എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാക്കൂട്ടം സ്കൂളിന്റെ നവതി ആഷോഷിക്കാൻ വളരെ താൽപര്യത്തോടെയാണ് നാട്ടുകാരും രക്ഷിതാക്കളും മുന്നോട്ടുവന്നത്. വിപുല മായ കമ്മിറ്റിക്കു രൂപം നൽകുകയും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യുകയുമുണ്ടായി. 2018 മാർച്ചിൽ ഉദ്ഘാടനം നടത്താമെന്നും 2019 സമാപനം നടത്താമെന്നും തീരുമാനിച്ചു. കൂടാതെ പുസ്ത കവണ്ടി, കൈത്താങ്ങ്, മെഗാ മെഡിക്കൽ ക്യാമ്പ്, പുഴയെ അറിയാം, അമ്മത്തിളക്കം, കൂടുംതേടി, കൗതുകം, കുഞ്ഞോളങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരി പാടികൾ ഈ നവതി കാലത്ത് നടത്താമെന്നും അന്നു തീരുമാനമായി.

നവതി ആഘോഷത്തിന്റെ ആദ്യപരി പാടിയായ 'പുസ്തകവണ്ടി' യുമായി ഞങ്ങൾ എല്ലാ അധ്യാപകരും പി.ടി.എ ഭാരവാഹികളും കൂടി ഒരു രണ്ടാം ശനി യാഴ്ച പ്രയാണം ആരംഭിച്ചു. വായനപ്പുര യിലേക്കുള്ള പുസ്തകം ശേഖരിക്കലും നവതി വിളംബരവുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്കൂളിനടുത്തുള്ള അരിച്ചോലയിൽ സാഹിത്യകാരനായ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്ത പുസ്തകവണ്ടിയുടെ പ്രയാണം മാട്ടുവാൾ, തേനാൾ, ഉപ്പഞ്ചേരി, കളരിക്കണ്ടി, നൊച്ചി പ്പൊയിൽ, പുളിക്കൽ, കാരക്കുന്നുമ്മൽ, പടനിലം, കൊട്ടക്കാവയൽ, പ്രാവിൽ തുടങ്ങി നമ്മുടെ വിദ്യാർത്ഥികളുളള പ്രദേശങ്ങളിലൊക്കെ പര്യടനം നട ത്തിയാണ് അവസാനിച്ചത്. ഈ ജൈത്രയാത്ര വൻ വി ജയമാക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണം എടുത്തുപറ യേണ്ടതാണ്. ചൂലാംവയൽ പ്രദേശത്തെ പുസ്തകശേ ഖരം സ്കൂളിൽ വെച്ച് ഏറ്റുവാങ്ങിക്കൊണ്ട് ബഹുമാന പ്പെട്ട എം.പി. ശ്രീ.എം.കെ. രാഘവൻ അവർകളാണ് സമാപനത്തിൽ പങ്കെടുത്തത്. മാർച്ച് 31 ന് നടന്ന നവതി ഉദ്ഘാടനത്തോടനുബന്ധിച്ച് നല്ലൊരു വായന പ്പുര ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതാണ് പുസ്തകവ ണ്ടിയുടെ സുപ്രധാന നേട്ടം.

വിദ്യാലയത്തിൽ കുറേയെറെ നിർധന കുടുംബ ത്തിൽ നിന്നു വരുന്ന കുട്ടികളുണ്ടെന്നും അവർക്ക് ഒരു കൈത്താങ്ങാവണമെന്നും കരുതി തുടങ്ങിയ പദ്ധ തിയാണ് “കൈത്താങ്ങ്. അതിനായി, മാസംതോറും നിശ്ചിത ദിവസങ്ങളിൽ കുട്ടികൾക്കു മുന്നിലെത്തുന്ന പണപ്പെട്ടിയിൽ ഇഷ്ടമുള്ള ഒരു തുക അവർ നിക്ഷേപി ക്കണം. ഇങ്ങനെയായിരുന്നു തുടക്കം. എന്നാൽ ഇതിൽ നിന്നും ഒരു നല്ല തുക സ്വരൂപിച്ചെടുക്കുവാൻ കഴി യുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ടായി. അപ്പോഴാണ് സ്കൂളിൽ ജില്ലാ സാമൂഹ്യശാസ്ത്രമേള വന്നു ചേർന്നത് [3:27 pm, 03/02/2022] Hashid Arabiv Mak: ഉടനെ എല്ലാവരും ഉണർന്നു പ്രവർത്തി ഒരു ചായ പീടിക തുടങ്ങാനുള ആശയം ഉയർന്നു വരികയും കുട്ടികളും അമ്മമാരും അധ്യാപകരും ഒത്തുചേർന്ന് നാടൻ പലഹാരങ്ങളും മറ്റ് ഭക്ഷ്യവിഭവ ഞളും ഉപ്പിലിട്ടതും എല്ലാമെല്ലാം. കട നിറ സാധനങ്ങളുമായി രണ്ടു ദിവസം കച്ചവടം പൊടിപൊടിച്ചു. കച്ചവടം നാങ്ങിനാണെന്നറിഞ്ഞതോടെ ജില്ലാ ഓഫീസടക്കം അഭിനന്ദനങ്ങ വിദ്യാഭ്യാസ ഒരു ചായ കുടിച്ചും അല്ലാ മായെത്തുകയും തെയും സഹകരിച്ചതുകൊണ്ട് കൈത്താങ്ങ് ഇനിയത് പെട്ടിയിൽ നല്ലൊരു തുക ലഭിച്ചു. ഇനി അർഹതപ്പെട്ട കൈകളിലേൽപ്പിക്കണം. സ്കൂളിലെ ഏറ്റവും നിർധനനായ നായ ഒരു കുട്ടിയെ കണ്ടെത്തി സഹായിക്കാമെന്ന അത് കണ്ടെത്തൽ തീരുമാനത്തോടെ അതു ക അടുത്ത പരിപാടിയായി അധ്യാപകരുടെ അടുത്ത മാറി അധ്യാപകർ കുട്ടികളുടെ ഗാർഹിക ചുറ്റുപാടുകൾ മനസ്സിലാക്കാനും പഠന പിന്നോക്കാവസ്ഥയിലുളളവരെ കൂടുതൽ അറിയാനുമായി കൂടും തേടി പുറപ്പെട്ടു. വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും ചെറിയ ചെറിയ കൂട്ടങ്ങളായി ഓരോ ഭാഗ ങ്ങളിലേയും വീടുകൾ സന്ദർശിച്ചു. കൈത്താങ്ങിന് അർഹതയുള്ള കുട്ടിയെ കണ്ടെത്താനും ഈ സന്ദർശനം കൊണ്ട്

