എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ബാലികാ സൈക്കിൾ ക്ലബ്
ബാലികാ സൈക്കിൾ ക്ലബ്
2007ലെ സ്വാതന്ത്ര്യദിന പുലരി മറ്റൊരു സ്വപ്നപദ്ധതി യാഥാർത്ഥ്യം ആകുന്ന പുളകിത നിമിഷത്തിനു സാക്ഷ്യം വഹിച്ചു. വിദ്യാലയത്തിലെ പെൺകുട്ടികൾക്ക് സൈക്കിൾ ഓടിക്കാനുള്ള പരിശീലനത്തിന് അവർക്ക് സ്വന്തമായി 9 പ്രാദേശിക പോക്കറ്റുകളിൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ സൈക്കിൾ ക്ലബ്ബുകളും സ്വന്തമായി ഒരു സൈക്കിളും. ഒരൊറ്റ ലക്‌ഷ്യം മാത്രം ഈ വിദ്യാലയത്തിൽ നിന്നും നാലാം ക്ലാസ് കഴിഞ്ഞു പോകുന്ന ഒരു കുട്ടി പോലും സൈക്കിൾ ഓടിക്കാൻ അറിയാതെ പോകരുത്.