ജി.യു.പി.എസ്.എടത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

          കുട്ടികളുടെ സർഗാത്മക ശേഷി ഉണർത്തുന്നതിനും വികസിപ്പിക്കുന്നതിനും പര്യാപ്തമായ പ്രവർത്തനങ്ങൾ ആണ് വിദ്യാരംഗം കലസാഹിത്യ വേദി ഒരുക്കുന്നത്.
           വിദ്യാരംഗം സർഗോത്സവവും സാഹിത്യ സദസ്സും  2011 ഒക്ടോബർ 15ന് പ്രസിദ്ധ കഥാകൃത്ത് ശ്രീ സുമേഷ് ചന്ദ്രോത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ രചനാ സമാഹാരം പുതുമഴ പ്രകാശനം നടത്തി. ശ്രീ എംപി ബാലഗോപാലൻ നയിച്ച ശിൽപശാലയിൽ പി എം നാരായണൻ മാസ്റ്ററും പവിത്രൻ ഓലശ്ശേരിയും പങ്കെടുത്തു, രചന ശിൽപശാലയും നടത്തി.
          വിദ്യാലയത്തിലെ കുട്ടികളുടെ സർഗാത്മകകഴിവുകൾ വളർത്തിയെടുക്കുവാനും വിദ്യാലയ പ്രവർത്തനങ്ങളുടെ ലിഖിത രേഖയായിട്ടും "പൊലി " എന്ന പത്രം 3 ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ശ്രീമതി രേഖ നായർ എം എന്ന അധ്യാപികയുടെ നേതൃത്വത്തിലാണ് ഈ സംരംഭം നടന്നത്.
           വായനവാരത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് നിരവധി വായനപ്രവർത്തനങ്ങൾ, സാഹിത്യ ക്വിസ് ,പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രശ്നോത്തരി തുടങ്ങിയവ നടത്തി.
           ബഷീർ ദിനം,വിശ്വശാന്തി ദിനം തുടങ്ങിയ ദിനങ്ങൾ സമുചിതമായി ആഘോഷിക്കാറുണ്ട്.
           കഥരചന, കവിത രചന, ചിത്ര രചന, അഭിനയം, പുസ്തകആസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തിയിട്ടുണ്ട്.
വിജയികൾ സബ്ജില്ലാ മത്സരമായ സർഗോത്സവത്തിൽ പങ്കെടുത്തു. കഥരചന, അഭിനയം, ചിത്രരചന എന്നിവയിൽ സമ്മാനം ലഭിച്ചു.

വിവിധ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

ഹിന്ദി ക്ലബ്'

*    ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഹിന്ദി ഡേ സെലിബ്രേഷൻ ( sep 14) ഓൺലൈനായി സംഘടിപ്പിച്ചു.

** കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം ഹിന്ദി ഭാഷയ്ക്കു വേണ്ടി തയ്യാറാക്കിയ പ്രത്യേക പരിപാടിയായ സുരീലി ഹിന്ദി പ്രോഗ്രാമി നോടനുബന്ധിച്ച് കവിതാലാപനം, പോസ്റ്റർ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നീ വിവിധ പാഠ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള വിരസത മാറ്റി ഭാഷാസ്നേഹം വർദ്ധിപ്പിക്കുവാൻ സാധിച്ചു.

** ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഹിന്ദി ദിവസം (ജനുവരി 10) നു ക്ലാസ്സ്‌ തലത്തിൽ കലാ പരിപാടികൾ സംഘടിപ്പിക്കുകയും  ഹിന്ദി ഭാഷയുടെ മഹത്വത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.

** ലോക മാതൃഭാഷ ദിനം   (feb-21)ൽ  ഹിന്ദി ഭാഷയിൽ വിവിധ പരിപാടികൾ നടത്തി( പോസ്റ്റർ നിർമ്മാണം, കവിതാലാപനം, ചിത്രരചന )

**  Feb 28- ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ക്ലാസ്സ്‌ തലത്തിൽ ഹിന്ദി ഭാഷയിൽ പോസ്റ്റർ നിർമ്മാണം നടത്തി.

** ഹിന്ദിയിൽ അസംബ്ലിയും നടത്താറുണ്ട്.