ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്

22:55, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vikraman (സംവാദം | സംഭാവനകൾ)

പ്രമാണം:Ghssanchalwest3.jpg

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
വിലാസം
അഞ്ചല്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-12-2016Vikraman



അഞ്ചല്‍ പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആര്‍ ഒ ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സ്കൂളാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചല്‍ വെസ്റ്റ് ‌. എസ്.എസ്.എല്‍.സി, പ്ലസ് ടൂ ക്ലാസ്സുകളില്‍ മികച്ച വിജയം കരസ്ഥമാക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഗവ. സ്കൂളുകളിലൊന്നാണിത്. സ്കൂളിന്റെ മികച്ച വിജയം ഒരു കൂട്ടം അദ്ധ്യാപകരുടെ അക്ഷീണമായ പ്രവര്‍ത്തനവും കുട്ടികളുടെ നിരന്തരഅധ്വാനവുമാണ്. ശക്തമായ പി.ടി.എ. സദാ ശ്രദ്ധാലുക്കളായ ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്തുകള്‍, വിദ്യാഭ്യാസഅധികാരികള്‍ എന്നിവരുടെ പൂര്‍ണ്ണസഹകരണത്തോടെ ജില്ലയിലെ മികച്ച സ്ഥാപനമാക്കി സ്കൂളിനെ മാറ്റിയിരിക്കുന്നു. 2015-16 അദ്ധ്യായനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമാണ്. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ പരീക്ഷാ റിസള്‍ട്ട് പേജ്2015 എസ്.എസ്.എൽ. സി പരീക്ഷാഫലം സ്കൂളിന്റെ പരീക്ഷാ റിസള്‍ട്ട് പേജ്2015 ഹയർസെക്കൻഡറി പരീക്ഷാഫലം

ഭൗതികസൗകര്യങ്ങള്‍

മൂന്നുനിലകള്‍ വീതമുള്ള മൂന്ന് കെട്ടിടങ്ങളും മികച്ച ലൈബ്രറി, ലാബ്, കമ്പ്യൂട്ടര്‍ ലാബ് സൗകര്യങ്ങള്‍ സ്കൂളില്‍ സുസജ്ജമാണ്. മികച്ച ഓഡിറ്റോറിയവും സ്കൂള്‍ ഗ്രൗണ്ടും ചുറ്റുമതിലും ആകര്‍ഷകമായ സ്കൂള്‍ ഗേറ്റും ഉണ്ട്. സ്കൂള്‍ ലൈബ്രററിയും റീഡിങ്ങ്റൂമും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നാല് ക്ലാസ്സ്മുറികള്‍ ഹൈടെക്കാണ്. മൂന്നുനിലകളുള്ള പുതിയ ഹയര്‍ സെക്കന്‍ഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകള്‍ ആരംഭിച്ചു. സ്കൂള്‍ ഗ്രൗണ്ടിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കായികവിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം കൊടുക്കാന്‍ കഴിയുന്നുണ്ട്.

ബഹു. വനംവകുപ്പ് മന്ത്രിയ്ക്ക് സ്വീകരണം

പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകാസ്ഥാപനമായി മാറിയ അഞ്ചല്‍ വെസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബഹു. എം എല്‍ എ അഡ്വ. കെ രാജു കേരള സംസ്ഥാന വനം - വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ശക്തമായ സ്വാധീനം ചെലുത്തി വിവിധ പദ്ധതികളില്‍ ഫണ്ട് അനുവദിക്കുകയും വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു വരുന്ന അഡ്വ. കെ രാജുവിന് സ്കൂള്‍ കുട്ടികളും രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും സ്നേഹോഷ്മള സ്വീകരണം നല്‍കി. സ്കൂളിന്റെ വിജയത്തിളക്കത്തിന് അശ്രാന്ത പരിശ്രമം നടത്തി ഇക്കഴിഞ്ഞ എസ് എസ് എല്‍ സി , പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ഈ അവസരത്തില്‍ അനുമോദിച്ചു.

