ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉച്ചഭക്ഷണ പരിപാടി
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ അടുക്കള ഈ വിദ്യാലയത്തിലുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പാണ് ഉപയോഗിച്ചു വരുന്നത്. ആയിരത്തി അഞ്ഞൂറോളം കുട്ടികൾക്കായി പോഷകസമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കുന്നതിനായി രണ്ട് പേർ സേവനമനുഷ്ടിച്ചു വരുന്നു. ബിരിയാണി, ചോറ്, സാമ്പാർ, സാലഡ്, അച്ചാർ, പായസം, മുതിര തോരൻ, മസാലക്കടല ,ഓലൻ, കാളൻ, മോര് കറി, രസം ,തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണ പരിപാടി വിപുലമായി നടത്തി വരുന്നു. ആഴ്ചയിൽ രണ്ട്ദിവസം പാലും ഒരു ദിവസം മുട്ടയും നല്കി വരുന്നു. മുട്ട കഴിയ്ക്കാത്ത കുട്ടികൾക്ക് പഴം വിതരണം ചെയ്തു വരുന്നു.
ഓഡിയോ വിഷ്വൽ ലാബ്.
2010 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂരിലെ ഒരു പ്രശസ്ത കമ്പനിയിൽ വൈസ് പ്രസിഡണ്ടുമായ ശ്രീ ഗോപിനാഥ് അമ്പാടി തൊടി സംഭാവന ചെയ്തതാണ് ഓഡിയോ വിഷ്വൽ ലാബ്. വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനു വേണ്ടിയുള്ള ദൃശ്യശ്രാവ്യ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 75 ഓളം പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. സബ്ജില്ലയിലെ അധ്യാപക പരിശീലനങ്ങൾക്കും ഹാൾ ഉപയോഗിച്ചുവരുന്നു
ഹൈടെക്ക് ക്ലാസ്സ് മുറികൾ
ICT യുടെ നൂതന സാങ്കേതിക സൗകര്യങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കത്തക്ക രീതിയിൽ സജ്ജീകരിച്ച വളരെ വിശാലമായ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ദൃശ്യ-ശ്രാവ്യ പഠനാനുഭവങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
കമ്പ്യൂട്ടർ ലാബ്
ചിട്ടയോടെയും കൃത്യതയോടെയും പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഈ സൗകര്യം ഉറപ്പുവരുത്തുന്നു.
ലൈബ്രറി
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ലൈബ്രറി ശാക്തീകരണത്തിൽ രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും പങ്ക് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം ഒരുക്കുന്നുണ്ട്.
സയൻസ് പാർക്ക്
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സഹായകരമായ, സബ് ജില്ലയിലെ തന്നെ ഏക സയൻസ് പാർക്ക് ഈ വിദ്യാലയത്തിന് സ്വന്തം. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്ക് കൂടി ഉപകരിക്കുന്ന തരത്തിലുള്ളതാണ് സയൻസ് പാർക്ക്.
കളിസ്ഥലം
കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വിശാലമായ കളിസ്ഥലമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
കുടിവെള്ളം
എല്ലാ കുട്ടികൾക്കും ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നതിനായി ഓരോ കെട്ടിടത്തിലും ഫിൽറ്ററുകൾ ഒരുക്കിയിട്ടുണ്ട്
ടോയ്‌ലെറ്റ്
കുട്ടികൾക്ക് ഉപയോഗിക്കാൻ പര്യാപ്തമായ, വൃത്തിയുള്ള ടോയ്ലറ്റുകൾ ഈ വിദ്യാലയത്തിൽ ഉണ്ട്. ടോയ്‌ലെറ്റ്കളുടെ ശുചിത്വം ഉറപ്പു വരുത്തുന്നു