ജി.യു.പി.എസ്.എടത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം

          കുട്ടികളുടെ സർഗാത്മക ശേഷി ഉണർത്തുന്നതിനും വികസിപ്പിക്കുന്നതിനും പര്യാപ്തമായ പ്രവർത്തനങ്ങൾ ആണ് വിദ്യാരംഗം കലസാഹിത്യ വേദി ഒരുക്കുന്നത്.
           വിദ്യാരംഗം സർഗോത്സവവും സാഹിത്യ സദസ്സും  2011 ഒക്ടോബർ 15ന് പ്രസിദ്ധ കഥാകൃത്ത് ശ്രീ സുമേഷ് ചന്ദ്രോത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ രചനാ സമാഹാരം പുതുമഴ പ്രകാശനം നടത്തി. ശ്രീ എംപി ബാലഗോപാലൻ നയിച്ച ശിൽപശാലയിൽ പി എം നാരായണൻ മാസ്റ്ററും പവിത്രൻ ഓലശ്ശേരിയും പങ്കെടുത്തു, രചന ശിൽപശാലയും നടത്തി
           വായനവാരത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് നിരവധി വായനപ്രവർത്തനങ്ങൾ, സാഹിത്യ ക്വിസ് ,പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രശ്നോത്തരി തുടങ്ങിയവ നടത്തി.
           ബഷീർ ദിനം,വിശ്വശാന്തി ദിനം തുടങ്ങിയ ദിനങ്ങൾ സമുചിതമായി ആഘോഷിക്കാറുണ്ട്.
           കഥരചന, കവിത രചന, ചിത്ര രചന, അഭിനയം, പുസ്തകആസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തിയിട്ടുണ്ട്.
വിജയികൾ സബ്ജില്ലാ മത്സരമായ സർഗോത്സവത്തിൽ പങ്കെടുത്തു. കഥരചന, അഭിനയം, ചിത്രരചന എന്നിവയിൽ സമ്മാനം ലഭിച്ചു.