2016 സെപ്തംബര്‍ 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂള്‍ അങ്കണത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. സ്കൂള്‍ പി.ടി. എ പ്രസിഡന്റ് ശ്രീ.ബാബു പണിക്കരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ, എ നൗഷാദ് അവര്‍കള്‍ സ്വാഗതം ആശംസിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ജെ സുരേഷ് ബഹു. കേരള വനം വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവിന് ഉപഹാര സമര്‍പ്പണം നടത്തി. അഡ്വ. കെ രാജു ഉദ്ഘാടനവും മറുപടി പ്രസംഗവും നടത്തി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രഞ്ജു സുരേഷ് എസ് എസ് എല്‍ സി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അഞ്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാ ചന്ദ്രബാബു പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.സി ബിനു കേരള യൂണിവേഴ്സിറ്റി ബി.എ ഹിന്ദി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി അരുന്ധതി മോഹന് അനുമോദനം അര്‍പ്പിച്ചു. അഞ്ചല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വര്‍ഗ്ഗീസ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഗിരിജ മുരളി, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുബൈദ സക്കീര്‍ ഹുസൈന്‍, സ്കൂള്‍ പി. ടി. എ വൈസ് പ്രസിഡന്റ് ശ്രീ കെ. ജി ഹരി, എം പി ടി എ പ്രസിഡന്റ് ഗിരിജാതമ്പി ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ ശ്രീ പി ആര്‍ ഹരി കുമാര്‍ , സീനിയര്‍ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രന്‍ നായര്‍. ആര്‍ , സ്കൂള്‍ ചെയര്‍മാന്‍ ശ്രീ മാസ്റ്റര്‍ ഷക്കീര്‍ അബ്ദുള്‍ റഷീദ് സ്റ്റുഡന്റ് സെക്രട്ടറി കുമാരി ഗാര്‍ഗി പി ആര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ കെ യോപ്പച്ചന്‍ നന്ദി പ്രകാശിപ്പിച്ചു..

സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം

സൂവര്‍ണ്ണജൂബിലി ആഘോഷ പരിപാടികളൂടെ ഉദ്ഘാടനം ജൂണ്‍ 6 ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ചു. സ്കൂള്‍ ഗായക സംഘത്തിന്റെ ദേശീയ ഗാനത്തിനും ഈശ്വര പ്രാര്‍ത്ഥനയ്ക്കും ശേഷം സ്കീള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ കെ. ബാബു പണിക്കര്‍ സ്വാഗതം ആശംസിച്ചു . തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എന്‍.വാസവന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ആര്‍.ലളിതാഭായി,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ശ്രീ.എ.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. തുടര്‍ന്ന് ബഹുമാന്യനായ പുനലൂര്‍ എം.എല്‍ .എ അഡ്വ. കെ രാജു മുഖ്യ പ്രഭാഷണവും , ബഹുമാന്യനായ എം.പി കെ. ​എന്‍ ബാലഗോപാല്‍ അദ്ധ്യക്ഷ പ്രസംഗവും നടത്തി. തുടര്‍ന്ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ കേരള ഗവര്‍ണ്ണര്‍ ശ്രീ.ജസ്റ്റിസ് (റിട്ട.) പി.സദാശിവം നിര്‍വ്വഹിച്ചു. കേരളത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവും സ്വീകാര്യതയും ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലന്നും ഈ സ്ഥിതി കേരളം ഇന്ത്യയ്ക്കൊട്ടാകെ നല്‍കുന്ന മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നത് അഭിമാനകരമാണെന്നും തന്റെ ജീവിതാനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി. ഗവര്‍ണരുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് കൃത്യമായും സമയബന്ധിതമായും പരിപാടികള്‍ നടത്തുന്നതില്‍ ജനപ്രതിനിധികളും അധ്യാപകരും .അങ്ങേയറ്റം നിഷ്കര്‍ഷ പുലര്‍ത്തി.പരിപാടികള്‍ വീക്ഷിക്കുന്നതിന് രക്ഷിതാക്കളും നാട്ടുകാരുമുള്‍പ്പെട്ട വന്‍ ജനാവലി സ്കൂള്‍ അങ്കണത്തില്‍ എത്തിയിരുന്നു.കൂട്ടായ്മയുടെ ഈ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും പി.ടി.എ. കൃതജ്ഞത രേഖപ്പെടുത്തി.

കലയുടെ കാല്‍ചിലമ്പേറി

കണ്ണുകള്‍ക്ക് ഇമ്പമായ് വീണ്ടും പച്ചയും മിനുക്കും . ഗഗന ചാരിയായ ഹംസം ദമയന്തിയുടെ മനസ്സില്‍ തീര്‍ക്കുന്ന രാഗഭാവങ്ങള്‍ കാഴ്ചക്കാരില്‍ നിറച്ചത് മണിക്കുറുകള്‍ നീണ്ട രസവിസ്മയങ്ങള്‍. ശ്രീ.അര്‍ക്കന്നൂര്‍ പ്രഭയും സംഘവും അവതരിപ്പിച്ച കഥകളി സോതാഹരണ ക്ലാസാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹൃദയാകര്‍ഷമായ നിമിഷങ്ങള്‍ തീര്‍ത്തത്.ജൂണ്‍ 20 ശനിയാഴ്ച്ച നടന്ന പഠന ക്ലാസിന്റെ ഉദ്ഘാടനം ശ്രീ.കുടിയേല ശ്രീകുമാര്‍ നിര്‍വഹിച്ചു. പത്താം ക്ലാസിലെ മലയാളം പാഠത്തെ ആസ്പദമാക്കിയാണ് കഥകളിയുടെ ഒരുക്കവും വേഷവും നടപടി ക്രമങ്ങളും പ്രതിപാദിച്ച് 3 മണിക്കൂര്‍ നീണ്ട അഭിനയ പെരുമഴ തീര്‍ത്തത്. നളചരിതം ഒന്നാം ദിവസത്തിന്റെ വാങ്മയ ചിത്രങ്ങളില്‍ നിന്ന് വര്‍ണ്ണനാതീതമായ ചമല്‍ക്കാര സൗഷ്ഠവവും രാഗഭാവങ്ങളുടെ മിന്നലാട്ടവും അനുഭവവേദ്യമാക്കാനായത് കുട്ടികളുടെ പഠനപ്രവര്‍നങ്ങിലെ അസുലഭസന്ദര്‍ഭമായി. നളചരിതം ആട്ടകഥ ഒന്നാം ദിവസത്തെ ആസ്പദമാക്കിയാണ് പാഠഭാഗം തയ്യാറാക്കിയത്. ദമയന്തിയുടെ ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന ഹംസം ദമയന്തിയില്‍ നളനെക്കുറിച്ചുള്ള ഔത്സുക്യം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.ഹംസമായി ശ്രീ അര്‍ക്കന്നൂര്‍ പ്രഭയും ദമയന്തിയായി ശ്രീമതി. കലാഭാരതി വാസുദേവനും വേഷമിട്ടു.

ആകാശവാണി വിദ്യാഭ്യാസരംഗം

ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടിയില്‍ എട്ടാം ക്ലാസ്സിലെ സാമൂഹികശാസ്തത്രം.അഞ്ചല്‍ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ്സ് കുട്ടികളാണ് ആകാശവാണിയില്‍ ജൂലൈ 1 ന് പ്രക്ഷേപണം ചെയ്ത പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.നദീതടസംസ്കാരങ്ങളിലൂടെ എന്ന പാഠഭാഗത്തിലെ ഹാരപ്പന്‍സംസ്കാരത്തിന്റെ ചിത്രീകരണരൂപമാണ് വിദ്യാഭ്യാസരംഗത്തില്‍ പ്രക്ഷേപണം ചെയ്തത്.

