ഗവ. എച്ച് എസ് ബീനാച്ചി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാലയം നേടിയ വിവിധ അംഗീകാരങ്ങളും വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോളർഷിപ്പുകളും.

വിശിഷ്ടഹരിത വിദ്യാലയം

മികച്ച സീഡ് പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുന്ന വിദ്യാലയങ്ങൾക്ക് നൽകിവരുന്ന പുരസ്കാരം

പ്ലാസ്റ്റിക് സംസ്‌കരണത്തിന് പുതിയവഴിയും അറവുമാലിന്യത്തിൽനിന്ന് ജൈവവളനിർമാണവും അവതരിപ്പിച്ചുകൊണ്ടാണ് വയനാട് സുൽത്താൻബത്തേരിയിലെ  ബീനാച്ചി ഗവൺമെന്റ് ഹൈസ്‌കൂൾ സീഡ് പ്രവർത്തനങ്ങളിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തേക്കെത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് ഉരുക്കി ഉപയോഗയോഗ്യമായ ചതുരക്കട്ടകളും പാത്രങ്ങളും  ഇന്റർലോക്ക് കട്ടകളും പൂച്ചട്ടികളും മറ്റും ഉണ്ടാക്കിയാണ് കുട്ടികൾ മാതൃയായത്. അറവ് ശാലകളിൽ നിന്നും ശേഖരിക്കുന്ന മാംസാവശിഷ്ടങ്ങൾ ഉപയോഗിച്ച് ജൈവവളങ്ങൾ നിർമിച്ച് കൃഷിക്കും മാലിന്യസംസ്‌കരണത്തിനും ഒരുപോലെ ഉപയോഗപ്പെടുന്ന പ്രവർത്തനത്തിന് കുട്ടികൾ തുടക്കംകുറിച്ചു. പലതരത്തിലുള്ള മരങ്ങളുടെയും സസ്യങ്ങളുടെയും പുറംതൊലി കാർഷികമേഖലയിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പഠനപ്രവർത്തനവും സ്‌കൂളിൽ നടന്നുവരുന്നു. ആയിരത്തിലധികം നാട്ടുമാവിൻ തൈകൾ തയ്യാറാക്കി നാട്ടുകാർക്ക് വിതരണം ചെയ്ത വിദ്യാർഥികൾ ആരാധനാലയങ്ങളിൽ നാട്ടുമാവുകൾ നട്ടു സംരക്ഷിക്കുകയും ചെയ്യുന്നു. തണ്ണീർത്തടങ്ങളെപ്പറ്റിയുള്ള പഠനവും പൂമ്പാറ്റകളെക്കുറിച്ചുള്ള പഠനവുമാണ് കുട്ടികൾ വളരെ ഗൗരവമായി ഏറ്റെടുത്തിരിക്കുന്ന മറ്റു രണ്ട് മേഖലകൾ.സീ‍ഡ് കോർഡിനേറ്റർ അശോകൻ സാറിൻറ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടന്നത്. എറണാകുളം കലൂർ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പുരസ്കര വിതരണം ബഹു കേരള ഗവർണർ ശ്രീ. പി. സദാശിവം നിർവഹിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ ശ്രീ ശ്രേയാംസ് കുമാർ എം.പി, ഫെഡറൽബാങ്ക് ഉദ്യോഗസ്ഥവർ തുടങ്ങിയവർ പങ്കെടുത്തു.

ശ്രേഷ്ഠ ഹരിത വിദ്യാലയം

മികച്ച സീഡ് പ്രവർത്തനങ്ങൾ ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാലയങ്ങൾക്ക് നൽകിവരുന്ന പുരസ്കാരം

ജി.എച്ച്‌.എസ്‌.ബീനാച്ചി പ്ലാസ്റ്റിക് കൂടകളിൽ ചെടികൾ വളർത്തുന്നത് എങ്ങനെ ഒഴിവാക്കാനാകും , മിൽമ പാൽ പ്ലാസ്റ്റിക് കവറുകളിൽ കിട്ടുമെന്നത് കിട്ടുമെന്നത് പോലെയായിരുന്നു ചെടികളുടെ സ്ഥിതിയും.എന്നാൽ സ്‌കൂളിലെ സീഡ് പ്രവർത്തകരുടെ കുഞ്ഞുമനസ്സുകളിൽ പുതിയൊരു ആശയം ഉയർന്നു ഉമിയും ചകിരിച്ചോറും ചാണകവും ചേർത്ത് അവർ ചട്ടികൾ ഉണ്ടാക്കി.ചെടികൾ വളർന്നു. വലുതായപ്പോൾ പരിസ്ഥിതി സൗഹാർദ്ദ ചെടിച്ചട്ടികൾ മണ്ണിലേക്ക് അത് അവിടെ വളർന്നു. ഇത് ബീനാച്ചിയുടെ പരീക്ഷണങ്ങളിൽ ഒന്നു മാത്രം ആയിരത്തോളം പ്ലാവിൻ തൈകൾ മുളപ്പിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും ഇത് നൽകി .വനമേഖലയിലെ വനമേഖലയിലെ വൃക്ഷങ്ങൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ സീഡ് പ്രവർത്തകർ മരങ്ങൾ വച്ചുപിടിപ്പിച്ചു. പ്രധാനാധ്യാപിക, മുഴുവൻ അധ്യാപകരും സീഡ് കോ-ഓർഡിനേറ്റർ ടി അശോകനോടൊപ്പം സഹകരിച്ച് പുതിയ വിജയങ്ങളിൽ എഴുതിച്ചേർക്കുകയാണ്.......

