എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/ചരിത്രം

10:15, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38020 (സംവാദം | സംഭാവനകൾ) (added [[Category:ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന സി കേശവൻ ആയിരുന്നു അന്ന് തിരുകൊച്ചി മുഖ്യമന്ത്രി . തുടക്കം ആറാം ക്ലാസ് മുതൽ ആയിരുന്നു. കുട്ടികളിൽ നിന്ന് ഫീസ് പിരിച്ച് സർക്കാർ ഗ്രാന്റോ ഡു കൂടിയായിരുന്നു അധ്യാപകർക്ക് ശമ്പളം. എൽ പി സ്കൂൾ അന്ന് 5 - )0 സ്റ്റാൻഡേർഡ് വരെയായിരുന്നു. 171 - )0 നമ്പർ എസ് എൻ ഡി പി ശാഖ യോഗത്തിന് ഉടമസ്ഥതയിലായിരുന്നു സ്കൂൾ .അങ്ങാടിക്കൽ തെക്ക് കോശേയത്ത് കുടുംബക്കാരുടെ വകയായിരുന്ന നാല് ഏക്കർ സ്ഥലം 171 -)0നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പേരിൽ വിലക്ക് വാങ്ങിയാണ് സ്കൂൾ സ്ഥാ...)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

[[വർഗ്ഗം:ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്ന സി കേശവൻ ആയിരുന്നു അന്ന് തിരുകൊച്ചി മുഖ്യമന്ത്രി . തുടക്കം ആറാം ക്ലാസ് മുതൽ ആയിരുന്നു. കുട്ടികളിൽ നിന്ന് ഫീസ് പിരിച്ച് സർക്കാർ ഗ്രാന്റോ ഡു കൂടിയായിരുന്നു അധ്യാപകർക്ക് ശമ്പളം. എൽ പി സ്കൂൾ അന്ന് 5 - )0 സ്റ്റാൻഡേർഡ് വരെയായിരുന്നു. 171 - )0 നമ്പർ എസ് എൻ ഡി പി ശാഖ യോഗത്തിന് ഉടമസ്ഥതയിലായിരുന്നു സ്കൂൾ .അങ്ങാടിക്കൽ തെക്ക് കോശേയത്ത് കുടുംബക്കാരുടെ വകയായിരുന്ന നാല് ഏക്കർ സ്ഥലം 171 -)0നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പേരിൽ വിലക്ക് വാങ്ങിയാണ് സ്കൂൾ സ്ഥാപിച്ചത്. ശാഖാ യോഗത്തിൽപ്പെട്ട കുടുംബങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും സംഭാവന വാങ്ങിയാണ് വസ്തു വാങ്ങുന്നതിനും കെട്ടിടം വയ്ക്കുന്നതിനും തുകസംഭരിച്ചത്. റോഡിന് വടക്കുവശത്തുള്ള പടിഞ്ഞാറേ കെട്ടിടം മാത്രമാണ് അന്ന് ഉണ്ടായിരുന്നത് . അഡ്വ. പുഷ്പ്പത്തടം ആർ രാഘവൻ ,കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരൻ എന്നിവരായിരുന്നു സ്കൂൾ അനുവദിക്കുന്നതിനുള്ള പ്രധാന സഹായികൾ . 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമാകുന്നതു വരെ തിരുവിതാംകൂർ കൊച്ചി ( തിരുകൊച്ചി ) ഗവൺമെൻറ് റൂളിൽ ആയിരുന്നു സ്കൂൾ . എസ്എസ്എൽസി പതിനൊന്നാം ക്ലാസ് ആയിരുന്നു. എസ് എൻ ഡി പി ശാഖായോഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തും ശാഖാ യോഗത്തിന് വിധേയമായി പ്രവർത്തിക്കുന്നതുമായ ഒരു ഭരണസമിതിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. 1953 ൽ സ്കൂളിന് ഒരു അംഗീകൃത ഭരണഘടന എഴുതി ഉണ്ടാക്കി. സർക്കാരിന്റെ അംഗീകാരം വാങ്ങി . ശ്രീ വി കെ കുഞ്ഞു കുഞ്ഞായിരുന്നു ആദ്യത്തെ മാനേജർ .