 വിവരശേഖരണം നടത്തി പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തത് 8ഐ ക്ലാസ്സിലെ ജി.ശ്രീജിത്,8എ ക്ലാസ്സിലെ ഭൗമിക്.എസ്,എട്ട്.ജി. ക്ലാസ്സിലെ ജാനകി.ബി.എസ്,എട്ട്.ഡി. ക്ലാസ്സിലെ മേഘ .എം.എസ് എന്നിവരാണ്.കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി,പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി.ബി.കെ.ജയകുമാരി നേതൃത്വം നല്‍കി.

==

കലാസാഹിത്യോത്സവം,സര്‍ഗ്ഗോത്സവം

==

പ്രവൃത്തിപരിചയശില്പശാല

   ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ അഞ്ചല്‍ വെസ്റ്റ് സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി 2015 ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.ശില്പശാലയില്‍ പ്രവര്‍ത്തിപരിചയ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൂട്ടികള്‍ക്കും അഞ്ചല്‍ വിദ്യഭ്യാസ ഉപജില്ലയിലെ അദ്ധ്യപകര്‍ക്കും പ്രവേശനം ഉണ്ടായിരുന്നു. രാവിലെ 9.30 ന് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ നൗഷാദ് എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍കണ്‍വീനര്‍ ശ്രീ ബി സുരേന്ദ്രന്‍ അവര്‍കള്‍ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ ബാബു പണിക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അഞ്ചല്‍ എ ഇ ഒ ശ്രീമതി കെ വിജയകുമാരി, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജെ സുരേഷ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ഓമനക്കുട്ടന്‍, സീനിയര്‍ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രന്‍ നായര്‍ ആര്‍, ഡെപ്യൂട്ടി എച്ച് എം ശ്രീ പി ആര്‍ ഹരികുമാര്‍, അഞ്ചല്‍ ഉപജില്ല പ്രവൃത്തി പരിചയമേള സെക്രട്ടറി ശ്രീ ശ്രീലാല്‍ പി എല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ യോപ്പച്ചന്‍ കെ നന്ദി പ്രകാശിപ്പിച്ചു.റിട്ട. ടീച്ചര്‍ ശ്രീ എന്‍ ഗോപാലകൃഷ്ണ പിള്ള, ശ്രീ തിലകദാസ് ആലപ്പുഴ, റിട്ട ടീച്ചര്‍ ശ്രീമതി പി കെ അംബി,ടീച്ചറുമാരായ ശ്രീമതി പ്രീത കെ, ശ്രീ വി ഡി മുരളി എന്നിവര്‍ ക്ലാസ്സ് നയിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂള്‍ ഭരണവിഭാഗം

ഹെഡ് മാസ്റ്റര്‍- ജെ. സുരേഷ്
alexanderkgppy@gmail.com പി. ടി. ഏ പ്രസിഡന്‍റ്- കെ.ബാബു പണിക്കര്‍
ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍- പി.ആർ. ഹരികുമാർ
- sureshjkottukkal@gmail.com സ്റ്റാഫ് സെക്രട്ടറി-കെ. യോപ്പച്ചന്‍
ഗണിതശാസ്ത്രക്ലബ്ബ്-പി.ആര്‍.ഹരികുമാര്‍
വിദ്യാരംഗം-കെ. സുജാത
ഇക്കോക്ലബ്ബ്-എസ്. അഭിലാഷ്
ജെ.ആര്‍.സി-ബി.എസ്.ബീന
സ്കൗട്ട് ആന്റ് ഗൈഡ്-ജെ. സുരേഷ്
പി.ടി. ക്ലബ്ബ്- പി. സാറാമ്മ
ഇംഗ്ളീഷ് ക്ലബ്ബ്-ജിനു. കെ. കോശി
ഐ.ടി. കോര്‍ഡിനേറ്റര്‍-എസ്. അഭിലാഷ്
- satheeshr.info@gmail.com സയന്‍സ് ക്ലബ്ബ്- സുനില്‍മോന്‍
വിക്കി ക്ലബ്ബ്- സതീഷ്. ആര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റസ്സൂല്‍ പൂക്കുട്ടി -1984- 1985 എസ്.എസ്.എല്‍.സി ബാച്ച്
 
റസൂല്‍ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കാണാം
പരിചയപ്പെടേണ്ട വെബ്ബ് പേജുകള്‍
കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി
ഹൈസ്കൂള്‍ ബയോളജി വെബ്ബ്പേജ്'

വിവിധക്ലബ്ബുകളും പ്രവര്‍ത്തനങ്ങളും

ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്. കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. കുട്ടികള്‍ ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളില്‍ മാതൃകാപരമായി വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവരികയാണ്. 03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. തദവസരത്തിൽ ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ.കണ്ണൻമാഷ്, ശ്രീ. കെ.കെ.ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ.എസ്.അഭിലാഷ്(എസ്‌.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം തുടങ്ങി. നിലവിലെ സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. എസ്. അഭിലാഷ് സ്വാഗതം പറഞ്ഞു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി തന്റെ ഹ്രസ്വമായ ഉദ്ഘാടനപ്രഭാഷണത്തിൽ വിക്കിപീഡിയയുടെയും നാടോടി വിഞ്ജാനീയത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് എല്ലാ സഹായങ്ങളും ഐ.ടി സ്ക്കൂളിന്റെ ഭാഗത്തു നിന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വിക്കി ആമുഖവും പദ്ധതി വിശദീകരണവും കണ്ണൻ മാഷ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ മാഷ് കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിൽ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സംബന്ധിച്ചിരുന്നു.

വിക്കിക്ലബ്ബ് രൂപവൽക്കരണം

04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു.

[കൂടുതല്‍ വിശദമായ വാര്‍ത്തകള്‍ക്ക് പദ്ധതി പേജ് ഇവിടെ സന്ദര്‍ശിക്കുക.]

മറ്റുപ്രധാനപ്പെട്ട താളുകള്‍

കെ.എസ്.ടി.ഏ പാലക്കാട് ജില്ലാക്കമ്മിറ്റി || ഹൈസ്കൂള്‍ ബയോളജി വെബ്ബ്പേജ് || ഐ. ടി. അറ്റ് സ്കൂള്‍ || കേരളാ ഗവണ്‍മെന്റ് || കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ || ഗണിതശാസ്ത്രം ബ്ലോഗ് പേജ് || ഗൂഗിളിലേയ്ക്ക് പോകാം || പരിഷ്കരിച്ച പുസ്തകങ്ങള്‍ || പരീക്ഷാഫലങ്ങള്‍ || പൊതുവിദ്യാഭ്യാസവകുപ്പ് || വാര്‍ഷിക പദ്ധതി- എട്ടാം ക്ലാസ്സ് || വാര്‍ഷിക പദ്ധതി- ഒന്‍പതാം ക്ലാസ്സ് || വാര്‍ഷിക പദ്ധതി- പത്താം ക്ലാസ്സ് || വിക്കി സയന്‍സ് പോര്‍ട്ടല്‍ ||

മലയാളം പേജുകള്‍

മലയാളം വിക്കിയില്‍ || മലയാളം അക്ഷരങ്ങള്‍ മുതല്‍ പഠിക്കാം || മലയാളം റിസോഴ്സ് സെന്റര്‍ || എസ്.എസ്.എല്‍.സി ചോദ്യോത്തരങ്ങള്‍ || മലയാളം നിഘണ്ടു || അത്തപ്പൂക്കളം ഡിസൈനുകള്‍ ||

കുട്ടികളുടെ പേജുകള്‍

കുട്ടികള്‍ക്കുള്ള പേജുകള്‍ || കുട്ടികള്‍ക്കുള്ള കളികള്‍ ||

ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍

എസ്. അഭിലാഷ്

വഴികാട്ടി

<googlemap version="0.9" lat="8.930702" lon="76.905702" type="satellite" zoom="18"> 8.929918, 76.90545, ghss anchal west Govt. higher Secondary School, Anchal West, Kollam, Kerala is located here. </googlemap>