എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ്ക്രോസ്

ആമുഖം

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

 
ജൂനിയർ റെഡ്ക്രോസ്

ലക്ഷ്യം

  • കെടുതിയും ദുരിതവും അനുഭവിക്കുന്ന ലോകത്തിന്റെ മുക്കിലും മൂലയിലും ആതുര സേവനവുമായി കടന്നു ചെല്ലുക.
  • മനുഷ്യർക്ക് ആശ്വാസമേകുക.
  • യുദ്ധക്കെടുതികളിലും പ്രകൃതി ദുരന്തങ്ങളിലും ദാരിദ്ര്യത്തിലും കഷ്ടത അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുക.
  • ലോകത്തിന്റെ മുറിവുണക്കുക.
  • മനുഷ്യത്വപരമായി പെരുമാറാനുള്ള പെരുമാറ്റച്ചട്ടം പരീലനം കുട്ടികൾക്ക് നൽകുക.
  • എല്ലാ കുട്ടികൾക്കും പഠനത്തിനും വികാസത്തിനും തുല്യ അവസരങ്ങൾ സ്യഷ്ടിക്കുക.
  • അവരവരുടെ കഴിവുകൾ കണ്ടെത്തി അവ ഏറ്റവും ഉയർന്ന തലത്തിൽ എത്തിക്കാനും പരിമിതികൾ മറികടക്കാനുള്ള അവസരങ്ങൾ സ്യഷ്ടിക്കുക.
  • ജനാധിപത്യബോധം,സഹവർത്തിത്വം,സഹകരണം,അനുതാപം തുടങ്ങി ഒരു ജനാധിപത്യ സമൂഹത്തിന്റെ മുന്നോട്ടുപോക്കിനാവശ്യമായ മൂല്യബോധങ്ങൾ ഉളവാക്കാൻ സഹായകമായ പഠനാന്തരീക്ഷം ഒരുക്കുക.

പ്രവർത്തന റിപ്പോർട്ട്