ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ/*ദേശീയ ബാലശാസ്ത്ര കോൺഗ്രസ്

15:53, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ) ('<p align=justify ><font face="meera"size=5 ><u>'''ദേശീയ ബാലശാസ്ത്ര കോൺഗ്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേശീയ ബാലശാസ്ത്ര കോൺഗ്രസ് : ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ പ്രൊജക്ട് ചെയ്ത് പതിവായി സ്കൂൾ പങ്കെടുക്കാറുണ്ട്. പല വർഷങ്ങളിലും സംസ്ഥാനതലത്തിൽ A Grade ലഭിച്ചിട്ടുണ്ട്. 2016ലെ സംസ്ഥാനതല മത്സരത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ജൂനിയർ വിഭാഗം കരസ്ഥമാക്കുകയും കേരളത്തെ പ്രതിനിധീകരിച്ച് ചണ്ഡീഗഡിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും A Grade കരസ്ഥമാക്കുകയും ചെയ്തു. സൂക്ഷ്മ കാലാവസ്ഥ ,മണ്ണിന്റെ ജലാഗിരണ ശേഷി, ജൈവാംശം ഇവയിൽ പുതയിടൽ എന്ന നാടൻ കൃഷി അറിവിന്റെ സ്വാധീനം എന്ന വിഷയത്തിൽ ആണ് ദേശീയതലത്തിൽ പ്രോജക്ട് അവതരിപ്പിച്ചത്. ഓരോ വർഷവും മൂന്നു നാലുമാസത്തെ പഠന പ്രവർത്തനങ്ങൾ ചിട്ടയായി നടത്തി, അപഗ്രഥിച്ചാണ് ഓരോ പ്രോജക്ടുകളും നിഗമനം രൂപീകരണത്തിൽ എത്തുന്നത്. ചുറ്റുപാടുകളിൽ ഉള്ള സാധാരണ പ്രശ്നങ്ങൾ പ്രശ്നങ്ങളോ, അറിവുകളോ ആണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നത്.