ഉപയോക്താവ്:എ.എസ്.ആർ. വി.ജി.യു.പി.എസ് ഐക്കാട്/അക്ഷരവൃക്ഷം/കോവിഡ് കാലം

11:31, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) (Rethi devi എന്ന ഉപയോക്താവ് എ.എസ്.ആർ. വി.ജി..യു.പി.എസ് ഐക്കാട്/അക്ഷരവൃക്ഷം/കോവിഡ് കാലം എന്ന താൾ ഉപയോക്താവ്:എ.എസ്.ആർ. വി.ജി.യു.പി.എസ് ഐക്കാട്/അക്ഷരവൃക്ഷം/കോവിഡ് കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  കോവിഡ് കാലം   


ഇതെന്തുജീവി കാണാൻ കഴിയില്ല
രാജ്യങ്ങൾ ഞെട്ടി വിറച്ചിടുന്നു.
ലോകംവിറപ്പിച്ചകേമന്മാരൊക്കെയും
കേവലമണുവിനാൽ തോറ്റിടുന്നു

പുറത്തിറങ്ങിടേണ്ട ചുറ്റിയടിക്കേണ്ട
ആർഭാടമൊട്ടും കാട്ടിടേണ്ട ..
വെട്ടി വിഴുങ്ങേണ്ട കട്ടുമുടിക്കേണ്ട
കിട്ടിയതാശ്വാസമായതോർക്കാം.

കൂട്ടുകാരില്ലിന്നു കൂടെ കളിയ്ക്കുവാൻ
കൂട്ടരോടല്പം കരുതലാവാം
ഹസ്തദാനങ്ങൾ വേണ്ടെന്നു വച്ചീടാം
ഹാൻഡ് വാഷു നമ്മൾക്കു ശീലമാക്കാം

പൂർവ്വികർ കാട്ടിയ പലതരം കളിയുണ്ട്
വീട്ടുകാരോടൊത്തു കളിച്ചിടാനായ്
ഇനിയും പ്രതിരോധം തീർക്കേണ്ടതുണ്ട് നാം
കരം പോലെ മനസും ശുദ്ധമാക്കാൻ ...


 

നവനീത് കൃഷ്ണ എസ്
4 A എ.എസ്.ആർ. വി.ജി..യു.പി.എസ് ഐക്കാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത