ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/ചരിത്രം

15:45, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35217aryadcmslps (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

 

കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ ആദ്യത്തെ സി .എം .എസ്. മിഷനറിയായിരുന്ന റെവ. തോമസ് നോർട്ടൻ 1835 ജൂൺ 5 ന് സ്ഥാപിച്ചതും, ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ പ്രാഥമിക വിദ്യാലയവുമായ ആര്യാട് സി .എം .എസ് .എൽ .പി സ്കൂൾ 187 മത് വര്ഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും അതിന്റെ പ്രൗഡി അല്പം പോലും മങ്ങാതെ നിലനിൽക്കുന്നു.അൺ എയ്ഡഡ് സ്കൂളുകളുടെ കടന്നുകയറ്റത്തിൽ പോലും പതറാതെ ഉറച്ച കാൽവെപ്പുകളോടെ, കരുതലോടെ 187 -ആം വർഷത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ ആദ്യത്തെ സി. എം. എസ് .മിഷനറിയായിരുന്ന റെവ. തോമസ് നോർട്ടൻ 1835 ജൂൺ 5 ന് സ്ഥാപിച്ചതും, ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ പ്രാഥമിക വിദ്യാലയവുമായ ആര്യാട് സി. എം .എസ് .എൽ .പി .സ്കൂൾ 187 മത് വർഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും അതിന്റെ പ്രൗഡി അല്പം പോലും മങ്ങാതെ നിലനിൽക്കുന്നു. ആദ്യകാലങ്ങളിൽ സ്കൂളിൽ പഠനത്തോടൊപ്പം ആത്‌മീയ കാര്യങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിയിരുന്നു .ജനങ്ങളിൽ മൂല്യബോധം വരുത്തുകയും  അന്ധവിശ്വാസത്തിൽ നിന്നും ഈശ്വരവിശ്വാസത്തിലേക്കു നയിക്കുന്നതിന് ആവശ്യമായ പുത്തൻ അറിവുകൾ പകർന്നു നൽകുകയും ചെയ്തു .ജാതിമതഭേദമെന്യേഎല്ലാവരിലും  പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന്  കഴിഞ്ഞിട്ടുണ്ട് .പ്രസ്തരായ അനേകം വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് .അതിൽ  ഒരാളാണ്    ഇന്നത്തെ സ്കൂളിന്റെ സാരഥയായിരിക്കുന്ന ശ്രീ : ജേക്കബ് ജോൺ സാർ .സ്കൂൾ ഇന്ന്കാലത്തിനൊത്തു പുരോഗമിച്ചുകൊണ്ടിരിക്കുന്നു .അധ്യാപകരുടെ ത്യാഗോജ്ജ്വലമായ  പ്രവർത്തനങ്ങൾ നാടിനെങ്ങും അഭിമാനപൂരിതമാണ് .വിദ്യാർത്ഥികളിൽ വിദ്യാഭ്യാസം നൽകുന്നതോടൊപ്പം മൂല്യബോധമുള്ള ഒരു നവ തലമുറയെ വാർത്തെടുക്കുന്നതിനുള്ള പ്രയത്നപരമ്പര തുടരുന്നു.  കലാകായിക രംഗങ്ങളിലും ,പ്രവർത്തി പരിചയ രംഗങ്ങളിലും ഉള്ള സ്കൂളിന്റെ  മികവ് സംസ്ഥാന തലങ്ങളിൽ അഭിമാനാർഹമാണ് .നഴ്സറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ നടക്കുന്നു .ഒന്നാം ക്ലാസ് മുതൽ രണ്ടു ഡിവിഷനുകൾ ഉണ്ട് . സ്മാർട്ട് ക്ലാസ്റൂമുകൾ , കംപ്യൂട്ടർ റൂമുകൾ , ശിശുസൗഹൃദ  സ്കൂൾ പരിസരം എന്നിവ കുട്ടികൾക്ക് ഉല്ലാസവും പ്രചോദനവും നൽകുന്നു .