കഴിഞ്ഞു. കെ.എം.സി.ടി ദന്താശുപത്രി, ആയുർവേ ദാശ്യപതി, മലബാർ കണ്ണാശുപത്രി എന്നി വരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നട ത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാ ത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ആ പരിപാ ടിയും വൻ വിജയമാക്കാൻ കഴിഞ്ഞു.

പരിസരശുചിത്വവും ജലാശയസംരക്ഷ ം വിദ്യാർത്ഥികളെ നവും നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയി ലുൾപ്പെടുത്തിയത്. എന്നാൽ ഈ വർഷം വന്ന പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായ മായ ഒരു പരിപാടിയായി അതിനെ നടത്തുന്നു. പണ്ടാരപ്പറമ്പ് പാലത്തി നടന്ന പ്രസ്തുത പരിപാടി കുന്ദമം ഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും കഴിഞ്ഞ് പുഴയോരത്ത് വൃക്ഷത്തെ നട്ട് ഞങ്ങൾ പിരിഞ്ഞു. വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാ വാത്ത ഒരു അനുഭവം തന്നെയായിരുന്നു.

അവരുടെ പുഴയെ അറിയൽ ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നട ത്തിയ പരിപാടിയായിരുന്നു അമ്മത്തി

ക്കം. പോഷകപ്രദമായ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് അമ്മയും കുട്ടിയും ചേർന്ന് തയ്യാറാക്കിക്കൊണ്ടു വന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷ്യമേളയായിരു ന്നു ഇത്. നിബന്ധനകൾ നേരത്തേ നൽകിയ അനുസരിച്ച് വളരെ ഉത്സാഹത്തോടെയാണ് അമ്മമാർ മത്സരത്തിനെത്തിയത്. വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ഒരു അമ്മത്തിളക്കുമായി മേള

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെല്ലാം എല്ലാ വർഷവും തിളക്കമാർന്ന വിജയം നേടുന്ന നമ്മുടെ വിദ്യാലയത്തിലെ കുട്ടിക ളുടെ മികവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദി യൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കൗതുകം-19' എന്നൊരു പരിപാടി നവതി കമ്മിറ്റി കണ്ടെത്തിയത്. എന്നാൽ പൊതുവി ദ്യാഭ്യാസ വകുപ്പ് പഠനോൽസവം എന്ന പേരിൽ ഇത്തരത്തിലുള്ള ഒരു പരിപാടി പ്രഖ്യാപിച്ചപ്പോൾ രണ്ടും കൂടി ചേർത്ത് ഫിബ്രുവരി മാസത്തിൽ കൗതുകം-19' നട ത്താമെന്ന തീരുമാനമുണ്ടായി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായ പ്രദർശനവും അവതരണ വുമാണ് കൗതുകമായി രൂപപ്പെട്ടത്. കോഴി ക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഹിമ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടി യിൽ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, നാട്ട കാർ, പി.ടി.എ. ഭാരവാഹികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുന്ദമം ഗലം ബി.ആർ.സി പ്രതിനിധികൾ മാർഗ നിർദ്ദേശം നൽകാനായി കൂടെ ഉണ്ടായിരു ന്നത് പുത്തനുണർവ്വായി മാറി. വൈവിധ്യ മാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായ നവതിയാഘോഷത്തിന്റെ സമാപനം മാർച്ച് ആദ്യവാരം നടത്താമെന്നും തീരുമാനിച്ചിട്ടു അന്നേദിവസം രാവിലെ മുതൽ ചുറ്റുപാടി ലുള്ള അംഗനവാടികളിലെ കുഞ്ഞുകലാകാ രന്മാരുടെ കലാപരിപാടികൾ സ്കൂളിൽ വെച്ച് നടത്താമെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കുഞ്ഞോളങ്ങൾ' എന്ന പ്രസ്തുത പരിപാടിയിലേക്ക് ചൂലാംവയലിലും പരിസര പ്രദേശത്തുമുള്ള എല്ലാ കുഞ്ഞു കലാപ്രതിഭകളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് വിദ്യാലയത്തിലെ കലാ പ്രതിഭ കളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങ ളോടെയാണ് നവതി വസന്തത്തിന്റെ സമാപനം.