എം കെ പത്മനാഭൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ രണ്ടുതരം വിദ്യാഭ്യാസമാണ് അന്ന് നിലനിന്നിരുന്നത്. ഇ എസ് എൽ സി യും വി എസ് എൽ സി യും . E S L C എന്നാൽ ഇംഗ്ലീഷ് സ്കൂൾ ലിവിംഗ് സർട്ടിഫിക്കററ്റ് എന്നും V S L C എന്നാൽ വെർണ്ണാക്കുലർ ലിവിംഗ് സർട്ടിഫിക്കറ്റ് .വെർണ്ണാ ക്കുലർ എന്ന പദത്തിന് അർത്ഥം തന്നെ അധകൃതർ എന്നാണ്.സവർണരെ പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങളും അവർണരെ പഠിപ്പിക്കുന്ന പള്ളിക്കൂടങ്ങളും ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. 1950-ലാണ് നമ്മുടെ ഗ്രാമത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. പട്ടം താണുപിള്ള തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗവൺമെൻറിന്റെ ഒരു പ്രത്യേക നിർദ്ദേശപ്രകാരംനമ്മുടെ അധീനതയിലായിരുന്ന എൽ പി സ്കൂൾ ഗവൺമെൻറ് ലേക്ക് വിട്ടുകൊടുക്കുകയായിരുന്നു. 1957 പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി എസ്എസ്എൽസി പത്താംക്ലാസ് വരെ ആക്കി . വിദ്യാർഥികളിൽനിന്ന് ഫീസ് പിരിവും നിർത്തലാക്കി.അതുവരെ വിദ്യാർഥികളിൽനിന്ന് പിരിക്കുന്ന ഫീസ് ട്രഷറിയിൽ അടയ്ക്കുകയും സർക്കാർ കൂടി അധ്യാപകർക്ക് ശമ്പളം കൊടുക്കുകയു മായിരുന്നു. ഒരു പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രഥമ അധ്യാപകൻ ആയിരുന്ന ശ്രീ എം കെ പത്മനാഭൻ പഠന അവധിയിൽ പോവുകയും തിരുവനന്തപുരം സ്വദേശി പ്രഥമ അധ്യാപകൻ ആകുകയും ചെയ്തു. ആദ്യ മാനേജരായിരുന്ന ശ്രീ വി .കെ .കുഞ്ഞു കുഞ്ഞിന്റെ നിര്യാണത്തെ തുടർന്ന് ശ്രീ എം .കെ. കേശവനെ മാനേജർ ആയി തിരഞ്ഞെടുത്തു. ശ്രീ എം. കെ .പത്മനാഭൻ വീണ്ടും പ്രഥമ അധ്യാപകനായി വന്നു .ശ്രീ പി .എൻ. ദാമോദരൻ , ശ്രീ കെ. ജനാർദ്ദനൻ , ശ്രീ ആർ. കരുണാകരൻ , ശ്രീ വി .കെ ഗംഗാധരൻ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ശ്രീ എംകെ കേശവന് ശേഷം ശ്രീ പി. സി കൃഷ്ണപ്പണിക്കരും തുടർന്ന് ശ്രീ എം. സി ശങ്കരനും മാനേജർ മാരായി. 1964 മുതൽ 1974 വരെ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി എം കെ രാഘവൻ ആയിരുന്നു മാനേജർ . 1974 ഒരു ഹൈക്കോടതി വിധിയെ തുടർന്ന് ശ്രീ വി കെ ഗോപാലൻ മാനേജരായി .1981 ശ്രീ വിജയരാജൻ മാനേജരായി .1994 ശ്രീ സി വി ചന്ദ്രനെ മാനേജരായി തിരഞ്ഞെടുത്തു.2006 ൽ ശ്രീ കെ പ്രതാപൻ മാനേജരായി 2013 മുതൽ ശ്രീ ഉദയൻ മാനേജർ ആയി തുടരുന്നു. 1995 സ്കൂളിൽ വി എച്ച് എസ് അനുവദിച്ചു കിട്ടി. 1998 കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തിയപ്പോൾ പ്ലസ് ടു വും അനുവദിച്ചു കിട്ടി. എയ്ഡഡ് മേഖലയിൽ വി എച്ച് എസും പ്ലസ്ടുവും ഒരുമിച്ച് പ്രവർത്തിക്കുന്ന അപൂർവ്വം സ്കൂളുകളിൽ ഒന്നാണ് അങ്ങാടിക്കൽ സ്കൂൾ . തുടക്കത്തിൽ സ്കൂളിൻറെ ഹെഡ്മാസ്റ്റർ തന്നെയായിരുന്നു വിഎച്ച്എസ് ന്റേയും പ്ലസ്ടുവിന്റേയും പ്രഥമ അധ്യാപകർ.പിന്നീട് വേർതിരിച്ചു. 2001 ൽ ശ്രീ സി വി ചന്ദ്രൻ മാനേജരും ശ്രീ എം ടി തോമസ് പ്രഥമ അധ്യാപകനുംആയിരുന്ന കാലത്താണ് സ്കൂളിന്റെ കനകജൂബിലി ആഘോഷിക്കുന്നത്.]]