ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.