സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/Details
നൂറ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളുണ്ട്.ഓരോ ഡിവിഷ്യനും പ്രത്യേകം ശുചിമുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. H S ക്ലാസ്സുകൾ എല്ലാം ഹൈ ടെക്ക് ആണ്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,സംസ്കൃതം ക്ലാസ്,അറബി ക്ലാസ്,മൂന്ന് സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. മഴവെള്ളസംഭരണി ഉപയോഗിച്ച് കിണർ റീചാർജിങ് നടത്തുന്നു.വിദ്യാത്ഥികളുടെ സുരക്ഷിതത്തിനായി അനിവാര്യമായ സ്ഥലങ്ങളിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം കുറയ്ക്കുവാനായി സ്ക്കൂൾ ബസ് സൗകര്യം ഏർത്തെടുത്തിയിട്ടുണ്ട്. സോളാർ സംവിധാനത്തിലൂടെ വൈദ്യുതി ലഭിക്കുന്നു. പ്രൈമറി വിദ്യാത്ഥികൾക്കായി കുട്ടികളുടെ പാർക്ക് സജ്ജീകരിച്ചിരിച്ചുന്നു.പ്രകൃതിസ്നേഹം വളർത്തുന്നതിനായി ശലഭോദ്യാനം,ഒൗഷധത്തോട്ടം, ചെറിയ കുളം എന്നിവ ഒരുക്കിയിട്ടുണ്ട്. ജൈവകൃഷി, പച്ചക്കറിതോട്ടപരിപാലനം എന്നിവയുണ്ട്.ഹൈസ്ക്കൂൾ വിദ്യാത്ഥിനികൾക്കായി ഇൻസിനേറ്റർ സൗകര്യനുള്ള സ്ത്രീസൗഹൃദ ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്.
ഇന്ന് ആയിരത്തിഇരുന്നോളം വിദ്യാത്ഥികൾ എൽ പി,യു പി,എച്ച് എസ് വിഭാഗങ്ങളിലായി ഇവിടെ പഠിക്കുന്നു, 39അദ്ധ്യാപകരും 5അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുനുണ്ട്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ശുദ്ധജലവിതരണസംവിധാനം, ഫാൻ,ലൈറ്റ്,സൗണ്ട് ബോക്സ്,കൗൺസിലിംങ് സംവിധാനം,കരാട്ട പരിശീലനം, വിദ്യാലയത്തിന്റെ വെബ് സൈറ്റ് തുടങ്ങിയവ മാനേജ്മെന്റിന്റേയും പിടിഎയുടേയും സഹകരണത്തേടെ ഒരുക്കിയിട്ടുണ്ട്.