എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- POOKKOTTUMPADAM AUPS (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)

അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭൂമികയായ പൂക്കോട്ടുംപാടത്ത് 1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ ഓത്തുപള്ളിയായി പ്രവർത്തിച്ചു പോന്നു .അടുത്തൊന്നും വേറേ പള്ളിക്കൂടങ്ങൾ ഇല്ലാത്തതിന്റെ പേരിൽ മൊല്ലാക്ക കുട്ടികളെ എഴുതിത്തും വായനയും പഠിപ്പിച്ചു.ഇത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ഈ പ്രദേശത്തെ സ്കൂളിന്റെ ആവശ്യകത പരിഗണിച്ച് ഒരു പള്ളിക്കൂടം അനുവദിക്കുകയും പ്രസ്തുത വിദ്യാലയം തുടങ്ങുന്നതിനു സ്ഥലം അനുവദിക്കുകയും ചെയ്തു . അങ്ങനെ 1951 ൽ സ്കൂൾ നിലവിൽ വന്നു . ചുങ്കത്ത് കുഞ്ഞാപ്പ ഹാജി പ്രഥമ മാനേജർ ആയി .ഗോവിന്ദൻ നായർ (01/08/1951-16/11/51) ആയിരുന്നു പ്രഥമഹെഡ്മാസ്റ്റർ,തുടർന്ന് ശ്രീ :വി. വീരാൻ കുട്ടി (17/09/51-31/12/1951),കെ. മൊഹമ്മദ് (28/03/1955-27/03/1955),

കെ. പരമേശ്വരൻ മൂസത് (16/12/1957-30/04/1984),ടി. മൊഹമ്മദ്‌ (01/05/1984-12-09-1984),ടി. പി രാധാകൃഷ്ണൻ (13/09/1984-03/05/1998)

എന്നിവരും പിന്നീട് 03/05/1998 മുതൽ ശ്രീ യൂസുഫ് സിദ്ധിഖ്. വി എന്നിവരും ഹെഡ്മാസ്റ്റർ ആയി തുടർന്ന് വരുന്നു . 1982 ൽ യു .പി സ്കൂളായി ഉയർത്തുകയും 1984 ൽ പൂർണ യു .പി സ്കൂൾ ആയി മാറി .2011 -12 വര്ഷം മുതൽ സ്കൂൾ ജനറൽ കലണ്ടറിലേക്ക് മാറി

2003 ൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു .കുട്ടികളുടെ യാത്ര സുഖമമാക്കാൻ 2005 ൽ സ്കൂൾ ബസ് സർവീസ് ആരംഭച്ചു .