എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/തപ്തമാനസം

22:46, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തപ്തമാനസം / വി ആർ ശാന്തകുമാരി


കട്ടിൽതലക്കൽ കുമ്പിട്ടിരിക്കുന്ന മുത്തിതൻ
കണ്ണുനീരൊക്കെയുരുകിയോലിച്ചുപോ
പോയ സുദിനങ്ങളൊന്നൊന്നായി
മാനസം തന്നിൽ തികട്ടിടുന്നു
തന്റെ കുടുംബത്തിൽ എന്തിനും ഏതിനും
താൻ തന്നെ വേണ്ടിയിരുന്നൊരാ-
സൗഭാഗ്യ നാളുകൾ കൺമുന്നിൽ നിന്നിടുന്നു.
മുത്തശ്ശിക്കഥ കേൾക്കുവാനിന്നു പിഞ്ചു-
കിടാങ്ങൾക്കു സമയമില്ലാതെയായി
കൊഞ്ചിച്ചു ലാളിച്ചു തേനമൃതൂട്ടി
വളർത്തിയ മക്കൾക്കിന്നമ്മയെ
കാണുവാൻ പോലുമേ നേരമൊട്ടില്ലതാനും
ജീവിത സായാഹ്നമെത്തി നിൽക്കും
മച്ഛനുമമ്മയ്ക്കും താങ്ങായ് വരേണ്ടവർ
യൂറോപ്യൻ സംസ്‌ക്കാരം മാറോടണയ്ക്കുവാൻ
ഓടുമ്പോൾ നീറുപ്പുകയുന്നു ഹൃത്തടം
ഒന്നിനും സമയമില്ലാത്തൊരീക്കാലത്ത്
ആത്മബന്ധങ്ങളുമൊക്കെയുമന്യമായ്
വൃദ്ധസദനങ്ങൾ തേടിനടക്കുന്ന മക്കൾ തൻ
വാക്കുകൾ കേൾക്കുന്ന മാതാവിൻ തൊണ്ട വരണ്ടുണങ്ങി
കുഴിയിലാണ്ട മിഴികളുയർത്തി നാലു-
പാടും പരതീടവേ മക്കളോടൊന്നിച്ചു-
നിൽക്കുന്ന ചിത്രത്തിൽ കണ്ണുടക്കി
നനവാർന്ന കവിൾത്തടം
പൊന്നുമക്കളേ നിങ്ങൾക്കും നാളെയീ-
ഗതി വന്നുചേർന്നീടരുതെന്നമ്മ
സർവ്വശക്തനോടപേക്ഷിക്കുന്നു