ജി യു പി എസ് തരുവണ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.
- ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
- കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നൂറ് വിദ്യാലയങ്ങളിൽ ഒന്ന്.
- വയനാട് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ 2016 – 17 വർഷത്തിൽ എൽ.പി വിഭാഗം റണ്ണർ അപ്പ്.
2013-14, 14-15, 15-16 വർഷങ്ങളിൽ - ISRO യുടെ തിരുവനന്തപുരം കേന്ദ്രം കേരളത്തിലെ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാലയങ്ങളിലൊന്നായി തിരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്. പ്രവൃത്തിപരിചയമേളകളിൽ ജില്ലയിലെ യു.പി വിഭാഗം ചാമ്പ്യൻഷിപ്പ് തുടർച്ചയായി നാം നേടിവരുന്നു. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലൊന്നാണിത് . വീഗാലാന്റ് നൽകുന്ന പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള സംസ്ഥാനതല അവാർഡ് പരിഗണനയിൽ കേരളത്തിലെ മികച്ച 20 വിദ്യാലയങ്ങളിലൊന്നായി മാറാനും സ്ഥാപനത്തിന് കഴിഞ്ഞു. 2014-15 അധ്യയനവർഷം ജില്ലാ തലത്തിൽ മകച്ച പി.ടി.എ യ്ക്കുള്ള അവാർഡുകളും, സംസ്ഥാന തലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള രണ്ടാം സ്ഥാനവും സ്ഥാപനം നേടി .