1815 ജനുവരി 15ന് തോമസ് നോർട്ടൻ ഭാര്യ ആനിയും രണ്ടുവയസ്സുള്ള മകനും പോർട്സ് മിത്ത് തുറമുഖത്തേക്ക് ഇംഗ്ലണ്ടിൽ നിന്നും യാത്രതിരിച്ചു.അവരുടെ മിഷനറി യാത്ര അക്കാലത്തെ വളരെ പ്രാധാന്യമേറിയ വാർത്തയായിരുന്നു. സേവനത്തിന് വേണ്ടി സ്വയം സമർപ്പിതരായി ഇന്ത്യയിലേക്കുള്ള അവരുടെ യാത്രയെ ആദരവോടും അത്ഭുതത്തോടും സഹതാപത്തോടെയുമാണ്  അവിടുത്തെ ജനങ്ങൾ കണ്ടത്. ആവി കപ്പലുകൾ ഇല്ലാതിരുന്ന അക്കാലത്ത് ആഫ്രിക്ക ചുറ്റിയാണ് നോർട്ടനും കുടുംബവും യാത്രചെയ്തത്. ചാപ്മാൻ എന്ന കപ്പലിലാണ് നോർട്ടനും കുടുംബവും യാത്ര ക്രമീകരിച്ചിരുന്നത് എങ്കിലും യാത്രയിൽ തടസ്സങ്ങൾ നേരിട്ടത് മൂലം കൃത്യസമയത്ത് പോർട്സ്മിത്ത് തുറമുഖത്ത് എത്തിച്ചേരാൻ കഴിയാത്തത് മൂലം ആ കപ്പലിൽ യാത്ര തുടരാൻ സാധിച്ചില്ല. എന്നാൽ പ്ലിമത്ത് തുറമുഖത്ത് പായ്മരം തകർന്നതുമൂലം ചാപ്മാൻ നങ്കൂരം അടിച്ചിട്ടുണ്ടെന്നറിഞ്ഞ നോർട്ടനും കുടുംബവും കടലിൽ കൂടി പായ്‌വഞ്ചിയിൽ 4 ദിവസം യാത്ര ചെയ്തു പ്ലിമത്തിൽ എത്തുകയും അവിടെനിന്നും  ചാപ്മാനിൽ യാത്ര തുടരുകയും ചെയ്തു. യാത്രയിൽ പലവിധ തടസ്സങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവന്ന മിഷനറിമാർ കൊച്ചിയിൽ എത്താൻ 16 മാസം യാത്ര ചെയ്യേണ്ടിവന്നു. യാത്രയിലെ ബുദ്ധിമുട്ടുകൾ ക്കിടയിൽ ആണ് അവർ മനസ്സിലാക്കിയത് സിലോണിലേക്ക് പോകുന്നതിനു പകരം തെക്കേ ഇന്ത്യയിലെ തിരുവിതാംകൂറിലേക്ക് തങ്ങളെ അയയ്ക്കുവാൻ സിഎംഎസ് ഉത്തരവായി എന്ന്. സൗമ്യനായ മിഷനറി സന്തോഷത്തോടെ തന്റെ നി യോഗം അംഗീകരിക്കുകയായിരുന്നു. 1816 മെയ് മാസം എട്ടാം  തീയതി  റവ. തോമസ് നോർട്ടനും കുടുംബവും കൊച്ചിയിൽ കപ്പലിറങ്ങി. ഏതാനും ദിവസങ്ങൾ കൊച്ചിയിൽ താമസിച്ചതിനു ശേഷം കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം തന്റെ പ്രവർത്തന കേന്ദ്രമായ ആലപ്പുഴയിൽ എത്തിച്ചേർന്നു.കേണൽ മൺറോയുടെ ശ്രമംകൊണ്ട് തിരുവിതാംകൂർ മഹാറാണി ആലപ്പുഴയിൽ ഒരു വീടും കോമ്പൗണ്ടും   മിഷൻ പ്രവർത്തനത്തിനായി സംഭാവന ചെയ്തു. അവിടെയാണ് നോർട്ടനും കുടുംബവും താമസമാക്കിയത്. ഏഴു മാസം കൊണ്ട് മലയാളം സംസാരിക്കുവാനും രണ്ടു വർഷം കൊണ്ട് എഴുതുവാനും പ്രസംഗിക്കുവാനും അേദ്ദേഹത്തിനു കഴിഞ്ഞു.1816 ഒക്ടോബർ 27 )0 തീയതി ഞായറാഴ്ച ആദ്യത്തെ ആരാധന ആലപ്പുഴയിൽ റോബര്ട്ട് വോൾകോർട്ടിന്റെ  ഭവനത്തിൽ വച്ച് നോർട്ടൻ നടത്തി. തുടർന്ന് 1818 ജൂലൈ മാസം  18 )o തീയതി ദേവാലയം നിർമാണം പൂർത്തിയാക്കി ഏഴരമണിക്ക്ഞായറാഴ്ച രാവിലെ ഇംഗ്ലീഷ് ആരാധന നടത്തി. ഇന്നും ആലപ്പുഴക്കാർ‌ ഈ ദേവാലയത്തെ ഇംഗ്ലീഷ് പള്ളി എന്നാണ് വിളിക്കുന്നത്. വിവിധ ഭാഷകളിൽ ആരാധന നടത്തിയിരുന്നത് കാണുവാൻ  മുഹമ്മദീയർ ഉൾപ്പെടെ ധാരാളം പേർ എത്തിയിരുന്നു.കേരളത്തിന്റെ അന്നത്തെ പിന്നാക്ക അവസ്ഥയ്ക്ക് കാരണം സാമാന്യ വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നു മനസ്സിലാക്കിയ തോമസ് നോർട്ടൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 1816 ൽ കേരളത്തിെലെ ആദ്യത്തെ  സ്കൂൾ ആലപ്പുഴ  മിഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. നാൽപ്പത്തിനാലു വിദ്യാർത്ഥികളുമായിട്ടാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. ഇതിനോട് ചേർത്ത് അനാഥ കുട്ടികൾക്കും വേണ്ടി ഒരു ഹോസ്റ്റലും  ആരംഭിച്ചു. 26 കുട്ടികൾ അവിടെ ഉണ്ടായിരുന്നു.1818 ൽ‌ ആലപ്പുഴ ഗ്രേറ്റ് ബസാറിൽ രണ്ടു കുട്ടികളുമായി നോർട്ടൻ മറ്റൊരു വിദ്യാലയം  സ്ഥാപിച്ചു. ഈ സ്കൂളിേക്ക് ധാരാളം കുട്ടികൾ വന്നു പഠിക്കുവാൻ ആഗ്രഹിച്ചെങ്കിലും ശക്തമായ എതിർപ്പുകൾ ഉണ്ടായതുമൂലം കുട്ടികളെ അയയ്ക്കവാൻ മാതാപിതാക്കൾ മടിച്ചു. കുട്ടികളെ സ്നാനപ്പെടുത്തി ക്രിസ്ത്യാനികളാക്കി ശീമയ്ക്കു കയറ്റിയയ്ക്കുമെന്നുള്ള പ്രചരണം മിഷനറിമാർക്കെതിെരെ നടന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ തോമസ് നോർട്ടൻ ആലപ്പുഴ ടൗണിലും പരിസരങ്ങളിലുമായി പതിനൊന്ന് സ്കൂളുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

