വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് - 19 പ്രതിരോധം

10:45, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് - 19 പ്രതിരോധം എന്ന താൾ വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് - 19 പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19 പ്രതിരോധം

കൊറോണ അഥവാ കോവിഡ് -19 എന്ന മഹാമാരിയുടെ സഞ്ചാരം 208 രാജ്യങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഈ രോഗകാലത്ത് നാം പുലർത്തേണ്ടത് ശുചിത്വത്തിന്റേയും,ആത്മധൈര്യത്തിന്റെയും,സ്വ രക്ഷയുടെയും വിളംബരം കൂടിയായിരിക്കണം. കോവിഡ് വ്യാപനം തടയാൻ സമ്പൂർണ്ണ അടച്ചിടൽ ആവശ്യമാണെന്ന് പറയുമ്പോഴും, പ്രാദേശിക തലത്തിലും തൊഴിൽ മേഖലാതലത്തിലുമുള്ള വ്യത്യസ്തതകൾ കണക്കിലെടുത്ത്

ശാസ്ത്രീയവും പ്രായോഗികവുമായ പ്രത്യേക പ്രതിരോധ നടപടികൾ വേണ്ടിവരും.ലോക്ഡൗൺ നാളുകളിൽ നമ്മൾ സുരക്ഷിതരായി വീട്ടിൽ കഴിഞ്ഞെങ്കിൽ മാത്രമേ രോഗ വ്യാപനം തടയാൻ കഴിയുകയുള്ളു. 
                  കോവിഡ് -19 -ൽ നിന്നും നമ്മുടെ നാടിന്റെ രക്ഷക്കായി സ്വന്തം ജീവനും, ജീവിതവും സമർപ്പിച്ച് ജോലി ചെയ്യുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ഓരോ ദിവസവും എങ്ങനെയാണ് കടന്നുപോകുന്നതെന്ന് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്.സംസ്ഥാനത്തെ പല ആശുപത്രികളിലെയും ഡോക്ടർമാരും,നേഴ്സുമാരും,ആരോഗ്യ പ്രവർത്തകരും സ്വന്തം ആരോഗ്യം പോലും മറന്ന് മറ്റുള്ളവർക്കായി സേവനമനുഷ്ടിക്കുന്നത്  ജനങ്ങൾക്കിടയിൽ ഇവരോടുള്ള സ്നേഹവും,ബഹുമാനവും വർദ്ധിക്കുന്നത് ഓർക്കേണ്ട വസ്തുതയാണ്.
                                ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന ജനം ആരോഗ്യകരമായ ഒരു തിരിച്ചു വരവിന് ആഗ്രഹിക്കുകയാണ്. ലോക്ഡൗൺ ശാശ്വത പ്രതിവിധിയല്ല.രോഗ വ്യാപനം കുറക്കാനും പ്രതിരോധത്തിന് സമയം കൂട്ടാനുമുള്ള  മാർഗ്ഗം മാത്രമാണ്. രാജ്യത്തെ മുഴുവൻ പൗരൻമാരെയും അണിനിരത്തിയുള്ള  പ്രതിരോധമാണ് ലോക്ഡൗൺ. ഈ ശ്രമത്തിൽ നാം ഓരോരുത്തരും പങ്കാളികളാണ്.രോഗ വ്യാപനത്തിന്റെ അപകട സാധ്യത കുറക്കാൻ ഈ നിർണ്ണായക ഘട്ടത്തിൽ സമൂഹത്തെയും,സുഹൃത്തുക്കളേയും,ബന്ധുക്കളേയും,അയൽക്കാരേയും പിന്തുണക്കാൻ എല്ലാപേർക്കും കഴിയണം.  രോഗ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രബുദ്ധരായ ദൈവത്തിന്റെ സ്വന്തം നാട്ടുകാർ വിജയിക്കുക തന്നെ ചെയ്യും.  
സൗരഭ് എസ്.ഡി
8 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം