പുഞ്ചതൻ പാടങ്ങൾ കൊഞ്ചി തിമിർക്കുന്ന മൊഞ്ചേറും നാടാണ് എന്റെ നാട് . വഞ്ചിപ്പാട്ടീണവും ഒാളവും തീരവും നെഞ്ചേറ്റും എൻ നാട് കുട്ടനാട് . തോടുകൾ, ആറുകൾ, കായൽപ്പരപ്പുകൾ, തോണികൾ പലതരം കാൺമു നമ്മൾ. തോൽപ്പിക്കാനാകാത്ത കർഷകക്കൂട്ടങ്ങൾ, തോൽക്കാൻ മനസ്സില്ലാ തൊഴിലാളികൾ, അമിതമാം "വിഷമിന്നു" എന്നുടെ നാടിനെ അതികഠിനമാം രോഗത്തിനടിമയാക്കി. അറിവില്ലാത്തൊരുവനും ചെയ്തു പോയതല്ല, അമിത ലാഭത്തിൻ കൊതിതൻ ഫലം. ശരിതേടിപ്പോകണമെനിക്കെന്റെ നാടിനെ ശരിതൻ വഴിക്കു നയിച്ചിടേണം. ശാലീന സുന്ദരമാമെൻ പ്രിയനാട്ടിൽ ശലഭങ്ങൾ വീണ്ടും പറന്നീടണം, ശലഭങ്ങൾ വീണ്ടും പറന്നീടണം..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത