യോഗ ക്ലാസുകൾ :-ശരിയായ വ്യായാമം ശരിയായ ആരോഗ്യത്തിനു എന്ന തത്വത്തിൽ അടിയുറച്ചു എല്ലാ ആഴ്ചയുടേയും അവസാന ദിവസം ഒരു മണിക്കൂർ യോഗപരിശീലനത്തിനായി ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ യോഗയിൽ പങ്കെടുക്കുന്നു .അധ്യാപകർ തന്നെ നേതൃത്വം നൽകുന്നു.കൃത്യമായി ചെയ്യുന്ന യോഗ പരിശീലനം മൂലം ശരീരത്തിന് കൂടുതൽ ഉന്മേഷം ലഭിക്കുന്നതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു 

വായനാമരം

ഭാഷ ക്ലബ് :-മലയാളം ഭാഷയുടെ വിവിധ മേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾപരിഹരിക്കുന്നതിനായി   പ്രവർത്തനങ്ങൾ നടത്തിവരുന്നു .അക്ഷരമരം ,വായനക്കാർഡുകൾ,ശ്രദ്ധ ,മലയാളത്തിളക്കം  പ്രവർത്തനങ്ങൾ ,തുടങ്ങി നിരവധി ആക്ടിവിറ്റികൾ ക്ലാസ്സ്‌തലത്തിലും സ്കൂൾ തലത്തിലും നടത്തുന്നു .അന്ത്യാക്ഷരി പദ നിർമ്മാണം ഏറെ ഫലപ്രദമാണ് .മത്സരബുദ്ധിയോടെ വർക്ക് ചെയ്യുന്നു.അക്ഷരകാർഡ് തുടങ്ങി പദകാർഡിലേക്കും വാഖ്യകാർഡിലേക്കും കുട്ടിയെ എത്തിക്കുന്നുവായനാദിനത്തിൽ പുസ്തകവായന ,പുസ്തകം പരിചയപ്പെടുത്തൽ ,കുറിപ്പ് തയ്യാറാക്കൽ, വായനക്കാർഡ് നിർമാണം ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ ശേഖരണം പുസ്തകതൊട്ടിൽ തുടങ്ങി എടുത്തു പറയണ്ട പ്രവർത്തനങ്ങളാണ് .അസംബ്ലിയിൽപത്രവാർത്ത അവതരണം അതിനെ ആധാരമാക്കി വാരാന്ത്യത്തിൽ ക്വിസ് മൽ സരങ്ങൾ ,സമ്മാനങ്ങൾ നൽകൽ ഇവ നടത്തുന്നു .

അക്ഷരമരം

ഹെൽത്ത് ക്ലബ് --ബോധവല്ക്കരണ ക്ലാസുകൾ: - ആരോഗ്യം/ ശുചിത്വം/ കൃഷി ഇവയെ അടിസ്ഥാനമാക്കി ബോധവല്ക്കരണ ക്ലാസുകൾ നടത്തുന്നു. ശരിയായ ജീവിത ശൈലി, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തൽ എന്നിവ ഇതു കൊണ്ട് ഉദ്ദേശിക്കുന്നു .യോഗ പരിശീലനവും നടത്തുന്നുണ്ട്.കുട്ടികളിലെ ആരോഗ്യസംരക്ഷണം എങ്ങനെയെല്ലാം ,ആഹാരക്രമം ,രോഗങ്ങളും പ്രതിവിധിയും ,തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തി മാസത്തിലൊരിക്കൽ ഹെൽത്ത് ക്ലാസുകൾ സംഘടിപ്പിക്കുന്നു.രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു കൈകഴുകൽ ദിനത്തിൽ ശരിയായകൈകഴുകൾ രീതി പരിശീലിപ്പിക്കുന്നു നിർദ്ദേശങ്ങൾക്കനുസരിച്ചു മരുന്നുകൾ വിതരണം ചെയ്യുന്നു .കുട്ടികളുടെ തൂക്കം / നീളം ഇവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നു. കുട്ടികളുടെ ശരിയായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മുൻ നിർത്തി അവബോധം നൽകുന്നതിനായി ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ പ്രാധാന്യം കൂടിവന്നിരിക്കുന്നതിനാൽ ഹെൽത്ത് ക്ലബ് രൂപീകൃ തമായിട്ടുണ്ട്. സാനിറ്റൈസേഷൻ, തെർമൽ സ്കാനർ ഉപയോഗിച്ച് ചൂട് പരിശോധന, വ്യായാമം, മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ബോധവല്ക്കരണ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളാണ്. ശുചി മുറികൾ  ലോഷൻ ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുന്നു.  ശ്രീമതി: ബ്ലസി . കെ.വറുഗീസ് കോർഡിനേറ്ററായി കുട്ടികളെ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നതിലും ഹെൽത്ത് ക്ലബ് ശ്രദ്ധ ചെലുത്തുന്നു. ശരിയായ ആരോഗ്യത്തിനായി യോഗ/ കളികൾ/ വ്യായാമങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു

ആരോഗ്യപരിശോധന

യോഗ ക്ലാസുകൾ :-ശരിയായ വ്യായാമം ശരിയായ ആരോഗ്യത്തിനു എന്ന തത്വത്തിൽ അടിയുറച്ചു എല്ലാ ആഴ്ചയുടേയും അവസാന ദിവസം ഒരു മണിക്കൂർ യോഗപരിശീലനത്തിനായി ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ യോഗയിൽ പങ്കെടുക്കുന്നു .അധ്യാപകർ തന്നെ നേതൃത്വം നൽകുന്നു.കൃത്യമായി ചെയ്യുന്ന യോഗ പരിശീലനം മൂലം ശരീരത്തിന് കൂടുതൽ ഉന്മേഷം ലഭിക്കുന്നതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു 

യോഗാക്ലാസ്സ്

ഗണിത ക്ലബ് :-ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പഠനം അനായാസകരമാക്കുന്നതിനായി കളികളിലൂടെയും പാട്ടുകളിലൂടെയും ഗണിതപഠനം പ്രോത്സാഹിപ്പിക്കുന്നു .ഗണിതലാബ്,മഞ്ചാടിസഞ്ചി എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തുന്നു .സാധന സംയുക്തമായി ഗണിത ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതുമൂലം കുട്ടികൾക്ക് ഗണിതപഠനത്തിൽ താല്പര്യം ഉണ്ടാകുന്നു ഗണിതക്രിയകൾ വേഗത്തിൽ ചെയ്യുന്നതിനും അപഗ്രഥിക്കുന്നതിനും സാധ്യമാകുന്നു .ഗണിതലാബിലേക്കും മഞ്ചാടിസഞ്ചിയിലേക്കും ഉള്ള സാധനസാമഗ്രികൾ കുട്ടികൾ തന്നെ കണ്ടെത്തുകയും സന്ദർഭോചിതമായി വിപുലപ്പെടുത്തുകയും ചെയ്യുന്നു .സ്കൂൾ തലത്തിൽ ശില്പശാലകളും മേളകളും സംഘടിപ്പിക്കുന്നു ഇത് കുട്ടികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നു

ഗണിതമേള
ഗണിതലാബ്

പരിസ്ഥിതിക്ലബ് :-

കുട്ടികൾ പ്രകൃതിയോട് ഇണങ്ങിച്ചേരുക /പരിസര ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കുക /കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതിക്ലബ് പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ പ്പാർക്ക് / കൃഷി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. സ്ക്കൂളും പരിസരവും വൃത്തിയാക്കൽ / ചെടി നട്ടുപിടിപ്പിക്കൽ / ദിനാചരണങ്ങൾ എന്നിവ ഇതിനു ദാഹരണമാണ്.

പരിസ്ഥിതി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കൃഷി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം