ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്കൂൾ വിഭാഗമാണ് നമ്മുടേത്.SSLC പരീക്ഷയിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കാൻ നമുക്കായി.തികച്ചും സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻനിരയിൽ എത്തിക്കാൻ നമുക്കായിട്ടുണ്ട്.വളരെ മികച്ച നിലവാരം പുലർത്തുന്ന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ വിവരസാങ്കേതിക വിദ്യയിൽ പ്രാവീണ്യം മെച്ചപ്പെടുത്താൻ സാധിച്ചു.നല്ല അച്ചടക്കവും സേവന സന്നദ്ധതയും ഉള്ള കുട്ടികളെ വാർത്തെടുക്കാൻ നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SPC -യ്ക്ക് സാധിച്ചു.സേവനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ നല്കാൻ JRC യൂണിറ്റിന്'കഴിയുന്നുണ്ട്.
വളരെ നന്നായി പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ് , സയൻസ്,ഗണിതം , പരിസ്ഥിതി ,ആർട്സ്സ്പോർട്സ് ,ടൂറിസം ഫിലിം ,ഹിന്ദി ,ഇംഗ്ലീഷ് ,സംസ്കൃതം ക്ലബുകൾ നമുക്കുണ്ട് .വിഷയത്തിന്റെ ആഴത്തിൽ ഇറങ്ങി ചെന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്താൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട് .
/
സ്കൂൾ ടീച്ചിംഗ് സ്റ്റാഫ്, നോൺ ടീച്ചിംഗ് സ്റ്റാഫ്, പാരന്റ് ടീച്ചേഴ്സ് അസോസിയേഷൻ മെംബർമാർ,
സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