ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. കക്കാട്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 10 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ) ('ഭൂതകാലത്തെ കുറിച്ചുള്ള അറിവ് നിലനില്‍ക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൂതകാലത്തെ കുറിച്ചുള്ള അറിവ് നിലനില്‍ക്കുന്ന ജിവിതസാഹചര്യവുമായി ബന്ധപ്പെടുത്തുന്നതാണ് ചരിത്രം. ഓരോ നാടിനും തനതായ ഒരു ചരിത്രമുണ്ട്. കാ‍സര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഹൊസ്ദുര്‍ഗ് താലൂക്കിലാണ് മടിക്കെ ഗ്രാമ പഞ്ചായത്ത്. തെക്കാ ഭാഗത്ത് നിലേശ്വരം മുന്‍സിപ്പാലിറ്റിയും , കിനാനനൂര്‍ കരിന്തളം പഞ്ചായത്തും വടക്ക് അ‍ാജനൂര്‍ ,പില്ലൂര്‍ പെരിയ, കോടോം ബേളൂര്‍ പഞ്ചായത്തുകളും, കിഴക്ക് കിനാനൂര്‍ കരിന്തളം കോടോം ബേളൂര്‍ പഞ്ചായത്തുകളും പടിഞ്ഞാറ് കാഞ്ഞങ്ങാട് നഗര സഭയാലും ചുറ്റപ്പെട്ട് കിടക്കുന്നതാണ് മടിക്കെ പഞ്ചായത്ത്. ആകെ പതിനഞ്ച് വാര്‍ഡുകള്‍. പന്ത്രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പേരും പെരുളും

     ജല സമൃദ്ധിയുടെ നാടാണ് മടിക്കൈ. "കൈ"  എന്നാല്‍ ശുദ്ധജലം കെട്ടി നില്‍ക്കുന്ന സ്ഥലം. മടിക്കൈയുടെ പരിസ്ഥിതി ഘടന ഇത്തരം കൈകള്‍ നിറഞ്ഞതാണ്.കൈകളുടെ മടിത്തട്ട് എന്ന വിവക്ഷയായിരിക്കാം മടിക്കൈ.
   മടിക്കൈ "മട്ക്ക" എന് വാക്കില്‍ നിന്ന് ഉത്ഭവിച്ചതാണ് എന്നാണ് മറ്റൊരു അഭിപ്രായം. മട്ക്ക എന്നാല്‍ കന്നട ഭാക്ഷയില്‍ കലം എനാനണ് അര്‍ത്ഥം. മടിക്കൈയിലെ ചില പ്രദേശങ്ങളില്‍ പണ്ട് മുതല്‍‌ക്കേ കുശവന്മാര്‍ അധിവാസമുറപ്പിച്ചിട്ടുണ്ട് എന്നത് ഈ അഭിപ്രായത്തെ സാധൂകരിക്കുന്നു.
 മടിക്കെയിലെ കാട് ചേര്‍ന്ന് വരുന്ന സ്ഥലനാമങ്ങളിലൊന്നാണ് കക്കാട്ട്. കക്കാട്ട് എന്നാല്‍ ഇളം കാട്."കക്ക്" എന്ന പദത്തിന് ഇളം എന്ന അര്‍ത്ഥം ഉണ്ട്. ഇതില്‍ നിന്നും രൂപപ്പെട്ടതാവാം കക്കാട്ട്.
 കാവുകള്‍ അപ്രത്യക്ഷമാകുന്ന ഈ സാഹചര്യത്തില്‍ മടിക്കൈയില്‍ മാത്രം 22 കാവുകളാണ് ഉള്ളത്. വളരെ വിസ്തൃതമായ കുളങ്ങാട്ട് കാവ് മുതല്‍ പരിമിതമായ ചുറ്റളവുള്ള കാവുകള്‍ വരെ മടിക്കൈയിലുണ്ട്. മാവിലര്‍, പുലയര്‍ തുടങ്ങിയ വിഭാഗക്കാരാണ് കാവുകളിലെ ആരാധനയ്ക്ക് രൂപം നല്കിയത്.
 ചരിത്ര ശേഷിപ്പുകള്‍
  പ്രാചീന ശിലായുഗത്തിന്റെ അവശിഷ്ടങ്ങള്‍ മടിക്കൈയിലെ പലഭാഗത്ത് നിന്നും കണ്ടെത്തിയിടിടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മടിക്കൈയിലെ  ജനവാസത്തിന്റെ ചരിത്രം മഹാശിലാ സംസ്കാരത്തോളം പഴക്കമുള്ളതാണ്. കണ്ണാടിപ്പാറ, അമ്പലത്തറ, മലപ്പച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വലിയ ശിലകള്‍ കൊണ്ട് മൂടപ്പെട്ട ചെങ്കല്ലറകളും കോതോട്ട് നിന്ന് ഒരാളെ അടക്കം ചെയ്യാവുന്നത്രയും വലിപ്പമുള്ല ഭരണികളും കണ്ടെത്തിയിട്ടു‌ണ്ട്. മടിക്കൈയിലെ ചെരണത്തല, മേക്കാട്ട്, മലപ്പച്ചേരി തുടങ്ങിയ അടുത്തടുത്ത പ്രദേശങ്ങളില്‍  കാണപ്പെടുന്ന ശാസ്താങ്കാവുകള്‍ മടിക്കൈയിലെ ബുദ്ധ-ജൈന അധിവാസത്തിന് അടിവരയിടുന്നു. ഇവര്‍ക്ക് പുറമെ 10-11 നൂറ്റാണ്ടുകളില്‍ മടിക്കൈയിലേക്ക് ബ്രാഹ്മണ കുടിയേറ്റം നടന്നതായും കരുതപ്പെടുന്നു.

