സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26007 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗൈഡ് ക്യാപ്റ്റൻ - Vergina Fernandez
ഗൈഡ്സ്

ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത്‌ സ്കൌട്ട്സ് ആൻഡ്‌ ഗൈഡ്സ്.റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ(22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ.പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺസി ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം.യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

അംഗങ്ങൾക്കുള്ള പുരസ്കാരങ്ങൾ

പ്രവേശ്‌

ഗൈഡ് അംഗത്വ പുരസ്കാരം.

പ്രഥമ സോപാൻ

അംഗത്വം ലഭിച്ചതിനു ശേഷം സ്വന്തം ട്രൂപ്പിൽ തന്നെ വിവിധ പരീക്ഷകൾ നടത്തിയാണ് പ്രഥമ സോപാൻ പുരസ്കാരം നൽകുന്നത്.

ദ്വിതീയ സോപാൻ

പ്രഥമ സോപാൻ ലഭിച്ചതിനു ശേഷം ദ്വിതീയ സോപാൻ സിലബസനുസരിച്ചുള്ള വിവിധ സേവനപ്രവർത്തനങ്ങൾ നടത്തിയതും ഗൈഡിങ്ങിലെ പ്രധാന കാര്യങ്ങളിലുള്ള അറിവും പരിശോധിച്ച് ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ പുരസ്കാരം നൽകുന്നത്.

തൃതിയ സോപാൻ

ദ്വിതീയ സോപാൻ ലഭിച്ചതിനു ശേഷം തൃതിയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ അസോസിയേഷനാണ് തൃതിയ സോപാൻ പുരസ്കാരങ്ങൾ നൽകുന്നത്.

രാജ്യപുരസ്കാർ ഗൈഡ്

സംസ്ഥാനങ്ങളിലെ ഗൈഡ് പ്രസ്ഥാനത്തിനു നൽകുന്ന ഉയർന്ന പുരസ്കാരമാണ് രാജ്യപുരസ്കാർ. സംസ്ഥാന ഗവർണർമാരാണ് ഈ പുരസ്കാരം നൽകുന്നത്.

രാഷ്ടപതി ഗൈഡ്

ഇന്ത്യയിലെ ഗൈഡ് പ്രസ്ഥാനത്തിലെ പരമോന്നത പുരസ്കാരമാണ് രാഷ്ടപതി പുരസ്‌കാരം.