സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ലേഖനം - ശുചിത്വം

20:18, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ലേഖനം - ശുചിത്വം എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ലേഖനം - ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. അതുകൊണ്ട് വ്യക്തിശുചിത്വം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ പരിസരശുചിത്വം പാലിക്കേണ്ടതുമാണ്. അവരവരുടെ വീടുകളിൽ നിന്നാണ് ഇതൊക്കെ ആരംഭിക്കുന്നത്. കുട്ടികൾ ചെറുപ്പം മുതലേ ശുചിത്വം ശീലമാക്കണം. പ്രാഥമീക വിദ്യാഭ്യാസം മുതൽ തന്നെ കുട്ടികളെ ഇതൊക്കെ പരിശീലിപ്പിക്കേണ്ടതാണ്. നമ്മുടെ കൊച്ചു കേരളം ശുചിത്വത്തിൽ ഏറെ മുന്നിലാണ്. ഇന്നു ലോകത്തിനു തന്നെ ഭീഷണിയായിരിക്കുന്ന കോവിഡ് 19 മുതൽ പല പകർച്ചവ്യാധികളും നമ്മുക്ക് വരുന്നത് ശുചിത്വമില്ലായ്മ കൊണ്ടാണ്. ആയതിനാൽ നാം ഓരോരുത്തരും ശുചിത്വം പാലിക്കണം. നമ്മൾ പാലിക്കേണ്ട കുറച്ചു വ്യക്തി ശുചിത്വശീലങ്ങൾ ചുവടെ ചേർക്കുന്നു.

  • കൈകൾ ശരിയായി കഴുകാൻ വെള്ളവും സോപ്പും ഉപയോഗിക്കുക. 20സെക്കന്റ്‌ ഉരച്ചുകഴുകുക. വൃത്തിയുള്ള തുണിയോ ടിഷ്യു പേപ്പർ ഉപയോഗിച്ചോ തുടയ്ക്കുക.
  • ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും ആഹാരം കഴിക്കുന്നതിനു മുൻപും മലമൂത്രവിസർജനത്തിനു ശേഷവും രോഗികളെ പരിചരിച്ചതിനു ശേഷവും കൈകൾ നന്നായി കഴുകുക.
  • നമ്മുടെ ശരീരവും വസ്ത്രങ്ങളും ശുദ്ധമായും വൃത്തിയായും സൂക്ഷിക്കുക.
  • മനുഷ്യരുടെയോ മൃഗങ്ങളുടെയോ മലമൂത്രവിസർജങ്ങളിൽ നിന്നും ഈച്ചകൾ വഴി രോഗം വരാനുള്ള സാധ്യതകൾ ഉണ്ട്. ആയതിനാൽ ആഹാരപദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക. ചൂടുള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

നമ്മുക്ക് പ്രതിരോധിക്കാം, അതിജീവിക്കാം......


ആരവ് കൃഷ്ണ
സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - pvp തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം