്പനി,മിനാർ ചപ്പൽസ് ഫാക്ടറി ,തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ചശേഷം സിൽസില വാട്ടർ തീം പാർക്കിലെത്തി.പഠനയാത്രക്ക് ശേഷം കുട്ടികൾ യാത്ര കുറിപ്പ് തയ്യാറാക്കി.മികച്ച യാത്ര കുറിപ്പിന് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ നൽകി.