സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും സഹായിക്കുന്ന കുട്ടികളുടെ കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു

ശാസ്ത്ര ക്ലബ്

  പ്രൈമറി ക്ലാസ്സുകളിൽ ശാസ്ത്രപഠനം നടക്കുന്നത് പ്രകൃതിയെന്ന വിശാലമായ പരീക്ഷണശാലയിൽ വച്ചാണ്.ചുറ്റുപാടുമുള്ള വായു,ജലം,മണ്ണ് ,സസ്യങ്ങൾ ഇവയെല്ലാം കുട്ടികൾക്ക് കൗതുകങ്ങളുടെയും ജിജ്ഞാസയുടെയും കൂമ്പാരങ്ങളാണ്.നിരീക്ഷണം,പരീക്ഷണം,വർഗീകരണം എന്നിവയിലൂടെ ശാസ്ത്രാന്വേഷണകുതുകികളാക്കാനുള്ള ഒരു ശ്രമമാണ് ശാസ്ത്രക്ലബ്ബിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ശാസ്ത്ര സത്യങ്ങളുടെ അത്ഭുത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താനും,ശാസ്ത്രകൗതുകത്തിന്റെ അനുഭൂതി നുകരാനും ലഘു പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സാധിക്കും.ഓരോ വർഷവും ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പലതരം പ്രവർത്തനങ്ങളും ശില്പശാലകളും നടത്തി വരുന്നു .

സാമൂഹ്യ ശാസ്ത്ര ക്ലബ്

കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര ബോധം വളർത്തുന്നതിനായി തയ്യാറാക്കിയതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .വിജ്ഞാന വർദ്ധനവിനൊപ്പം കുട്ടികളിൽ അന്വേഷണ ത്വരയും

ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക,പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾകൊള്ളുന്ന .സമൂഹത്തിന് ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക.താനും തന്റെ ചുറ്റുപാടുമായുള്ള ബന്ധം മനസ്സിലാക്കുക,അതിനനുസരിച്ച് പ്രവർത്തിക്കുക.എന്നിവയൊക്കെ യാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ തരം പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തത്തോടെ ദിനാചാരണങ്ങൾ ആചരിക്കുന്നു.സ്വാതന്ത്ര ദിനം ,ഹിരോഷിമ നാഗസാക്കി ദിനം എന്നിവ വിപുല മായിത്തന്നെ ആചരിച്ചു.ഹിരോഷിമ ദിനത്തിന്റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ റാലി പൊതു സമൂഹത്തിനിടയിൽയുദ്ധത്തിന്റെ ഭീകരത കാണിച്ചു കൊടുക്കാനും അതു മൂലം ഉണ്ടായ ഭവിഷത്തുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും സാധിച്ചു. കൂടാതെ ഭരണഘടന ദിനം,മനുഷ്യാവകാശ ദിനം,ബാലാവകാശ ദിനം  എന്നിവ ആചരിക്കുന്നതിലൂടെ നമ്മുടെ അവകാശങ്ങളെ കുറിച്ചും നാം പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാൻ സഹായിക്കുന്നു.

ഗണിത ക്ലബ്
ഇംഗ്ലീഷ് ക്ലബ്
അറബിക് ക്ലബ്
വിദ്യാരംഗം കലാസാഹിത്യ വേദി

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.

റീഡിങ് ക്ലബ്
പരിസ്ഥിതി ക്ലബ്
ഹെൽത്ത് ക്ലബ്

നല്ല പഠനാനുഭവങ്ങളിലൂടെ അറിവ് നേടുക  എന്നതോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് നല്ല മാനസിക ശാരീരിക ആരോഗ്യശീലങ്ങൾ വളർത്തുക എന്നുള്ളത്. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ഈ കാലഘട്ടത്തിൽ ഇതിന് വളരെ പ്രാധാന്യവുമുണ്ട്. വിദ്യാലയത്തെ ഇതിന് സന്നദ്ധമാക്കാൻ വേണ്ടി രൂപീകരിച്ച ഒരു കൂട്ടായ്മയാണ് ഹെൽത്ത് ക്ലബ്.

കുട്ടികളുടെ വ്യക്തിശുചിത്വം, ആരോഗ്യകരമായ കാര്യങ്ങൾ, സ്കൂൾ പരിസരശുചിത്വം തുടങ്ങിയ മേഖലകളിൽ കൃത്യമായ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന് ഉണ്ട്.

