ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/സ്കൗട്ട്&ഗൈഡ്സ്

12:17, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15027 (സംവാദം | സംഭാവനകൾ) (ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സ്)

ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സ് സാമൂഹിക സേവനത്തിൻ്റെയും വ്യക്തിവികാസത്തിൻ്റേയും ഗുണപാഠങ്ങൾ കർമ്മപഥത്തിലൂടെ ജനങ്ങളിലെത്തിക്കുന്ന സേവന തത്പരരായ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സ്. 1950 കളിൽ ഭാരതത്തിൽ നിലവിൽ വന്ന ഒരു ആഗോള സംഘടനയാണിത്.

     ദൈവത്തോടും മാതൃരാജ്യത്തോടുo ഉള്ള കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും അനുസരിക്കുന്നതിനും തൻ്റെ കഴിവിൻ്റെ പരമാവധി ചെയ്യുമെന്ന് പ്രതിഞ്ജ എടുത്താണ് ഓരോ കുട്ടിയും ഗൈഡും സ്കൗട്ടുമായി മാറുന്നത്
         കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ ഈ പ്രസ്ഥാനം വിദ്യാലയങ്ങളിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും കാലികമായ ജീവിത പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ച് അതിജീവിക്കുവാനുള്ള ജീവിത നൈപുണികൾ സ്വായത്തമാക്കുവാൻ നടപ്പിലാക്കുന്ന പദ്ധതികൾ  സമാനതകളില്ലാത്തതാണ്
  2018-19 വർഷത്തിലാണ് ഗൈഡ് യൂണിറ്റ് GVHSS കല്പറ്റയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തുടങ്ങിയത് 

വിശ്വസ്ഥയായ, കൂറുള്ള, എല്ലാവരുടെയും സ്നേഹിതയായ, മര്യാദയുള്ള, ധൈര്യമുള്ള, മിതവ്യയ ശീലമുള്ള, മനസാ വാചാ കർമ്മണ ശുദ്ധിയുള്ളവളായ ഒരു പെൺകുട്ടിയായി തീരാൻ ഓരോ കുട്ടിയും പരുവപ്പെടുന്നു. അതിന് ഗൈഡ് യൂണിറ്റുകൾ നൽകുന്ന പ്രവർത്തനങ്ങൾ ഏറെ സഹായകരമാകുന്നു