അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ് എന്ന രാക്ഷസൻ

18:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ് എന്ന രാക്ഷസൻ എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ് എന്ന രാക്ഷസൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന രാക്ഷസൻ

വേനലിൻ ചൂടുള്ളൊരവധിക്കാലത്ത്
വിഷുക്കണി കാണാനായി ആഗ്രഹിച്ചു
അവധിക്കാലത്ത് കുടുംബത്തോടൊപ്പം
യാത്രപോകാനും ആഗ്രഹിച്ചു
കൊച്ചനുജത്തിയോടൊത്തു ചേർന്നോത്തിരി
കൊച്ചുമോഹങ്ങളും നെയ്തു കൂട്ടി
തിരിയിലെ തീയായ മോഹങ്ങളെല്ലാം
അണച്ചു കളഞ്ഞൊരു രാക്ഷസനായ്
ചൈനയിൽ ജനിച്ച വൈരസാം കോവിഡെൻ
നാടിനെ മൊത്തം വലിച്ചെറിഞ്ഞു
കാറ്റിന്റെ വേഗത്തിൽ പാറി വരുന്നൊരു
ദുഷ്ടനായ രാക്ഷസനായി കോവിഡ്
ഈ രാക്ഷസൻ നിർമ്മിച്ച ദുഷ്ടപ്രവർത്തികൾ
നാട്ടുകാർ ആരും അറിഞ്ഞതില്ല
നിമിഷത്തിന് വേഗത്തിൽ ശബ്ദത്തിന് വേഗത്തിൽ
മരണം മനുഷ്യർക്ക് നല്കീ കോവിഡ്
വിലമതിക്കുവാൻ കഴിയാത്ത ജീവിതത്തെ
തട്ടിത്തെറിപ്പിച്ചു നീ വന്നുവോ
പെട്ടന്ന് വന്നൊരു മിന്നിത്തിളങ്ങുന്ന
നക്ഷത്രമായി പൂത്തുമ്പിയായി
സൗമ്യഭാവത്തിലൊരു പുഞ്ചിരിതൂകി
വെളിച്ചം തരുന്നൊരു മാലാഖയായി
ഈ നഴ്സുമാർ ചെയ്‌ത നല്ലകാര്യമൊക്കെ
ഈശ്വരൻ തന്ന വരദാനമായി
ഭൂമിതൻ പുഞ്ചിരി മിന്നിത്തിളങ്ങുമ്പോൾ
കെട്ടുപോകാതെ നാം നോക്കണം
ശാരീരിക അകലം സാമൂഹിക ഒരുമ
പാലിച്ചു കോവിഡിനെ തുരത്താം
ഒരുമയോടൊത്തുചേർന്നൊന്നിച്ചു ചൊല്ലിടാം
കോവിഡിനെ നാം അതിജീവിക്കും

അഞ്ജു വി ആർ
5A അൽ ഫാറൂഖിയ ഹൈസ്കൂൾ, ചേരാനെല്ലൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത