യു .പി .എസ്സ് .ഓതറ/സൗകര്യങ്ങൾ
കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . പാചകത്തിനായി എൽ പി.ജി ഗ്യാസ് ഉപയോഗിക്കുന്നു. ഉച്ചഭക്ഷണം , പാൽ എന്നിവ നൽകുന്നതിന് ആവശ്യമായ പ്ലേറ്റുകളും ഗ്ലാസ്സും ക്രമീകരിച്ചിട്ടുണ്ട്. പാചകത്തിനാവശ്യമായ ജലം സ്കൂൾ കിണറ്റിൽ നിന്നും ലഭ്യമാണ്. ആവശ്യത്തിന് പൈപ്പ് കണക്ഷൻ ഉണ്ട്.
സയൻസ്, സോഷ്യൽ സയൻസ് , ഗണിതം , ഹിന്ദി ഇവയുടെ പഠന പ്രവർത്തനത്തിന് സഹായകമായ ചാർട്ടുകൾ , മോഡലുകൾ , മൈക്രോസ്കോപ്പ് , കെമിക്കലുകൾ , വിവിധ തരം ലെൻസുകൾ , കാന്തങ്ങൾ ,റഫറൻസ് ബുക്കുകൾ എന്നിവ ആവശ്യാനുസരണം ഉപയോഗിച്ചു വരുന്നു .ഭാഷാ പഠനം , ശാസ്ത്രം , ഗണിതം , പൊതു വിജ്ഞാനം എന്നീ മേഖലകളിൽ അറിവ് പകരുന്ന വിവിധ തരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
1.25 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിയുപകരണങ്ങളുടെ പോരായ്മ പരിഹരിക്കേണ്ടതായുണ്ട്.
പഴയ കെട്ടിടം നവീകരിക്കുന്നതിന് മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്