ബീനാച്ചി ഗവ ഹൈസ്ക്കൂൂളിൽ വെച്ച് നചന്ന പുരസ്കാരവിതരണം വയനാട് ജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഹണി എം അലക്സാണ്ടർ നിർവഹിച്ചു.

. മികച്ച പി ടി എ അവാർഡ്

പഠന പഠനാനുബന്ധപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ജില്ലാതല പി ടി എ അവാർ‍ഡ് രണ്ടുതവണ ഈ വിദ്യാലയത്തിലെ പി ടി എക്കു ലഭിച്ചു. 2019 - 2020, 2020 - 2021 എന്നീ വർഷങ്ങളിലാണ് വയനാട് ജില്ലയിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മികവാർന്ന ധാരാളം പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഞങ്ങൾക്ക് ചെയ്യാൻ സാധിച്ചു. വിദ്യാലയത്തിലെ പല അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ ഈ പി ടി എക്കു സാധിച്ചു. വിദ്യാലയത്തിന് മികച്ച ഗേറ്റോടു കൂടിയ കവാടം, കളിസ്ഥലം പൂർണമായും ഇന്റർലോക്ക് ചെയ്യുക, പെൺകുട്ടികൾക്ക് ടോയിലറ്റ് കോംപ്ലക്സ്, പ്രീ പ്രൈമറി നവീകരണം അടൽ ടിങ്കറിംഗ് ലാബ് തുടങ്ങി വിദ്യാലയത്തിന്റെ മുഖഛായ മാറിയ നിരവധി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായിരുന്നു ഈ അവാർഡ്. അവാർ‍ഡ് തുക പൂർണമായും വിദ്യാലയവികസന പ്രവ്ര‍ർത്തനങ്ങൾക്കായി ചിലവഴിച്ചു. ആദ്യത്തെ തുക കൊണ്ട് വിദ്യാലയത്തിൽ മുഴുവൻ സൗണ്ട് സിസ്റ്റം വെക്കാൻ സാധിച്ചു. രണ്ടാം തവണ ലഭിച്ച തുക ഉപയോഗിച്ച് വിദ്യാലയത്തിൽ ഒരു വെർട്ടിക്കൽ ഗാർ‍ഡൻ നിർമിച്ചു.

. നാട്ടുമാവിൻ ചോട്ടിൽ ഒന്നാസ്ഥാനം

നാട്ടുമാവിൻമാവിൻതൈകളുടെ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച നാട്ടുമാവിൻ ചോട്ടിൽ പദ്ധതിയിലൂടെ 1000 മാവിൻതൈകൾ കഴിഞ്ഞവർഷം നട്ടുവളർത്തി ഈ വർഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അതിൻറെ സംരക്ഷണവും പരിപാലനവും നടത്തിവരുന്നു ആഴ്ചയിലൊരു ദിവസം കുട്ടികളുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ മാവിൻതൈകൾ സംരക്ഷിച്ചുവരുന്നു. ഏറ്റവും കൂടുതൽ മാവിൻതൈകൾ നട്ടുപിടിപ്പിച്ച വിദ്യാലയത്തിനുള്ള നാട്ടുമാവിൻ ചോട്ടിൽ പുരസ്കാരം ഈ വിദ്യാലയത്തിനായിരുന്നു. വിദ്യാലയത്തിനോടു ചേർന്നുള്ള മാനികാവി ദേവസ്വം ഭുമിയിൽ മാവിൻ തൈകൾ നട്ടു സംരക്ഷിച്ചു വരുന്നു.

. ലിറ്റിൽ കൈറ്റ്സ് അവാർഡ്

ലിറ്റിൽകൈറ്റ്സ് വിദ്യാലയത്തിൽ ആരംഭിച്ച വർഷത്തിൽത്തന്നെ ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുളള അവാർഡിനും 20000രൂപയുടെ ക്യാഷ് പ്രൈസിനും ജി.എച്ച് എസ് ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അർഹരായി. പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി  ശ്രീ  പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ നല്ല പിന്തുണ നൽകിയ മുഴുവൻ സഹപ്രവർത്തകരെയും, പി ടി എ, എം പി ടി എ അംഗങ്ങളെയും വിദ്യാർഥികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു. ഊർജ്വസ്വലമായ നല്ല പ്രവർത്തനങ്ങൾക്ക് ഇത്തരം അവാർഡുകൾ പ്രേരണയാണ്..


. കളയല്ലേ വിള ഒന്നാം സ്ഥാനം

കളകളുടെ പൂർണമായ ഇപയോഗം മനസിലാക്കാനും   ഔഷധഗുണങ്ങൾ പരിചയപ്പടാനും വേണ്ടി തയ്യാറാക്കിയ കളയല്ലേ വിളയുടെ പ്രാധാന്യം പൂർണമായും ഉൾകൊള്ളാൻ കുട്ടികൾക്ക് സാധിച്ചു. കാർഷിക വികസനക്ഷേമവകുപ്പ് നടത്തിയ കളയല്ലേ വിള മത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.

. ഇൻസ്പെയർ അവാർഡ്

ഗവൺമെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ വിവിധവർഷങ്ങളിലായി അർഹരായി. 2018 കേന്ദ്രസർക്കാരിൻറെ ശാസ്ത്ര സാങ്കേതിക വകുപ്പ് സയൻസ് പ്രോഗ്രാമാണ് ഇൻസ്പെയർ സയൻസ് അവാർഡ് . രാജ്യത്ത് വളർന്നുവരുന്ന വിദ്യാർത്ഥിതലമുറയിൽ നിന്നും ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുത്തു ശാസ്ത്രജ്ഞർ ആക്കി തീർക്കുന്നതിനുള്ള പദ്ധതിയാണ് ഇൻസ്പെയർ ഇന്നവേഷൻ പ്രോഗ്രാം. നമ്മുടെ വിദ്യാലയത്തിലെ കുമാരി അനഘാ വിനോദ് , മാസ്റ്റർ മുഹമ്മദ് അൻസിൽ എന്നീ പ്രതിഭാധനരായ രണ്ടുകുട്ടികൾക്ക് ഇൻസ്പെയർ വേദിയിൽ പങ്കെടുത്ത് അഭിമാനതാരങ്ങളായി മാറാൻ അവസരം ലഭിച്ചു . ആദ്യമായിട്ടാണ് സാധാരണക്കാരുടെ പൊതുവിദ്യാലയത്തിൽ നിന്നും വലിയ വിജയം നേടി ജില്ലാ സംസ്ഥാന ദേശീയതലത്തിൽ ശ്രദ്ധേയരായിരിക്കുന്നത് . ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് മാത്രമാണ് രണ്ടുപേർക്ക് ഡൽഹിയിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് . അവിടുത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിൽ നടന്ന ഇൻസ്പെയർ വർക്ക് ഷോപ്പിലും രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം ലഭിച്ച് ഇവർക്ക് പങ്കെടുക്കുവാൻ ഭാഗ്യം ലഭിക്കുകയുണ്ടായി . ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അഞ്ചു ദിവസത്തെ വർക്ക്ഷോപ്പിൽ പങ്കെടുത്തു മുഹമ്മദ് അൻസിൽ നേതൃത്വം നൽകിയ ടീമിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു ഇതിൽ പ്രവർത്തിച്ച അധ്യാപകരായ അശോകൻ മാസ്റ്റും, ദിവ്യ ടീച്ചറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഡൽഹിയിൽ നടന്ന ദേശിയമത്സരത്തിനു ശേഷം അന്താരാഷ്ട്രതലത്തിലേക്ക് തിരഞ്ഞെടുത്ത 5 ടീമുകളിൽ ഇന്ത്യൻ പ്രതിനിധികളായി പങ്കെടുക്കുവാനുള്ള അപൂർവാവസരവും ഇവർക്കു ലഭിച്ചു.

വിവിധ വർഷങ്ങളിൽ ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളുടെ പേരു വിവരം

അവാർഡുകൾ/ അംഗീകാരങ്ങൾ

  1. ഇൻസ്പെയർ അവാർഡ്വിജയികൾ

2. SOUTHERN INDIA SCIENCE FAIR 2018 at HYDERABAD FIRST PRIZE

3. വൈ ഐ പി

നൂതന ആശയങ്ങളുടെ അവതരണം. കേരളസ‍ർക്കാർ വിദ്യാലയവിദ്യാർഥികൾക്കായി നടത്തിവരുന്ന പദ്ധതി.

2018- 2019, 2019 -2020 വർഷങ്ങളിൽ തുടർച്ചയായി വിദ്യാലയത്തെ പ്രതിനിധീകരിച്ച് കുട്ടികൾ നൂതന ആശയങ്ങൾ അവതരിപ്പിച്ചു.

2018- 2019 കോഴിക്കോട് എൻ ഐ റ്റിയിൽ നടന്ന അവതരണത്തിൽ പങ്കെടുത്തു


2018- 2019 കോട്ടക്കൽ ആര്യവൈദ്യശാല ക്യാമ്പസിൽ നടന്ന അവതരണത്തിൽ പങ്കെടുത്തു.


2019 - 2020 ഓൺലൈൻ അവതരണത്തിൽ പങ്കെടുത്തു.

രാധിക എം


2018 2019 വർഷത്തിൽ നെറ്റ്ബോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് തിരുവനന്തപുരം അയ്യങ്കാളി സ്പോട്സ് സ്ക്കൂളിൽ പ്രവേശനം ലഭിച്ചു.



ANN SANTHOSH

School chess state first.

National level 7th rank.

Fide rating 1217