ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ
![](/images/thumb/6/64/42085_postal_day4.jpg/300px-42085_postal_day4.jpg)
ദേശീയ തപാൽ ദിന ആഘോഷം 2019
![](/images/thumb/7/73/42085_postal_day2.jpg/300px-42085_postal_day2.jpg)
![](/images/thumb/9/93/42085_postalday3.jpg/300px-42085_postalday3.jpg)
2019-ല ദേശീയതപാൽ ദിനം,അയിലം പ്രദേശത്ത് ഇപ്പോൾ കണ്ടുവരുന്ന പരിസ്ഥിതി പ്രശ്നങ്ങൾ,കാർഷികമേഖലയിലെ പ്രശ്നങ്ങൾ,സ്കൂളിന്റെ പ്രശ്നങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി മേലധികാരികൾക്ക് കത്ത് എഴുതി അയച്ചുകൊണ്ട് അയിലം ഗവ.ഹൈസ്കൂളിൽ കുട്ടികൾ ആചാരിച്ചു.സ്കൂളിന് സമീപ പ്രദേശങ്ങളിവകുപ്പ് ലെ കൃഷിയിടങ്ങളിൽ ഇപ്പോൾ നിലനിന്നുവരുന്ന പന്നി ശല്യം പരിഹരിക്കുന്നതിന് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ.വി.എസ്.സുനിൽ കുമാർ അവറുകൾക്കും കൃഷി,ഫോറസ്റ്റ് വകുപ്പുകൾക്കും അയിലം പാലനിർമ്മാണത്തോട് അനുബന്ധിച്ച് അപ്രോച്ച് റോഡ് നിർമ്മാണത്തിനുവേണ്ടി സ്കൂളിൽ നിന്നും വസ്തു ഏറ്റെടുത്തതിലൂടെ കളിസ്ഥലം നഷ്ടമായതിനാൽ പകരമായി കളിസ്ഥലം അനുവദിക്കണമെന്ന് അറിയിച്ചുകൊണ്ട് ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ അവറുകൾക്കും കുട്ടികൾ കത്തെഴുതി.പോസ്റ്റ് ഓഫീസ് പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും തപാൽ പെട്ടിയിൽ പൂമാല അണിക്കുകയും തപാൽ ജീവനക്കാരെ പൂച്ചെണ്ട് നൽകി കുട്ടികൾ ആദരിക്കുകയും ചെയ്തു.1854 ഒക്ടോബർ 10-ന് ഇന്ത്യയിൽ ആദ്യമായി കത്തെഴുതി അയച്ചുകൊണ്ട് ആശയവിനിമയം നടത്തിയതിന്റെ ഓർമ്മ പുതുക്കലായാണ് പോസ്ററൽ ദിനം ആചാരിച്ച് വരുന്നത്.ആധുനിക ആശയവിനിമയ സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്ക് മുമ്പേ ആശയവിനിമയം നടത്തിയിരുന്ന തപാൽ വകുപ്പിലെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരു ഓർമ്മ പുതുക്കലായി .പോസ്റ്റ്കാർഡ്,ഇൻലെന്റ്,തപാൽ കവർ,സ്റ്റാമ്പുകൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
![](/images/thumb/0/08/42085_postal_day1.jpg/300px-42085_postal_day1.jpg)
ഓണാഘോഷം 2019
![](/images/thumb/5/55/42085_onam2019.jpg/300px-42085_onam2019.jpg)
![](/images/thumb/b/b2/42085_sumalihindi.jpg/300px-42085_sumalihindi.jpg)
2019-ൽ സ്കൂളിലെ കുട്ടികളെല്ലാം ഉൾപ്പെടുത്തി ഓണാഘോഷം വളരെ സമുചിതമായി ആഘോഷിച്ചു.
സുരിലീ ഹിന്ദി 2021-22
ഹിന്ദി പഠന പരിപോഷണ പരിപാടിയായ "സുരിലീ ഹിന്ദി 2021-22 " -ന്റെ സ്കൂൾതല ഉദ്ഘാടനം 15/12/2021-ന് ബഹു.മുദാക്കൽ പഞ്ചായത്ത് മെമ്പർ ശ്രീമതി.രമ്യ അവറുകൾ സ്കൂൾ അങ്കണത്തിൽ നിർവഹിച്ചു.ഉദ്ഘാടനത്തെതുടർന്ന് ഹിന്ദി ഭാഷയിൽ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
ഹലോ ഇംഗ്ലീഷ്
![](/images/thumb/1/13/42085-helloenglish.jpg/300px-42085-helloenglish.jpg)
ഹലോ ഇംഗ്ലീഷ് പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം 06/01/2022-ന് ബഹു.മുദാക്കൽ പഞ്ചായത്ത് മെമ്പർ ശ്രീ.വേണുഗോപാലൻനായർ.കെ അവറുകൾ സ്കൂൾ ആഡിറ്റോറിയത്തിൽ നിർവഹിച്ചു.ഉദ്ഘാടനത്തെതുടർന്ന് ഇംഗ്ലീഷ് ഭാഷയിൽ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.