എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരികെ സ്‍ക‍ൂളിലേക്ക്

എ.എം.എൽ.പി.സ്‍ക‍ൂൾ മറ്റത്ത‍ൂർ നോർത്തിൽ സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായി സ്കൂളും, പരിസരവും വൃത്തിയാക്കി. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളും സ്‍ക‍ൂളിൽ നടത്തി.ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള ടാങ്ക്  വൃത്തിയാക്കൽ, അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കുക, കാടുവെട്ടി തെളിക്കുക, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്തത്.തദ്ദേശ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.ക്ലാസുകൾ ആരംഭിക്കുമ്പോൾ കോവി ഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കുന്നതിനായി ക്ലാസ് പി.ടി.എ ചേർന്ന‍ു.