ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
നേട്ടങ്ങൾ

ഉന്നത വിജയം

എസ.എസ് എൽ സി  വി എച് എസ എസ പരീക്ഷകളിൽ  വിജയം കുട്ടികൾ കരസ്‌ഥമാക്കി .എസ് എസ് എൽ സി ക്കു തുടർച്ചയായ നൂറു ശതമാനം വിജയം നേടുകയും മൂന്നു ഫുൾ എ പ്ലസ് കൾ കരസ്‌ഥമാക്കുകയും ചെയ്തു .

എം എൽ എ എക്സലൻസ് അവാർഡ്

100 ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് പൂഞ്ഞാർ എം.എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഏർപ്പെടുത്തിയ അവാർഡിന് തിടനാട് സ്കൂൾ അർഹമായി.

ബെസ്ററ് സ്കൂൾ അവാർഡ്

പ്രവർത്തന മികവിനുള്ള അംഗീകാരമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഡിഇഒ ഏർപ്പെടുത്തിയ ബെസ്ററ് സ്കൂൾ അവാർഡ് നേടി .

മികച്ച വി എച്ച്.എസ്. സി

കോട്ടയം ജില്ലയിലെ മികച്ച കാർഷിക സ്കൂളിനുള്ള അവാർഡ് മുൻ വർഷം വി എച് എസ് സി വിഭാഗം നേടുകയുണ്ടായി

കല -കായിക രംഗം

കലാകായികരംഗത്ത് തുടർച്ചയായനേട്ടങ്ങൾ കൊയ്തുവരുന്നു. കലോത്സവങ്ങളിൽ സബ് ജില്ലാടിസ്ഥാനത്തിൽ വർഷങ്ങളായി ഗവർമെന്റ് സ്കൂളിനുള്ള ഓവറോൾ കിരീടം നേടിവരുന്നു.

വി എച് എസ് ഇ ,എസ് എസ് എൽ സി യ്ക്ക് ഉയർന്ന വിജയശതമാനം കരസ്ഥമാക്കുന്നു. ഈ വിഭാഗങ്ങളിൽ ഉയർന്ന ശതമാനം മാർക്ക് നേടുന്നകുട്ടികൾക്ക് ഫാ. അലക്സ് ഐക്കര എൻഡോവ്മെന്റ് , ശ്രീ രാമ മാരാർ എൻഡോവ്മെന്റ് , ശ്രീ എ. പി വിജയകുമാർ സ്കോളർഷിപ്പ് , പി .ടി എ ക്യാഷ് അവാർഡ് , വിവിധ വിഷയങ്ങളിൽ എ പ്ലസ് നേടുന്നവർക്ക് അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർ , വിവിധ ക്ലബ്ബുകൾ എന്നിവർ അവാർഡുകൾ നൽകുന്നു.

ശ്രീ പൊൻകുന്നം വർക്കി ഈ സ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്നു.