ആസ്വാദനക്കുറിപ്പ്

പുസ്തകം: ദ്രൗപതി

രചന: പ്രതിഭാ റായ്.

ഒറിയൻ സാഹിത്യകാരി പ്രതിഭാ റായ് രചിച്ച പ്രശസ്ത നോവലാണ് ദ്രൗപതി. 2011 ൽ ഞ്ജാനപീഠ പുരസ്കാരത്തിന് അർഹമായ നോവൽകൂടിയാണ് ഇത്. ദ്രൗപതി ഭഗവാൻ ശ്രീകൃഷ്ണന് എഴുതുന്ന സുദീർഘമായ കത്തിന്റെ രൂപേണയാണ് ഇത് രചിക്കപ്പെട്ടുള്ളത്.

സ്വർഗ്ഗത്തിലേക്ക് നടന്നു കയറുന്നതിനിടയിൽ കാൽവഴുതി ഹിമാലയത്തിലെ ഒരു ഗർത്തത്തിൽ വീഴുന്ന ദ്രൗപതി കൊടും തണുപ്പിൽ കിടന്നുകൊണ്ട് തന്റെ പ്രക്ഷുബ്ധമായ ജീവിതം കത്തിലേക്ക് പകർത്തുന്നതാണ് നോവലിന്റെ സന്ദർഭം. തന്നെ രാജകൊട്ടാരത്തിൽ വച്ച് വസ്ത്രാക്ഷേപം ചെയ്തിട്ടും മൂകമായി നിന്ന അഞ്ചു പതിമാരെയും വിട്ടെറിഞ്ഞ് ശ്രീകൃഷ്ണനോടൊത്ത് ഒരു നിമിഷമെങ്കിലും സഖിയായിരിക്കുവാൻ ദ്രൗപതി ആഗ്രഹിച്ചിരുന്നു എന്ന നഗ്നസത്യം ഓരോ വായനക്കാരുടെ മനസ്സിലും ഓളം സൃഷ്ടിക്കുന്ന ഒന്നാണ്. തന്റെ പ്രിയ സഖേതാവായ കൃഷ്ണനു മുൻപിൽ സ്ത്രീത്വം മൂലം ജീവിതം കുരുതിക്കളമായി മാറിയ ഒരു പെണ്ണിന്റെ വിലാപം എന്നതിലുപരി, സമൂഹം സ്ത്രീകളിൽ കെട്ടിപ്പടുത്ത ഒരായിരം സമസ്യകൾക്കെതിരെ പോരാടുന്ന ഒരു പെണ്ണിന്റെ തീഷ്ണതയാണ് കാഴ്ചവെയക്കുന്നത്. വ്യാസന്റെ മഹാഭാരതത്തിൽ ദ്രൗപതി ഒരു ചോദ്യചിഹ്നമായി നിലനിൽക്കവേ... ദ്രൗപദി എന്ന നോവലിലൂട ഒരു കൊടും വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ദ്രൗപതി തന്റെ ജീവിതം മുഴുവൻ ശ്രീകൃഷ്ണനു വേണ്ടി കണ്ണുനീരിൽ ചാലിച്ചെഴുതുന്നു. "പ്രിയ സഖേ.... കൃഷ്ണാ, ഞാൻ ഉടലോടെ സ്വർഗ്ഗത്തിൽ പോകാൽ ആഗ്രഹിക്കുന്നില്ല... പകരം ഭാരതം സ്വർഗ്ഗമാകാൻ ആഗ്രഹിക്കുന്നു..."ഈ ഉറച്ച വാക്കകൾ മതിയാകും ദ്രൗപതിയുടെ ദേശസ്നേഹവും,ദുഃഖവും വിവരിക്കുവാൻ...കത്തിന്റെ ഒടുവിൽ ദ്രൗപതി ഇങ്ങനെ കുറിയ്ക്കുന്നു."ഭഗവാനേ... കൃഷ്ണാ... എന്റെ ഈ ജന്മത്തിലെ തെറ്റുകൾ പരിഹരിക്കുവാൻ വീണ്ടും എനിക്ക് ഒരു ജന്മം തരൂ.... ഒരു ദീർഘ ജീവിതം വേണ്ട. ഒരു നിമിഷം... അതു മതി... കർമ്മയോഗിയുടെ കൈയും,ഞ്ജാനിയുടെ കണ്ണും ഭക്തന്റെ മനസ്സും പ്രദാനം ചെയ്യപ്പെട്ട ഒരു ജന്മം... അങ്ങേക്കു വേണ്ടി ജീവിക്കാനുള്ള ഒരു ജന്മം നൽകൂ..." തന്റെ ഭക്തിയിൽ അടിയറവ് വെച്ച് കൊണ്ട് ജീവിതത്തിന്റെ ഒടുവിൽ കത്തിൽ 'ശുഭം' എന്ന് എഴുതുന്നതിനു പകരം 'ആരംഭം' എന്നാണ് ദ്രൗപതി കുറിച്ചത്... കാരണം ഗീതയിൽ പറയുന്നതു പോലെ മരണം വെറും ആരംഭമാണെന്നും തന്റെ സഖേതാവുമൊത്തുളള പാവനമായ ജീവിതമാണെന്നും ദ്രൗപതി വിശ്വസിച്ചിരിക്കണം.ഇവിടെ വ്യാസൻ പോലും എഴുതാൻ മറന്ന ഒരു ജീവിതം വിപ്ലവമാക്കിക്കൊണ്ട് ദ്രൗപതി പ്രതിഭാ റായിലൂടെ വീണ്ടും ജന്മം കൊള്ളുന്നു... ഈ പുസ്തകം എല്ലാരും വായിച്ചിരിക്കേണ്ട ഒന്നാണ്... എല്ലാവർക്കും ഇത് വായിക്കുവാനും ആസ്വദിക്കാനും സാധിക്കട്ടെ എന്ന് ഹൃദയം നിറഞ്ഞ് പ്രാർഥിക്കുന്നു...✍️ അപർണ്ണാ രാജ്.