ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി
വിലാസം
കുമ്പളങ്ങി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-2016Pvp




മുഖക്കുറി

1945 ല്‍ തെരേസ്യന്‍ കര്‍മ്മലീത്താ സന്യാസിനീ സമൂഹത്തില്‍ കുമ്പളങ്ങിയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം 1964 ല്‍ സാക്ഷാത്കൃതമായപ്പോള്‍ , ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഗേള്‍സ് ഹൈസ്ക്കൂള്‍ പിറന്നു.

1964ല്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം പിന്നീട് 2003 ല്‍ ആണ്‍കുട്ടികള്‍ക്കുകൂടി തുറന്നു കൊടുത്തു. 1966-67 ആദ്യ ബാച്ച് എസ്.എസ്.എല്‍ സി 40 കുട്ടികള്‍ പരീക്ഷയെഴുതി.

4 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉള്‍പ്പെടെ 12 ഡിവിഷനുകളിലായി 447വിദ്യാര്‍ത്ഥകള്‍ ഇന്നിവിടെ അധ്യയനം നടത്തി വരുന്നു. ഇപ്പോള്‍ ഒ.എല്‍.എഫ്.എച്ച്.എസ്. കുമ്പളങ്ങി എന്ന പേരില്‍ ഈ വിദ്യാലയം അറിയപ്പെടുന്നു.ഈ സ്ഥാപനം 2013 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഔവര്‍ ലേഡി ഓഫ് ഫാത്തിമ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുമ്പളങ്ങി


പ്രമാണം:സ്കൂള്‍ മുദ്ര

ചരിത്രം

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തില്‍ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുള്ള 20 അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.റഗുലര്‍ ക്ലാസ്സിനു മുന്‍പ് രാവിലെ 8.20 മുതല്‍ 9.20 വരെയും വൈകിട്ട് 4.15 മുതല്‍ 5 മണി വരെയും എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണി വരെ പ്രത്യേകം കോച്ചിങ് ക്ലാസ്സുകള്‍ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോള്‍ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും കൃതജ്‍ഞതയുടെ അനുസ്മരണപൂക്കള്‍ അര്‍പ്പിച്ചുകൊള്ളുന്ന

ഭൗതികസൗകര്യങ്ങള്‍

വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ഓരോ വര്‍ഷവും പുതിയ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും അവ നടപ്പാക്കുന്നതിന് മാനേജ്മെന്റ്, എം.പി., എം.എല്‍.എ., അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍ നിന്നുള്ള സഹായഹകരണങ്ങളോടെ വിദ്യാലയത്തിന്റെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു വരുന്നു. 8 9 10 ക്ലാസുകളിലായി 4 ഡിവിഷന്‍ വീതമുള്ള കുട്ടികള്‍ക്ക് പഠനത്തിനായി 12 ക്ലാസ് മുറികളും അവയില്‍ കാററും വെളിച്ചവും കടക്കുന്ന സൌകര്യങ്ങള്‍, വൃത്തിയുള്ള തറ, ഫാന്‍ ഇവ നല്‍കിയിരിക്കുന്നു. ഓരോ കുട്ടിയുടെയും ഉന്നമനം ലക്ഷ്യമിട്ട് 80 സെന്റോളം വരുന്ന വിശാലമായ കളിസ്ഥലം , മൂന്നു സ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ തന്നെ ഒരേക്കറോളം സ്ഥലസൌകര്യമുള്ളവയാണ്. കുട്ടികള്‍ക്ക് ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ വിവര ശേഖരണം നടത്തുന്നതിനും പരിശീലനം നേടുന്നതിനുമുള്ള ഇന്റര്‍നെററ് സംവിധാനത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് മുറി, പ്രായോഗിക പരിശീലനത്തിന് കമ്പ്യൂട്ടര്‍ ലാബ് എന്നിവയും; വായനയ്ക്കായി ഒരു വായനശാലയും പ്രവര്‍ത്തിച്ചു വരുന്നു. സൈക്കിളില്‍ വരുന്ന കുട്ടികള്‍ക്ക് അവ സുരക്ഷിതമായി വയ്ക്കുന്നതിന് സൈക്കിള്‍ ഷെഡ് പണികഴിപ്പിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ശുചിമുറികള്‍, കൈ മുഖം കഴുകുന്നതിനുള്ള സിങ്കുകള്‍ ഇവ സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറിക്കു പുറത്തിരുന്നു പഠനം നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായി സ്കൂള്‍മുറ്റത്ത് മാവിന്‍െയും സപ്പോട്ട മരത്തിന്‍െയും ചുറ്റും തറ കെട്ടി ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. സയന്‍സ് വിഭാഗത്തിനായി വിശാലമായ ഒരു പരീക്ഷണ ശാലയും കുട്ടികള്‍ പ്രയോജനപ്പെടുത്തി വരുന്നു. കുട്ടികള്‍കള്‍ക്ക് ധ്യാനം, യോഗ, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഇവ നല്‍കുന്നതിനായി വിശാലമായ ഒരു ഹാള്‍ സജ്ജീകൃതമായിട്ടുണ്ട്. സ്കൂള്‍ ലൈബ്രറിയുടെയും, സയന്‍സ് ലാബിന്റെയും, കളിസ്ഥലത്തിന്റെയും വികസനത്തിനായുള്ള നവീന പദ്ധതികള്‍ രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ആവിഷ്കരിക്കുകയും നടത്തിപ്പിനായുള്ള ഫണ്ട് ശേഖരണ യത്നത്തിലുമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ സന്നദ്ധ സംഘടനകളുടെ കീഴില്‍ സമഗ്ര പരിശീലനവും വ്യക്തിത്വ വികാസവും ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.