ഹെൽത്ത് ക്ലബ്ബിൻ്റെ കീഴിൽ കുട്ടികളുടെ ചെറിയ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു എഫ് എ ബോക്സ് വിദ്യാലയത്തിൽ സജ്ജമാണ് . കൃത്യമായി ആഹാരത്തിന് മുൻപും പിമ്പും പാത്രവും കൈയ്യും വായും കഴുകി വൃത്തിയോടെ ഭക്ഷണം നൽകുന്നതിനും ഭക്ഷണാവശിഷ്ടങ്ങൾ സ്കൂൾ പരിസരത്ത് വലിച്ചെറിയാതെ കൃത്യമായി സംസ്കരണം നടത്തുന്നതിനും ഹെൽത്ത് ക്ലബ് ശ്രദ്ധിക്കുന്നു. ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ നൽകിയ മാലിന്യസംസ്കരണ പെട്ടികൾ സ്കൂളിൽ സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കുകയും കുട്ടികൾക്ക് മാലിന്യങ്ങൾ എങ്ങനെ വേർതിരിച്ച് പെട്ടികളിൽ നിക്ഷേപിക്കണം എന്ന് നിർദ്ദേശം നൽകുകയും ചെയ്തു.ഇത് സ്കൂൾ പരിസര ശുചിത്വത്തിന് വളരെ സഹായകമായി.

സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി  ക്ലാസ് മുറികളും സ്കൂൾ  പരിസരവും വൃത്തിയാക്കി അണുനശീകരണം ചെയ്തു. എല്ലാ ക്ലാസുകളിലും സാനിറ്റൈസറും ഹാൻ്റ് വാഷും സജ്ജീകരിച്ചു. കുട്ടികൾ സ്കൂളിലെത്തിയാൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ വാട്സ് ആപ് വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. എന്നും സ്കൂളിലെത്തുന്ന കുട്ടികളെ തെർമെൽ സ്കാനർ ഉപയോഗിച്ച് ഊഷ്മാവ്  പരിശോധിക്കുന്നു. സാമൂഹിക അകലം പാലിക്കാനും കൃത്യമായി മാസ്ക് ധരിക്കാനും വേണ്ട മാർഗനിർദ്ദേശങ്ങൾ കൃത്യമായി സ്കൂളിലും നൽകിയിരുന്നു. ഇതിനായി സ്കൂളിന്റെ പല ഭാഗത്തായി പോസ്റ്ററുകൾ  സ്ഥാപിച്ചിട്ടുണ്ട്.  ഇതിനായി രണ്ട് അധ്യാപകരെ  ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്ലാസ് അധ്യാപകരും ദിവസവും കുട്ടികളിൽ  കോവിഡ്  മാനദണ്ഢങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു. പ്രേമൻ, സുബ്രഹ്മണ്യൻ, സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ രോഗങ്ങളുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കാൻ സഹായകരമായ പാവനാടകവും നടത്തുകയുണ്ടായി.

കാർഷിക ക്ലബ്

ഉപഭോഗ സംസ്കാരവും ജീവിത ശൈലിരോഗങ്ങളും കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ മണ്ണിനെ അറിയുന്ന കണ്ണിനു കുളിര്മയേക്കുന്ന ഹരിതാഭയെ നിലനിർത്തി കൃഷി എന്ന നമ്മുടെ സംസ്‍കാരത്തിന്റെ ചിറകിലേറി സ്വയംപര്യാപ്തത കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഒരു കാർഷിക കൂട്ടായ്മക്ക് സമാരംഭം കുറിച്ചു. ഇതിന്റെ കീഴിൽ ''വിദ്യാലയത്തിലേക്കു ഒരു മുറം പച്ചക്കറി ''എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പച്ചക്കറിതോട്ട നിർമ്മാണവും വിളവെടുപ്പും കായ്ക്കറികൾ ഉച്ചഭക്ഷണത്തിലേക്ക് ഉൾപെടുത്തലും നടന്നു പോരുന്നു. കൂടാതെ ചിങ്ങം ഒന്നിന് കേരളത്തിന്റെ ഭൂപടം മണ്ണിൽകൊത്തി അതിൽ ഞാറു നാടീലും നടന്നു. നെൽകൃഷിയുടെ പ്രായോഗിക അറിവ് നേടുന്നതിനായി  പഞ്ചായത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ ഈ കൂട്ടായ്മയിലെ പതിനഞ്ച് പേരടങ്ങുന്ന സംഘം ആലുക്കൽ എന്ന സ്ഥലത്തെ വയലിൽ കർഷകരോടൊപ്പം ഞാർ നാടീലിലും പങ്കാളികളായി.കൃഷി അറിവുകൾ അനുഭവവേധ്യമാക്കാൻ കൃഷിയിടങ്ങളിലേക്ക് സന്ദർശനവും ചെറിയ അഭിമുഖങ്ങളും സംഘടിപ്പിച്ചു.

ആർട്സ് ക്ലബ്
സ്പോർട്സ് ക്ലബ്

കായികമായും മാനസികമായുമുള്ള വളർച്ചക്ക് കായികമായ വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ കായികശേഷി വികാസത്തിനും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി ഈ വിദ്യാലയത്തിലും ഒരു കായിക കൂട്ടായ്മക്ക് പ്രധാനധ്യാപകന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നാന്ദി കുറിച്ചു. ഇതിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ (വിദ്യാലയ തലത്തിൽ ), ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ. വ്യായാമമുറകളിൽ ഏർപ്പെടൽ, പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കൽ, കരാട്ടെ പരിശീലനം, കായിക ദിന പ്രശ്നോത്തരി സംഘടിപ്പിക്കൽ എന്നിവ വർഷങ്ങളായി നടത്തിവരുന്നു