ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കഥ
അതിജീവനത്തിന്റെ കഥ
സമൂഹത്തിൽ ഒരുപാടു ആൾക്കാർ ജീവിച്ചിരുന്നു .പക്ഷെ അവരുടെ ഉള്ളിൽ എന്നും ഭയത്തിന്റെ നിഴൽപ്പാടുകൾ പതിഞ്ഞിരുന്നു എന്തെന്നാൽ ലോകത്തെ വിഴുങ്ങാനെത്തിയ ഒരുപാട് മഹാമാരികൾ വേട്ടയാടുന്നത്. മറ്റുള്ള സഹജീവികളോട് സ്വാതന്ത്യത്തോടെ ഇടപെടാൻ പോലും അവരുടെ ഉള്ളിൽ ഭയമായിരുന്നു .പണ്ടുള്ള കാലത്തു ഇങ്ങനെയുള്ള പകർച്ചവ്യാധികളും ,മഹാമാരികളും ഒന്നും ഉണ്ടായിട്ടില്ലായിരുന്നു കാരണം ഫാസ്റ്റഫുഡ് ,ഇന്നത്തെ പോലെ കീടനാശിനികൾ അടങ്ങിയ പച്ചക്കറികൾ ,പഴവർഗ്ഗങ്ങൾ എന്നിങ്ങനെ ഒന്നും തന്നെ അവർ ഉപയോഗിച്ചിരുന്നില്ല .പക്ഷെ ഇപ്പോഴത്തെ ഈ ആധുനികമായി വളർന്ന ലോകത്തു കൃഷി ചെയ്യാനോ ,പച്ചക്കറികൾ നട്ടുപിടിപ്പിക്കാനോ ആർക്കും സമയമില്ല .പക്ഷേ ഇതിനുള്ളിൽ അടങ്ങിയിട്ടുള്ള വിഷവാതകങ്ങൾ മനുഷ്യ ശരീരത്തിൽ എന്തെല്ലാം ദോഷങ്ങൾക്ക് വിത്ത് പാകുന്നു എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല .അങ്ങനെ ഉണ്ടാകുന്ന പകർച്ചവ്യാധികൾ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ളവയാണ് .എന്നാൽ ഒരു പക്ഷെ അതിനു എതിരെ മറുമരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല .പക്ഷെ ഈ പകർച്ചവ്യാധികൾ കാരണം ഓരോ മനുഷ്യന്റെയും ജീവൻ പിടയുന്നത് നോക്കി നിൽക്കുകയാണ് .ഹോ ! എന്ത് കഷ്ടമാണ് ഈ ജീവിതം .2018ൽ വന്ന നിപ്പ വൈറസ് എത്ര മനുഷ്യരുടെ ജീവൻ എടുത്തുകൊണ്ടു പോയി .അതുപോലെതന്നെ 2018ൽ ഉണ്ടായ പ്രളയവും മനുഷ്യന്റെ അനധികൃതമായ പ്രവർത്തികൾ കാരണം ഉണ്ടായതാണ് .പ്രളയവും എന്തൊക്കെ വന്നാലും മനുഷ്യൻ അതെല്ലാം ഓരോന്നായി അതിജീവിച്ചു . .പക്ഷെ ആ മഹാമാരികളെ എല്ലാവരും അതിജീവിച്ചു .എന്തെന്നറിയില്ല 2020.ൽ ചൈന എന്ന രാജ്യത്ത് വുഹാൻ എന്ന സ്ഥലത്തു ഉടലെടുത്ത കൊറോണ എന്ന കോവിഡ് 19.എന്ന പകർച്ചവ്യാധി ഇന്നിതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല .ഒരു ലക്ഷത്തിലേറെ മനുഷ്യർ ഇപ്പോൾ തന്നെ ചത്തൊടുങ്ങി .ഒരു പക്ഷെ ലോകം തന്നെ പ്രീതിസന്ധി ഘട്ടങ്ങളിലാണ് .കൈകളുടെ സ്പർശനത്തിൽ നിന്നും തുമ്മുമ്പോളും ചുമക്കുമ്പോളും ആണ് ഈ രോഗം പകരുന്നത് .കൈ കഴുകിയും ഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചും നന്നായി പോരാടി കോറോണയേയുംതുരത്തും എന്നുതന്നെ കരുതാം.ഗവണ്മെന്റ് ചെയ്യുന്ന നല്ലകാര്യങ്ങൾ ,ആയിരത്തിലേറെ പേർക്ക് ഭക്ഷണങ്ങളും ആശുപത്രികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുതന്ന ഈ ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ എല്ലാ മനുഷ്യരും അനുസരിച്ചു ലോകത്തെ കോറോണയിൽ നിന്നും അതിജീവിക്കണം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം