ഗവ. എച്ച്.എസ്. അയ്യങ്കാവ്/അക്ഷരവൃക്ഷം/ ചങ്ങലക്കണ്ണികൾ

10:28, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.അയ്യൻകാവ്/അക്ഷരവൃക്ഷം/ ചങ്ങലക്കണ്ണികൾ എന്ന താൾ ഗവ. എച്ച്.എസ്. അയ്യങ്കാവ്/അക്ഷരവൃക്ഷം/ ചങ്ങലക്കണ്ണികൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങലക്കണ്ണികൾ      

ലോകമാകവേ ഞെരിഞ്ഞമരുന്നിതാ
ഒരു കിരീടത്തിൻ കീഴിലായ്
 
ആടിയുലയുന്നിതാ
രാജകീയ സിംഹാസനങ്ങൾ
വിജനമാം തെരുവുകളിൽ
ഇന്നേതോ ഭീതിതൻ കോളിളക്കം

പൊഴിയുന്ന ജീവന്റെ
ഹൃത്തടത്തിലേതോ
ജീവവായുവിൻ
ശൂന്യത

കലിയുഗത്തിൻ കലിപൂണ്ടു
പാഞ്ഞൊരു കിരീടത്തിൻ
ക്ഷതമേറ്റു കരയുന്നു
പവിത്ര സന്നിധികൾ
വിറകൊണ്ടു കൂടിയ
ചങ്ങലക്കണ്ണിയിൽ
മുഴങ്ങുന്നു മൂകമായ്
ഞെരിഞ്ഞമർന്ന
ജീവന്റെ തേങ്ങലുകൾ

ശ്മാശാനമൂകമായ്
തീരുന്ന വീഥികൾക്കപ്പുറം
മുറുകുന്നു മനസ്സിന്റെ
തേങ്ങലുകൾ

തകരുന്ന കണ്ണികൾ
പകരുന്നു ജീവന്
പുത്തനുണർവ്
 

അനീന സി മനോജ്
10A ഗവണ്മെന്റ് ഹൈസ്കൂൾ അയ്യങ്കാവ്
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത