എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്.എം.എച്ച്.എസ്സ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/അമ്മ എന്ന താൾ എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

നിലക്കാത്ത സ്നേഹനദി
ആഴമേറും വാത്സല്യഖനി
പകരം വെക്കുവാനില്ലാത്ത
വികാരോഷ്മളമായ പദം
അമ്മയെന്നുള്ളൊരീ പദം
അളക്കുവാനാവില്ലൊരിക്കലും
പ്രപഞ്ചരഹസ്യങ്ങൾക്കിപ്പുറം
ആഴമോലും സ്നേഹരഹസ്യത്തെ
ഹൃദയമാം ചില്ലുകൂട്ടിലൊളിപ്പിച്ചതും
ജീവിതസായാനത്തിൽ
വാടിത്തളർന്നിരിക്കവേ
വാത്സല്യത്തേൻ കനി മീട്ടിയതും
അന്ധകാരകയത്തിൽ
നിലവിളക്കിൻ പ്രഭാപൂരം നിറച്ചു
അരികിലണഞ്ഞിടുമാ ദിവ്യശക്തി
ആത്മാവിൻ അന്തരംഗത്തിൽ
കരിനിഴൽ പടരുമ്പോഴും
ചിത്തത്തിനെ നിറയ്ക്കും
സ്നേഹമാം സൗരോർജം നിറച്ചതും
നന്മതൻ പാഠങ്ങൾ ചൊല്ലി
ഒരു കൈത്താങ്ങായി മാറിയതും
ആ സ്നേഹരൂപം മാത്രമായിരുന്നു
ആരും തിരിച്ചറിയാത്ത
സ്നേഹരഹസ്യത്തിൻ നിലവറ....

കാർത്തിക കെ
10 A എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത