സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

• 1982 ൽ പള്ളം ബ്ലോക്കിന്റെ സഹകരണത്തോടുകൂടി സ്കൂളിലെ ജലസേചനത്തിന് ആവശ്യമായ പമ്പ് ഹൗസ്, ടാങ്ക് എന്നിവ നിർമ്മിച്ചു.

• ശ്രീ സുരേഷ് കുറുപ്പ് എം.പി, ശ്രീ ഉമ്മൻ ചാണ്ടി എംഎൽഎ എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് സുസജ്ജമായ ഒരു ഐടി ലാബ് സ്കൂളിൽ നിർമ്മിച്ചു. ഇന്ന് സംസ്ഥാന ഗവൺമെൻറിൻറെ കൈറ്റ് പദ്ധതിയിലൂടെ ലഭിച്ച 17 ലാപ്ടോപ്പുകളുമായി കമ്പ്യൂട്ടർ ലാബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു.

• സംസ്ഥാന യുവജനക്ഷേമ സ്പോർട്സ് വകുപ്പിൻറെ സഹായത്തോടുകൂടി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബാസ്ക്കറ്റ് ബോൾ കോർട്ടും ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തോടുകൂടി നെറ്റ് പ്രാക്ടീസിന് ഉള്ള ഒരു ക്രിക്കറ്റ് പിച്ചും സ്കൂളിൽ സ്ഥാപിച്ചു.

• ശ്രീ ഉമ്മൻചാണ്ടി എംഎൽഎയുടെ ഫണ്ടുപയോഗിച്ച് ആധുനിക രീതിയിലുള്ള ഒരു അടുക്കളയും അതിനോടനുബന്ധിച്ച് കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഒരു ഡൈനിങ് ഹാളും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

• കോട്ടയം ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടുകൂടി ഒരു ഗേൾ ഫ്രണ്ട്ലി ടോയ്ലറ്റ് സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.

അമയന്നൂർ ഹൈ സ്കൂളിൽ പുതുതായി നിർമിച്ച ലൈബ്രറി

• ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ ഒരാളായ ശ്രീ വി.സി. ചെറിയാൻ സാറിൻറെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകനും എസ് ബി കോളേജിലെ റിട്ടേഡ് അധ്യാപകനുമായ പ്രൊഫസർ വി.സി. ജോൺ സാർ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഇരുനില കെട്ടിടവും അതിലൊരു സ്കൂൾ ലൈബ്രറിയും നിർമിച്ചുനൽകി ആയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു നല്ല സ്കൂൾ ലൈബ്രറിയായി അത് പ്രവർത്തിച്ചു പോരുന്നു.

• കോട്ടയം ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടുകൂടി സ്കൂളിൽ 50,000 ലിറ്ററിന്റെ ഒരു മഴവെള്ള സംഭരണി സ്ഥാപിച്ചു. പിന്നീട് പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കിണർ റീചാർജിങ് പദ്ധതിയും സ്ഥാപിച്ചു.