കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഗ്രന്ഥശാല

കുട്ടികളുടെ അറിവിന്റെ ഒരു പ്രധാനസ്രോതസ്സാണ് സ്‌കൂൾ ലൈബ്രറി. കേളപ്പജിയെ സംബന്ധിച്ച അപൂർവങ്ങളായ പുസ്തകശേഖരങ്ങളുൾപ്പടെ ഏകദേശം നാലായിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ ഇവിടെ ഇനം തിരിച്ചു ഇവിടെ കുട്ടികൾക്കായി ലഭ്യമാണ്. ലൈബ്രറിയുടെ മേൽനോട്ടവും പുസ്തകങ്ങളുടെ വിതരണവും ഒരു അധ്യാപകന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.വലുപ്പത്തിൽ ചെറുതെങ്കിലും മുറിയുടെ ചുമരുകൾ ചിത്രങ്ങൾകൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്.ഇതിന്റെ ചിട്ടയായ പ്രവർത്തനശൈലി പിന്നീട് കുട്ടികൾക്കേറെ പ്രയോജനപ്പെട്ടുവെന്നതിനു ജീവിതസാക്ഷ്യങ്ങളേറെയുണ്ടായിട്ടുണ്ട്.

സമയക്രമവും പ്രവർത്തനരീതിയും

ലൈബ്രറിയിലേക്കുള്ള പുസ്തകശേഖരണം

ക്‌ളാസ്സ് ലൈബ്രറികൾ

സ്‌കൂൾ ലൈബ്രറിക്കു പുറമേ ക്‌ളാസ് ലൈബ്രറികൾകൂടെ ഇവിടെ സജ്ജമാണ്. ഇതിന്റെ മേൽനോട്ടം ക്‌ളാസ് ടീച്ചർ, ക്‌ളാസ് ലീഡർ വഹിക്കുന്നു. കൂടുതൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിന് ഇത്തരം ക്‌ളാസ് ലൈബ്രറികൾ സഹായകരസഹായകരമാകുന്നുണ്ട്.

ക്‌ളാസ്സ് ലൈബ്രറി ഉൽഘാടനം : ഒരു റിപ്പോർട്ട്

" 2019 നവംബർ 14 ശിശുദിനത്തിൽ  8 C ക്ലാസ് ലൈബ്രറിയുടെ ഉൽഘാടനം നടന്നു. അഞ്ചു  ദിവസം കൊണ്ട് 200 നടുത്ത് പുസ്തകങ്ങൾ ശേഖരിച്ചത് കുട്ടികളാണ്. എടപ്പാൾ ജി.എസ് . എസ് ലെ  10-ാം ക്ലാസ് വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ കല്യാണിയാണ് ഉദ്ഘാടനം ചെയ്തത്. ഫസ്ന.എം.കെ സ്വാഗതവും ഫാത്തിമ റിബിൻ നന്ദിയും രേഖപ്പെടുത്തി.10. Fലെ ഷിബ് ല, മുനവർ '10.c, ഷാക്കിർ 10, C, ഉത്തര രഘുനന്ദനൻ - 9 c, അനുശീ.9 D, ശ്രീ ദുർഗ q .E, അഖിൽ.8 D, ഹൃദ്യ.വി യു.8. E, കൃഷ്ണ.8 H.എന്നിവർ ആശംസകൾ നേർന്നു.സേത മാഷ് വിഷയം അവതരിപ്പിച്ചു. പൂർണമായും കുട്ടികളുടേതു മാത്രമായ ഈ പരിപാടിയിൽ PTAപ്രസിഡന്റ് TM. ഋഷികേശൻ, വികസന സമിതി ചെയർമാൻ | K. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് P N.ഷാജി ,HSS പ്രിൻസിപ്പാൾ മോഹൻ ദാസ് സാർ, VHSE പ്രിൻസിപ്പാൾ Dr. സന്തോഷ് സാർ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു, മുഹമ്മദ് ഫൈസാൻ അധ്യക്ഷത വഹിച്ചു. "

വായനയുടെ ലോകത്തെ പ്രവർത്തനങ്ങൾ