ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം
ചിറയിൻ കീഴ്
കേരളത്തിലെ തിരുവന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഒന്നായ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറയിൻകീഴ്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻറെ ഭാഗമാണിത്. തിരുവനന്തപുരത്തിൻറെ വടക്ക് നിന്ന് 33 കിലോമീറ്റർ അകലെയാണ് ചിറയിൻകീഴ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങലാണ് ഈ താലൂക്കിൻറെ ആസ്ഥാനം.
ഒൻപതാം നൂറ്റാണ്ടിൽ മഹോദയപുരം ആസ്ഥാനമാക്കി ചേരമാൻ പെരുമാൾ നായനാർ ഇവിടം ഭരിച്ചിരുന്നു. മാർത്താണ്ഡ വർമ്മ കായംകുളം ആക്രമിക്കാൻ പോയപ്പോൾ വിശ്രമിച്ചിരുന്ന സ്ഥലം ഈ പ്രദേശമായിരുന്നു. ചിറകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിൻകീഴ് എന്നാണ് ഭൂമിശാസ്ത്രപരമായ അനുമാനം.