എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്ന് മുതൽ ഏഴ് വരെ കേരള സിലബസ് അനുസരിച്ചു മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ക്ലാസുകൾ പ്രത്യേകം പ്രവർത്തിക്കുന്നു. കൂടാതെ പ്രി - പ്രൈമറി വിഭാഗം പ്ലേ ക്ലാസ് ഉൾപ്പെടെ നിലവിലുണ്ട്. കലാ - കായിക കായിക രംഗത്ത് മികച്ച പരിശീലനം നൽകുന്നതിന് പ്രത്യേകം പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. അതിന്റെ ഫലമായി ഉപജില്ലാ, ജില്ലാതല മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും കഴിയുന്നു. കുട്ടികളുടെ സർകാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. ദിനാചാരണങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമുള്ള പ്രോഗ്രാമുകൾ ആവിഷ്കരിക്കുകയും മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നുണ്ട്. സ്കൂൾ വാർഷികാഘോഷം നാടിന് നൽകുന്ന കലാവിരുന്നായി എല്ലാ വർഷവും നടത്തിവരുന്നു. കുട്ടികൾക്ക് നവ്യനുഭവമായി പഠന - വിനോദ യാത്രകൾ എല്ലാ വർഷവും നടത്താറുണ്ട്. ഗുരുതര രോഗങ്ങൾ കാരണം അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറാൻ സാമൂഹ്യ സേവന രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു.


പ്രി - പ്രൈമറി സ്കൂൾ

PRE-PRIMARY

നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂൾ പി റ്റി എ

കമ്മിറ്റിയുടെ സംഘാടനത്തിൽ സ്കൂൾ

മാനേജ്‌മെന്റിന്റെ അനുവാദത്തോടെ  2011-12 ൽ

ആരംഭിച്ചതാണ് പ്രി - പ്രൈമറി സ്കൂൾ.

മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്ക് പ്ലേ ക്ലാസ്

മുതലുള്ള സൗകര്യം ഇവിടെയുണ്ട്.

വളരെ മികച്ച രൂപത്തിൽ ഇത് മുന്നോട്ട് പോകുന്നു. കൂടുതൽ അറിയാൻ നോക്കുക പ്രി - പ്രൈമറി


കൈത്താങ്ങ് :സേവനവും സഹായവും

കോവിഡ് കാരണം സ്കൂളുകൾ അടച്ചിടുകയും

ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും

ചെയ്തപ്പോൾ ടെലിവിഷൻ, ഫോൺ തുടങ്ങിയവ

ഇല്ലാത്ത സഹായം ആവശ്യമുള്ള കുട്ടികൾക്ക്

പഠനോപകരണവും പല മേഖലകളിൽ നിന്ന്

സംഘടിപ്പിച്ച് നൽകാൻ കഴിഞ്ഞു.

കൂടുതൽ അറിയാൻ നോക്കുക - കൈത്താങ്ങ്: സേവനവും സഹായവും


സ്വാതന്ത്ര്യ ദിനം


കുട്ടികൾക്ക് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്ന ദിനാചരണങ്ങൾ

ജനുവരി 11 ലോക ചിരി ദിനം

ജനുവരി 26 റിപ്പബ്ലിക് ദിനം

ജനുവരി 29 ഇന്ത്യൻ പത്ര ദിനം

ഫെബ്രുവരി 2 ലോക തണ്ണീർതട ദിനം

ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനം

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം

മാർച്ച് 3 ലോക വന്യജീവി ദിനം

മാർച്ച് 8 ലോക വനിതാ ദിനം

മാർച്ച് 22 ലോക ജല ദിനം

ഏപ്രിൽ 7 ലോകാരോഗ്യ ദിനം

ഏപ്രിൽ 23 ലോക പുസ്തക ദിനം

മെയ് 1 മെയ് ദിനം

മെയ് 15 ലോക കുടുംബ ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 19 വായന ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധദിനം

ജൂലൈ 5 വൈക്കം മുഹമ്മദ്‌ ബഷീർ ദിനം

ജൂലൈ 11 ലോക ജനസംഖ്യ ദിനം

ജൂലൈ 21 ചാന്ദ്ര ദിനം

ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം

ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനം

ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ്‌ 22 ലോക നാട്ടറിവ് ദിനം

ആഗസ്റ്റ്‌ 29 ദേശീയ കായിക ദിനം

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനം

സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനം

ഒക്ടോബർ 1 ലോക വയോജന ദിനം

ഒക്ടോബർ 9 ലോക തപാൽ ദിനം

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം

ഒക്ടോബർ 30 ദേശീയ സാമ്പാദ്യ ദിനം

നവംബർ 1 കേരളപ്പിറവി ദിനം

നവംബർ 10 അന്താരാഷ്ട്ര ശാസ്ത്ര ദിനം

നവംബർ 14 ശിശു ദിനം

ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനം