ഗവ ഹൈസ്കൂൾ കേരളപുരം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM41028 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 അധ്യയനവർഷത്തിലെ സയൻസ്ക്ലബ്‌ ജൂൺ 2 ന് രൂപീകരിച്ചു. കുട്ടികളെ ശാസ്ത്ര ബോധമുള്ളവരാക്കു ക, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതായിരുന്നു ക്ലബ്ബിന്റെ ലക്ഷ്യം. ഓരോ ദിനത്തിന്റെയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കത്തക്ക വിധത്തിൽ പോസ്റ്റർ നിർമാണം, ചിത്രരചന, ബോധവത്കരണം, പ്രസംഗം, കുറിപ്പ് നിർമാണം, ആൽബം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു വരുന്നു.

രക്ത ദാന ദിനം (ജൂൺ 14)

രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ 14 ന് സയൻസ് ക്ലബ്ബിന്റെ ഭാഗമായി രക്തദാന ദിന പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി.

രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന വീഡിയോ നൽകി. കൂടാതെ രക്തദാനത്തിന്റ പ്രാധാന്യത്തെ പറ്റിയുള്ള പ്രസംഗം, ചിത്രങ്ങൾ, പോസ്റ്ററുകൾ എന്നിവ നിർമിച്ചു.

ഡോക്ടർസ് ദിനം (ജൂലൈ 1)

ഡോക്ടർസ് ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബ്‌ അംഗങ്ങൾ വിവിധ പരിപാടികൾ നടത്തി. അതിൽ പ്രധാനമായത് ഡോക്ടറുമായുള്ള അഭിമുഖം ആയിരുന്നു. നല്ല ആരോഗ്യശീലങ്ങളെ കുറിച്ചും, ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളിയായ കോവിഡ് -19 നെ പറ്റിയും ഒക്കെ ഡോക്ടർ നല്ല ക്ലാസ്സ്‌ തന്നു. ഇത് കൂടാതെ ക്ലാസ്സിലെ കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി. നാം ജീവിതത്തിൽ സ്വീ കരിക്കേണ്ട നല്ല ആരോഗ്യ ശീലങ്ങളെ പറ്റിയുള്ള വിവരണവും പ്രസംഗവും കുട്ടികൾ നടത്തി.

ചാന്ദ്രദിനം (ജൂലൈ 21)

ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രരംഗത്ത് മനുഷ്യന്റെ കുതിച്ചു ചാട്ടത്തെ പറ്റിയും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന വീഡിയോ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവെച്ചു. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ, മോഡൽ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.

കർഷക ദിനം (ഓഗസ്റ്റ് 17)

കാർഷിക സംസ്കാരം എല്ലാ കുട്ടികളിലും എത്തിക്കുക കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ ഭാഗമായി കർഷക ദിനം ആചാരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി വീഡിയോ പ്രദർശനം, കുട്ടി കർഷകരിലേക്ക്, ചിത്രരചന, കൃഷി പഴം ചൊല്ല് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ തങ്ങളുടെ വീട്ടിലുള്ള പച്ചക്കറി കൃഷിയോടൊപ്പമുള്ള ഫോട്ടോ ഗ്രൂപ്പിൽ പങ്കുവെച്ചു.

ഓസോൺ ദിനം (സെപ്റ്റംബർ 16)

ഓസോൺ പാളിയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ സെപ്റ്റംബർ 16 ന് ഓസോൺ ദിനം ആചാരിച്ചു. ഇതിന്റെ ഭാഗമായി ഓസോൺ ദിന സന്ദേശം, ഓസോൺ ലെയർ ന്റെ പ്രാധാന്യം, ഓസോൺ ശോഷണത്തിന് കാരണം, പ്രതിരോധ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ക്ലാസ്സ്‌ ഗ്രൂപ്പിൽ നൽകി. കൂടാതെ വീഡിയോ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി.

ദേശീയ രക്തദാന ദിനം (ഒക്ടോബർ 1)

രക്തദാനത്തിന്റെ പ്രാധാന്യത്തെ പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ രക്തദാന ദിനം ആചരിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ നിർമാണം തുടങ്ങിയവ നടത്തി

ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16)

ഭക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക, ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെ പോരാടാൻ വേണ്ടി നിലവിൽ വന്ന സംഘടനയെപ്പറ്റി അവബോധം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ ഭക്ഷ്യദിനം ആചരിച്ചു. കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ നൽകി. പ്രസംഗം, പോസ്റ്റർ, ചിത്രരചന, അടുക്കള തോട്ട നിർമാണം, അവയുടെ ചിത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.

ചന്ദ്രയാൻ വിക്ഷേപണ ദിനം (ഒക്ടോബർ 22)

ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണമായ ചാന്ദ്രയാൻ 1 വിക്ഷേപണ ദിനത്തിന്റെ ഓർമ്മ പുതുക്കാനും, ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യക്കുണ്ടായ കുതിച്ചു ചാട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ചന്ദ്രയാൻ വിക്ഷേപണ ദിനം ആചരിച്ചു. മോഡൽ നിർമാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ സാധിക്കുകയും ചെയ്

ലോക ശാസ്ത്ര ദിനം (നവംബർ 10)

ശാസ്ത്രത്തിന്റെ ഇതു വരെയുള്ള നേട്ടങ്ങളെയും ഇനിയും പിന്നിടാനുള്ള കടമ്പകളെ കുറിച്ചും ഓർമിപ്പിക്കുവാൻ ആയി ലോക ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അകൽച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. സമാധാനം നിലനിർത്താനും വികസനം നേടിഎടുക്കാനും ശാസ്ത്രത്തെ എത്ര മാത്രം ഉപയോഗപ്പെടുത്താം എന്ന് ഓർമിപ്പിക്കുന്നത്തിനു വേണ്ടി യുനെസ്‌കോ 2001 മുതൽ ലോകശാസ്ത്ര ദിനം ആചരിക്കുവാൻ തീരുമാനിച്ചു. പ്രസംഗം, ബോധവൽക്കരണം, പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു

ഊർജ സംരക്ഷണ ദിനം (ഡിസംബർ 14)

ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം, ഉപയോഗം എന്നിവയെ പറ്റി കുട്ടികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ഊർജ സംരക്ഷണ ദിനം ആചരിച്ചു. ഊർജം പാഴാക്കാതിരിക്കുക, വരും തലമുറയ്ക്കായി ഊർജത്തെയും ഊർജ സ്രോതസ്സുകളുടെയും സംരക്ഷണംഎന്നിവ കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു. പോസ്റ്റർ, പ്രസംഗം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.