1.ശ്രീ.എം.സി.കുര്യൻ(1958-1960)

2.ശ്രീ. കെ.പി.മത്തായി(1958-1960)

3.എ.എം.ലൂയിസാ(1962-1967)

4.റ്റി.ജോർജ് (1967-1970)

5.ജി.ബേബി(1970-1973)

6.കെ.ജോൺ(1973-1977)

7.റ്റി.എം.ഫിലിപ്പോസ്(1977-1980)

8.കെ.ജോൺ(1980-1986)

9.മേരി ജോൺ(1986-1997)

10.എ.പി.അന്ന(1997)

11.പി.ജെ.അന്ന 1997-1998)

12.മാത്യു.സി.വർഗീസ്(1998-1999)

13.മേരി ജോൺ(1999-2002)

14.ജോക്കബ് ജോൺ (2002 മുതൽ തുടരുന്നു)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 

1.ശ്രീ. ജോർജ്. കെ. വർഗീസ്(പ്ലാനറ്റേഷൻ കോർപറേഷൻ ചെയർമാൻ)

2.ശ്രീ. സാമുവേൽ(ഉപഭോക്‌തൃ കോടതി ജഡ്‌ജി)


3.ശ്രീ. ജേക്കബ് മാത്തൻ(ഹെഡ്മാസ്റ്റർ)

4.ഡോക്ടർ. ബിനോയ്. റ്റി. (മെഡിക്കൽ ഓഫീസർ. പി. എച്ച്.സി)


5പാർവതി വിനായകൻ(സീനിയർ ഫ്ലൈറ്റ് കൺട്രോളർ ഖത്തർ എയെർവേസ്)