വിദ്യാഭ്യാസം

  പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വ്യാപനം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഗ്രാമങ്ങളിലേക്കും പുതുവെളിച്ചം കൊണ്ട് വന്നു. ആധുനിക വിദ്യാഭ്യാസം നേടിയ  അധ്യാപകരും ഇപ്പോഴത്തെ രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും 1920 കള്‍ക്ക് ശേഷം വ്യാപകമാകുകയും ദേശത്തിന്റെ ചരിത്രത്തേയും സംസ്കാരത്തെയും സ്വാധീനിച്ച നിര്‍ണ്ണായക ഘടകങ്ങളായി മാറുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രചീന രൂപങ്ങളായ "എഴുത്തൂട്ടുകള്‍"  മടിക്കൈയിലെ പല സ്ഥലങ്ങളിലും നില നിന്നിരുന്നു. 1920 ല്‍ ഏച്ചിക്കാനം ഇല്ലത്തിന് കീഴില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയം

  കേരള രാഷ്ട്രീയ ചരിത്രത്തിലേക്ക് ഒത്തിരി നേതാക്കളെയും പ്രവര്‍ത്തകരെയും സമ്മാനിച്ച ഇടമാണ് മടിക്കൈ. നിരവധി സമരങ്ങള്‍ക്ക് മടിക്കൈയിലെ ഓരോ മണ്‍തരിയും സാക്ഷിയാണ്. ഇതില്‍ ജന്മിത്ത വിരുദ്ധ സമരത്തിനാണ് പ്രാധാന്യം."വിത്തിട്ടവന്‍ വിളകൊയ്യും" എന്നതായിരുന്നു ഇതിന്റെ മുദ്രാവാക്യം. 1936 ല്‍ മടിക്കൈയില്‍ കര്‍ഷക സംഘം രൂപീകരിച്ചു. ജന്മിത്തത്തിനെതിരെ പ്രതിരോധിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം..

തൊഴിലുകള്‍

 ഇപ്പോഴും കേന്ദ്രീകൃതമായ ആവാസ വ്യവസ്ഥ പിന്‍തുടരുന്ന ഒരു തൊഴില്‍ കൂട്ടമാണ് മടിക്കൈയിലെ കുശവന്മാര്‍. ഇവരുടെ കലങ്ങള്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്. ഇത്തരം കലങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. എരിക്കുളം പാടത്തെ കൃഷിയാണ് ഇവരുടെ ഉപതൊഴില്‍. മടിക്കൈയിലെ ചിലഭാഗത്ത് മൂവാരിമാര്‍ കൂട്ടനെയ്ത്തും മാവിലന്മാര്‍ മോതിരവള്ളി കൊണ്ട് വള്ളിക്കൂട്ടയും കോപ്പാളന്മാര്‍ പാളതൊപ്പി നാ‌ിര്‍മ്മാണത്തിലും ഏര്‍പ്പെടുന്നുണ്ട്.

ഇതരസ്ഥാപനങ്ങള്‍

  ബീഡി വ്യവസായം, ബെസ്ക്കോട്ട് മടിക്കൈ ഹോമിയോ അശുപത്രി, മൃഗാശുപത്രി എന്നിവയാണ് മടിക്കൈയിലെ ഇതരസ്ഥാപനങ്ങള്‍. 1974ല്‍ ബെസ്ക്കോട്ട് മടിക്കൈയില്‍ നിലവില്‍ വന്നു. 1994ല്‍ എരിക്കുളത്ത് ഹോമിയോ ആശുപത്രിയും 2001ല്‍ അടുക്കത്ത് പറമ്പില്‍ മൃഗാശുപത്രിയും നിലവില്‍ വന്നു.

ആരാധനാലയങ്ങള്‍

 മടിക്കൈയില്‍ ഒത്തിരി ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നു. 40ഓളം ക്ഷേത്രങ്ങളും തറവാടുകളും അ‍ഞ്ച് മുസ്ലീം പള്ളികളും മടിക്കൈയിലുണ്ട്.

കന്നാടം പള്ളി

  കോട്ടക്കുന്നിനും തീയര്‍പാലത്തിനും ചുറ്റളവിലായി ഏകദേശം ഒന്നര ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കന്നാടം പള്ളി. കന്നാടം പള്ളിയ്ക്ക് ക്ഷേത്രങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്.