എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ്ക്ലബ്ബ്
ആമുഖം
സാമൂഹ്യ ശാസ്ത്രത്തിന്റെ നിർവ്വചനം, അർത്ഥം ,വ്യാപ്തി,സ്വഭാവം, ലക്ഷ്യം എന്നിവയെ കുറിച്ചുള്ള ഉൾക്കാഴ്ച കുട്ടികളിൽ വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് ഞങ്ങളുടെ സ്കൂളിൽ സോഷ്യൽസയൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നത്.കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സാമൂഹ്യശാസ്ത്രാധ്യാപകരുടെ കൂട്ടായ്മ ഈ വർഷം ഓൺലൈനായിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യതത്.
ലക്ഷ്യം
- സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ,ആശയങ്ങൾ, പ്രതിഭാസങ്ങൾ,സ്ഥാപനങ്ങൾ മുതലായവയെ കുറിച്ച് അറിവ് നൽകുക.
- മനുഷ്യബന്ധങ്ങൾ, സാമൂഹ്യമനോഭാവങ്ങൾ,മൂല്യങ്ങൾ എന്നിവയെ കുറിച്ച് വേണ്ട ഉൾക്കാഴ്ച നൽകുക
- നൂതനവും പരിഷ്ക്യതവുമായ ഒരു ജീവിതസംസ്ക്കാരം വളർത്തിയെടുക്കുക
- പൗരത്വ പരിശീലനം നൽകുക.
- ദ്യഡമായ സാമൂഹ്യ ബന്ധങ്ങളിലൂന്നിയ വ്യക്തിവികാസം സാധ്യമാക്കുക.
- സാമൂഹ്യപ്രശ്നങ്ങളിൽ ഗൂണാത്മകമായി ഇടപെടാൻ പ്രാപ്തമാക്കുക.
- സാമൂഹിക നൈപുണികളുടെ വികസനത്തിന് അവസരം ഒരുക്കുക.
- സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ശരിയായ നിലപാട് ആർജ്ജിക്കുവാനുള്ള കഴിവ് ആർജ്ജിക്കൽ.
പ്രവർത്തന റിപ്പോർട്ട്
- സോഷ്യൽ സയൻസ് ക്ലബ്ബിലെ ചൊവ്വള്ളുർ ,കാവിൻപുറം,വിളപ്പിൽശാല എന്നീ വാർഡുകളിൽ നിന്നും വരുന്ന ചതിത്രാന്വേഷകരായ കുട്ടികളുടെ കൂട്ടായ്മയുടെ സഹായത്താൽ പ്രാദേശിക ചരിത്രം നിർമ്മിച്ചു
- ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിചരണം ഓൺലൈനായി ആചരിച്ചു. സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള പ്രസംഗങ്ങൾ ,ഉപന്യാസമത്സരം,ക്വിസ്,ദേശഭക്തിഗാന മത്സരം എന്നിവ നടത്തുകയും മികവുള്ളത് സ്കൂളിന്റെ യൂടൂബ് ചാനലായ സ്വരലയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.HS,Up തലങ്ങളിൽ വെവ്വേറെ പ്രവർത്തനങ്ങൾ നടന്നു.അവയിൽ തെരഞെടുക്കപ്പെട്ടത് കാണാൻ തുടർന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.{ [1] [2][3][4][5][6][7][8][9]