സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25102 (സംവാദം | സംഭാവനകൾ) ('2010 ൽ കേരളത്തിൽ വിദ്യാർത്ഥിക‍ൾക്കായി ആരംഭിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2010 ൽ കേരളത്തിൽ വിദ്യാർത്ഥിക‍ൾക്കായി ആരംഭിച്ച ഒരു പദ്ധതിയാണ് സ്റ്റുഡൻസ് പോലീസ് കാഡറ്റ്.ഏകദേശം110 വിദ്യാലയങ്ങളിലാണ് സംസ്ഥാനതലത്തിൽ ഈ പദ്ധതി ആരംഭിച്ചത്. അതിൽ തന്നെ എറണാകുളം റൂറൽ ജില്ലയിൽ 5 വിദ്യാലയങ്ങളാണ് ഉണ്ടായിരുന്നത്.അതി‍‍ൽ ഒരു വിദ്യാലയമാണ് സ്റ്റാർ ജീസസ് ഹൈസ്ക്കൂ‍ൾ കറുകുറ്റി.അങ്കമാലി പോലീസ് സ്റ്റേ‍‍ഷന്റെ കീഴിൽ അന്ന് ആരംഭിച്ച ഏകവിദ്യാലയവും സ്റ്റാർ ജീസസ് ഹൈസ്ക്കൂൾ ആണ്.2010 ആഗസ്റ്റ് 17 ന് അന്നത്തെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന അഡ്വ.ജോസ് തെറ്റയിൽ ആണ് നമ്മുടെ വിദ്യാലയത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജോയ് സാറിന്റെയും സക്കറിയാസാറിന്റെയും നേതൃത്വത്തിൽ 44 വിദ്യാർത്ഥികളും അടങ്ങിയ ഗ്രൂപ്പാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.ഓരോ വർഷവും സംസ്ഥാനതലക്യാമ്പുകളിലും ജില്ലാതലക്യാമ്പുകളിലും വിദ്യാലയതല ക്യാമ്പുകളിലും നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തീട്ടുണ്ട്.ലഹരിക്കെതിരെ എന്ന മുദ്രാവാക്യത്തെ മുറുകെ പിടിച്ചുകൊണ്ട് സ്റ്റുഡൻസ് പോലീസ് കാഡറ്റ് അവതരിപ്പിച്ച സ്കിറ്റ് സംസ്ഥാനതലത്തിലും എല്ലാ ക്യാമ്പുകളിലും അവതരിപ്പിക്കുകയും അത് വളരെ വിജയകരമായും ചെയ്തു. 2019 വിദ്യാർത്ഥികളുടെ കുറവുമൂലം ഈ പദ്ധതി നിറുത്തിവെയ്ക്കുകയും ചെയ്തു.