സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23359 (സംവാദം | സംഭാവനകൾ) (ചരിത്രം കൂട്ടി ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടിന്റെ വളർച്ചയ്ക്കും പെൺകുട്ടികളുടെ ഭാവിയ്ക്കും വേണ്ടി അന്നത്തെ കപ്ലോനായ മേനാച്ചേരി ബഹുമാനപ്പെട്ട യാക്കോബച്ചന്റെയും നാട്ടുകാരുടേയും ശ്രമഫലമായി ,, പള്ളിവക കെട്ടിടത്തിൽ 1929 ജൂൺ 4 ന് The Convent Girls Malayalam School എന്ന പേരിൽ ഒരു വിദ്യാലയം ആരംഭിക്കുകയും 1,2,3 ക്ലാസ്സുകളിലേക്കായി കുട്ടികൾക്ക് പ്രവേശനം നൽകുകയും ചെയ്തു. 1935 ആഗസ്റ്റ് 15 ന് വി. ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിൽ പുതിയ വിദ്യാലയത്തിനുള്ള ശിലാസ്ഥാപനം നടന്നു. 1936 ജനുവരി 7 ന് പുതിയ സ്കൂൾ പ്രവർത്തന നിരതമായി. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ ജനങ്ങൾ ഒരു ലോവർ സെക്കണ്ടറിയായി സ്കൂളിനെ ഉയർത്തണമെന്ന ആശയം മുന്നോട്ടു വച്ചു. ജനങ്ങളുടെ ആവശ്യത്തെ മാനിച്ചു കൊണ്ട് ഗവൺമെന്റിൽ നിന്ന് അനുമതി ലഭിക്കുകയും 1945 ജൂലൈ 16 ന് കെട്ടിട പണി പൂർത്തിയാവുകയും അപ്പർ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.1948 മെയ് 29 ന് വന്ന ആദ്യ പരീക്ഷാഫലം നൂറ് ശതമാനം വിജയത്തോടു കൂടിയായിരുന്നു. അനുക്രമമായി വളർന്നു കൊണ്ടിരിക്കുന്ന സ്കൂളിന് മാറ്റു കൂട്ടാൻ 1960 ൽ രണ്ടാം നില പണികഴിപ്പിച്ചു. 1954, 1979, 2004 വർഷങ്ങളിൽ യഥാക്രമം രജത,സുവർണ്ണ, പ്ലാറ്റിനം ജൂബിലി ആഘോഷിക്കപ്പെട്ടു. വിജയത്തിലേക്ക് കുതിച്ചുയർന്ന സ്കൾ 1990 ലും 1994 ലും ഇരിങ്ങാലക്കുട ഉപജില്ലയിലെ ബെസ്റ്റ് സ്കൂളിന് അർഹമായി.ആധുനിക സാങ്കേതിക രംഗത്ത് ഉന്നത നിലവാരം പുലർത്തി കൊണ്ട് പാഠ്യവിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന സെന്റ് സേവിയേഴ്സ് സബ്ജില്ലയിലെ തന്നെ വെള്ളിനക്ഷത്രമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.കാലത്തിനനുസൃതമായി കുട്ടികളുടെ സർഗ്ഗവാസനകളെ തട്ടിയുണർത്തുന്നതിന് ഉപയുക്തമായ പരിശീലനം നൽകുന്നതിൽ സെന്റ് സേവിയേഴ്സ് ഒട്ടും പുറകിലല്ല.

1 മുതൽ 7 വരെ 21 ഡിവിഷനുകളിലായി ഏകദേശം 800 ഓളം കുട്ടികളും, എൽ.കെ.ജി. യു.കെ.ജി. ക്ലാസ്സുകളിലായി 250 കുട്ടികളും പഠിക്കുന്നു.വിജ്ഞാനത്തോടൊപ്പം കോ- കരിക്കുലർ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വളരുന്ന തലമുറയിൽ ഒളിഞ്ഞു കിടക്കുന്ന സിദ്ധികളെ ഉണർത്താനുതകുന്ന സാഹിത്യസമാജം, ഗണിത, എ, സാമൂഹ്യശാസ്ത്ര, അടിസ്ഥാനശാസ്ത്ര ക്ലബുകൾ, ഗാന്ധിദർശൻ,ബാലസഭ എന്നിവയ്ക്ക് പ്രാധാന്യം നൽകി വരുന്നു. കുട്ടികളിൽ സംഘടനാബോധവും നേതൃത്വഗുണവും വളർത്താനുപകരിക്കുന്ന സ്കൗട്ട്സ്, ഗൈഡ്സ്, കെ.സി.എസ്.എൽ, തിരുബാലസഖ്യം, കാർമ്മൽ ബഡ്സ്, ഡി.സി.എൽ. എന്നീ സംഘടനകളും നമ്മുടെ സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിച്ച് വരുന്നു. അനുദിനജീവിതത്തിൽ ഏറെ പ്രാധാന്യം ചെലുത്തി കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ പഠനം നമ്മുടെ സ്കൂളിൽ നല്ലരീതിയിൽ നടക്കുന്നു. രക്ഷാ ആവശ്യമനുസരിച്ച് കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജൂബിലി വർഷത്തിൽ ആരംഭിച്ച എയിഡഡ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഒന്നു മുതൽ ഏഴ് വരെ എത്തി നിൽക്കുന്നു.2004-2005 അധ്യയനവർഷം ഒരു പുതിയ ഡിവിഷൻ ലഭിച്ചു എന്നതും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും 2006-2007 വർഷത്തിൽ ഒരു ലൈബ്രറി റൂമും ലാബ് റൂമും ആരംഭിക്കാൻ കഴിഞ്ഞതും ചരിത്രനാൾ വഴികളിൽ നിർണായക വിജയമായി നിലകൊള്ളുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം