നാഷണൽസർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.കോവിഡ് മഹാമാരിയിൽ ആശ്വാസമായി കോവിഡ് പോസിറ്റീവ് ആയവരുടേയും ക്വാറന്റൈനിൽ കഴിയുന്നവരുടേയും വീടുകളിലേക്കാവശ്യമായ ഭക്ഷ്യകിറ്റുകളും പച്ചക്കറി രജിസ്ട്രേഷന് സഹായിക്കുന്നതിനായി എൻ.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ ടെലി ഹെൽപ്പ് ഡസ്ക്ക് സംഘടിപ്പിക്കുവാൻ കഴിഞ്ഞു. ഇതിലൂടെ 150 ൽ അധികം ആളുകൾക്ക് രജിസ്ട്രേഷൻ നൽകാൻ കഴിഞ്ഞു.ജീവനം ജീവധനം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മുട്ടക്കോഴി വിതരണം നടത്തി. സ്ത്രീ ചൂഷണത്തിനും ലിംഗവിവേചനത്തിനുമെതിരെ വോളന്റിയർമാരുടെ ആഭിമുഖ്യത്തിൽ തെരുവു നാടകം സംഘടിപ്പിച്ചു.സൗജന്യ ആയുർവേദ ക്യാമ്പ് , ഹരിപ്പാട് താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതി വിതരണം ചെയ്തു. നാഷണൽസർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മറ്റ് നിരവധി പരിപാടികളും സംഘടിപ്പിച്ചുവരുന്നു.