ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സയൻസ് ക്ലബ്ബ്

12:09, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സയൻസ് ക്ലബ്ബ്-17 എന്ന താൾ ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ്

ശാസ്ത്രാധ്യപകരുടേയും ശാസ്ത്ര താൽപര്യമുല്ല കുട്ടികളുടേയും സജീവ പങ്കാളിത്തത്തോട് ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്തപ്പെടുന്നു. ശാസ്ത്രവുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന എല്ലാ ദിനാചരണങ്ങൾ മികച്ച രീതിയിൽ നടത്തുന്നു. ഓരോ വർഷവും പരിസ്ഥിതി ദിനാചരണത്തോട് സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. കുട്ടികളിൽ ശാസ്ത്ര അവബേധം വളർത്തുന്നതിന് സയൻസ് ക്ലബ്ബിന്റെ യോഗം എല്ലാ ആഴ്ച്ചയും കൂടുന്നു. ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുന്നു. പാഠഭാഗവുമായി ബന്ധിച്ച് ജൈവകൃഷിരീതികൾ പരിചയപ്പെടുത്തുക, ജൈവവൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കി ജന്തു ലോകവും സസ്യ ലോകവും പരിചയപ്പെടുത്തുക, കൃഷി പ്പതിപ്പ് ജലപ്പതിപ്പ് തയ്യാറാക്കുക, ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തുന്ന ക്ലാസ്സുകളും വീഡിയോകളും കാണിക്കുക, സ്‍കൂൾ തലത്തിൽ ശാസ്ത്ര ക്വിസ്, സെമിനാറുകൾ, ശാസ്ത്ര പ്രോജക്ടുകൾ, പഠന ഉപകരണങ്ങളുടെ നിർമ്മാണം, പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്യാറുണ്ട്. കൂടാതെ ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങളിലേക്ക് പരിശീലനം നടത്തി കുട്ടികളെ അയക്കുന്നു. ശാസ്ത്രമേളയോടനുബന്ധച്ച് improvised experiment, seminar still model എന്നീ ഇനങ്ങളിൽ വിജയം കൈവരിക്കുവാൻ സാധിച്ചു. Science പ്രോജക്ട്, സയൻസ് സെമിനാറ് തുടങ്ങിയ ഇനങ്ങളിൽ‍ സംസ്ഥാന തലത്തിൽ A ഗ്രേഡ് ലഭിച്ചുണ്ട്. ബാലശാസ്ത്ര കോൺഗ്രസിൽ എല്ലാ വർഷവും സയൻസ് ക്ലബ്ബ് അംഗങ്ങൾ പ്രോജക്ടുകൾ അവതരിപ്പിക്കാറുണ്ട്, ദേശീയ തലത്തിൽ വരെ കുട്ടികളെ എത്തിക്കാൻ കഴിഞ്ഞ വർഷങ്ങളുമുണ്ട്. 2019- 20 ൽ സബ്‍ ജില്ലാ തലത്തിൽ ശാസ്ത്ര മേളയിൽ ഏറ്റവും കൂടുതൽ പോയ്‍ന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.