സെന്റ് മേരീസ് എൽ പി എസ്സ് പാലക്കാട്ടുമല

15:51, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45313-stmary (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്_മേരീസ്_എൽ_പി_എസ്സ്_പാലക്കാട്ടുമല

ചരിത്രം

കോട്ടയം ജില്ലയിൽ കുറിച്ചിത്താനം വില്ലേജിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 6 )o വാർഡിൽ പാലക്കാട്ടുമലയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1920 ൽ ആരംഭിച്ച ഈ സ്കൂൾ 1985 ൽ നിത്യസഹായ മാതാ പള്ളി ഏറ്റെടുത്തു. 1987 ൽ ഈ സ്കൂൾ അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം  (Sisters  Of  The Destitute) ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

വൃത്തിയുള്ള സ്കൂൾ ക്യാമ്പസ് .

  • വൈദുതികരിച്ച ക്ലാസ്മുറികൾ.
  • ടൈലിട്ട ക്ലാസ്സ്മുറികൾ .
  • ലൈബ്രറി
  • കമ്പ്യൂട്ടർ
  • ലാപ് ടോപ്പ്
  • പ്രൊജക്ടർ .
  • പ്രിൻറർ .
  • വാട്ടർ പ്യൂരിഫയർ
  • സ്റ്റേജ് .
  • മൈക്ക് സെറ്റ് .
  • കളിസ്ഥലം
  • ശുചിത്വമുള്ള ടോയ്ലറ്റ് .
  • പാചകപുര
  • ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം, ദൈനംദിന അസംബ്ലി, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു. കൂടാതെ ജൈവപച്ചക്കറിതോട്ടം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം എന്നിവയും അതോടൊപ്പം അതിവിശാലമായ ഒരു കളിസ്‌ഥലവും വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

ക്രമ നമ്പർ പേര് വർഷം ഫോട്ടോ
1 വി. ജെ. മത്തായി വടക്കേപടവിൽ 1960-1968
2 റ്റി. കെ. മാത്യു തേക്കിലക്കാട്ടിൽ 1968-1988
3 സി. ഗ്രേസ് ലെറ്റ് എസ്.ഡി 1988-1991
4 സി. സ്റ്റെല്ലാ മാരിസ് എസ്.ഡി 1991-1994
5 സി. സുജാ എസ്.ഡി 1994-2004
6 സി. സ്റ്റെല്ലാ മാരിസ് എസ്.ഡി 2004-2013
7 സി. അനിതാ മാത്യു എസ്.ഡി 2013-

നേട്ടങ്ങൾ

  • എൽ .എസ് .എസ്‌ സ്കോളർഷിപ് ലഭിക്കുന്നു.
  • തുമ്പിക്കൂട്ടം എന്ന പേരിൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു.
  • സ്‌പോക്കൺ ഇംഗ്ലീഷ് ക്‌ളാസുകൾ നടത്തുന്നു.
  • 2019ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. കോവിടിന്റെ സാഹചര്യത്തിൽ ശതാബ്ദി സമാപനം നടത്തുവാൻ സാധിച്ചില്ല..
  • ഈ സ്കൂളിൽ നിന്ന് നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന എല്ലാ കുട്ടികളും  മലയാളം ,ഇംഗ്ലീഷ് എന്നീ ഭാഷകൾ നന്നായി എഴുതുകയും വായിക്കുകയും ചെയ്യും .
  • സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. M.S.T. നമ്പൂതിരി മൂത്തേടത്ത് (Scientist)
  2. ശ്രീ. വി. ജെ. ജോർജ് കുളങ്ങര (ലേബർ ഇൻഡ്യ)
  3. ശ്രീ. റ്റി. കെ. ജോസ് താഴത്തുകുളപ്പുറത്ത് I.A.S
  4. ശ്രീ മാത്തുക്കുട്ടി തെങ്ങുംതോട്ടം (മികച്ച കർഷക അവാർഡ്)
  5. ശ്രീ അരുൺ കൈമ്ലെട്ട് (IT മേഖലയിൽ PATENT ലഭിച്ചു )

വഴികാട്ടി