  • സ്കൌട്ട് & ഗൈഡ്'

ഷൈനി ടീച്ചര്‍, സി. ഫിലിപ്പ എന്നിവരുടെ നേതൃത്വത്തില്‍ വളരെ മികവാര്‍ന്ന ഒരു യൂണിററ് പവര്‍ത്തിക്കുന്നു. രാജ്യ പുരസ്കാര്‍, രാഷ്ട്ര പതി പുരസ്കാര്‍ പരീക്ഷകളില്‍ കുട്ടികള്‍ വിജയികളായിരിക്കുന്നു. എല്ലാവരും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുന്നു.

  • ബാന്റ് ട്രൂപ്പ്.

വളരെ ചിട്ടയോടെ സംഘടിപ്പിക്കപ്പെട്ട ഒരു ബാന്റ് ട്രൂപ്പ് പ്രധാനാദ്ധ്യാപിക റവ.സി.മോളി ജോസഫിന്റെയും, അദ്ധ്യാപിക ശ്രീമതി.ഷൈനിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

  • ചുവര്‍ പത്രം

ഒാരോ ക്ലാസിലും ആഴ്ചയില്‍ ഒാരോ പത്രം കുട്ടികളുടെ നേതൃത്വത്തില്‍ കൈയെഴുത്തു പ്രതിയായി പ്രകാശനം ചെയ്തു കൊണ്ടിരിക്കുന്നു.

  • 'റെഡ് ക്രോസ്''

സുനിത ടീച്ചറുടെ ശിക്ഷണത്തില്‍ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങള്‍ പരീക്ഷകള്‍ വിജയിക്കുകയും സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം നിര്‍വഹിക്കുകയും ചെയ്തുവരുന്നു. എല്ലാവരും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുന്നു. ഔട്ട് റീച്ച് പ്രോഗ്രാം

 ഭവന സന്ദര്‍ശനം
 രോഗീ സന്ദര്‍ശനം
 അനാഥാലയങ്ങള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ കൈമാറുക
 ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക

ചിത്ര ജാലകം



ശാസ്ത്രമേളയ്ക് സയന്‍സ് മാഗസിന് ജില്ലാതലത്തില്‍ 2016ല്‍ എ ഗ്രേഡ് കരസ്ഥമാക്കുവാന്‍ കഴിഞ്ഞു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്‍ഡും ,ജില്ലാതലത്തില്‍ സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ നിരവധി സമ്മാനങ്ങളും നേടാന്‍ സാധിച്ചു. സംസ്ഥാനതലത്തില്‍ വ്യക്തിഗത മത്സരങ്ങള്‍ക്ക് ഗ്രേഡുകള്‍ സമ്പാദിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകാനും ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി പ്രതിഭകളെ 'പ്രോത്സാഹിപ്പിച്ചു വരുന്നു* വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  പരിസ്ഥിതി ക്ലബ്ബ്
  വിദ്യാരംഗം
  റെഡ് ക്രോസ്
            സയന്‍സ് ക്ലബ്ബ്
            ഗണിതശാസ്ത്ര ക്ലബ്ബ്
            സമൂഹ്യ ശാസ്ത്ര ക്ലബ്
    നിയമപാഠ ക്ലബ്ബ്
    എെ.ടി. ക്ലബ്ബ്
    ലഹരിവിമുക്ത ക്ലബ്
       

മാനേജ്മെന്റ്

തെരേസ്യന്‍ സന്യാസിനി സമൂഹത്തിന്റെ (Congregation of Theresian Carmelites) കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ കീഴിലുള്ളതാണ് ഈ വിദ്യാലയം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1.എലിസബത്ത്‌- 1.6.64 മുതല്‍ 31.3.65 വരെ
2.എ.ജെ.എം.സ്റ്റെല്ല - 6.6.65 മുതല്‍ 31.7.74 വരെ
3.സി.ലിയോണി- 1.4.75 മുതല്‍ 31.3.80 വരെ
4.വിക്ടോറിയ- 4.80 മുതല്‍ 5.80 വരെ


5.സി.അനില- 2.6.80 മുതല്‍ 5.83 വരെ 31.5.83-ല്‍ വിരമിച്ച്
6.സി.റേചല്‍ ജൊസഫ്- 6.83 മുതല്‍ 14.5.84 വരെ
7.എലിസബത് തിയൊഫിലസ്- 15.5.84 മുതല്‍ 31.3.85
8.റീറ്റാ പീ.എക്സ്.- 6.85 മുതല്‍ 20.12.85 വരെ


9.സി.റേചല്‍ ജൊസഫ്- 2.12.85 മുതല്‍ 30.6.94 വരെ
10.അമ്മിണി എന്‍.പി.- 1.7.94 മുതല്‍ 29.5.96 വരെ
11.സി ത്രെസിയാപുഷ്പം ജെ.- 30.5.96 മുതല്‍ 31.5.06 വരെ


12.സി.ഫിലൊ കെ.എല്‍.- 1.6.06 മുതല്‍ 31.5.07 വരെ
13.സി.മാര്‍ഗരറ്റ് കെ.എക്സ്- 1.6.07 മുതല്‍ 23.11.08---
14.സി.ലിസ്സി ടി.സി. 31.04.2009
15.സി.ആനി ആന്റണി
16.സി.ലിസ്സി ടി.സി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൂര്‍വ വിദ്യാര്‍ഥികളില്‍ പലരും വൈദ്യ ശാസ്ത്ര രംഗത്ത് ഡോക്ടര്‍മാരും,ആതുര ശുശ്രൂഷകരായ നഴ് സുമാരും, എഞ്ചിനിയര്‍മാരും, അധ്യാപകരും,മികച്ച കരകൌശല വിദഗ്ദ്ധരും,വീട്ടമ്മമാരും, പുരോഹിതരും,സന്ന്യസ്തരും, തൊഴിലാളികളുമായി സേവനം അനുഷ്ഠിച്ചു വരുന്നു. സ്വദേശത്തും വിദേശത്തും അവരുടെ സേവനം ലഭിച്ചു കൊണ്ടിരിക്കുന്നു.

വഴികാട്ടി

കുമ്പളങ്ങി {{#multimaps: 9.876058, 76.287078 | width=800px | zoom=16 }}

<googlemap version="0.9" lat="9.892491" lon="76.28527" zoom="18" width="350" height="350" selector="no" controls="none"> 9.892015, 76.28498 This is O.L.F.H.S. </googlemap>

നേട്ടങ്ങള്‍

വളരെ മികവ് പുലര്‍ത്തിപ്പോരുന്ന ഈ സ്ഥാപനം 2016 SSLC പരീക്ഷയില്‍ 100% വിജയവും 11 A+ ഉം കരസ്ഥമാക്കുകയുണ്ടായി. 166/166

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

ലോക ഭൂപടത്തില്‍ രേഖപ്പെടുത്തപ്പെട്ട കുമ്പളങ്ങി ഗ്രാമത്തിലെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിലേക്ക് സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് 15 കി.മീ. പ്രൈവറ്റ് ബസ്, ടാക്സി കാര്‍, ഓട്ടോ ടാക്സി തുടങ്ങിയ വാഹനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. അരൂര്‍ കെല്‍ട്രോണ്‍ കടത്തു വഴി വഞ്ചി മാര്‍ഗവും എത്താം.


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം